"ലിറ്റിൽ കൈറ്റ്സ്/2024/സംസ്ഥാന പഠനക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:LK stateCamp2024-brochurePage1.jpg
പ്രമാണം:LK stateCamp2024-brochurePage1.jpg|
പ്രമാണം:LK stateCamp2024-brochurePage2.jpg
പ്രമാണം:LK stateCamp2024-brochurePage2.jpg
പ്രമാണം:LK-stateCamp2024-teamKasaragod 01.jpg|കാസർകോഡ് ടീം
പ്രമാണം:LK-stateCamp2024-teamKasaragod 02.jpg|കൈറ്റ് സി.ഇ.ഒ. കാസർകോഡ് ടീമിനൊപ്പം
</gallery>
</gallery>
== അവലംബം ==
== അവലംബം ==

16:43, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക
ഉബുണ്ടു 22.04 ക്യാമ്പിൽ വെച്ച് പൗതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി പ്രകാശിപ്പിക്കുന്നു

2024 ആഗസ്ത് 23, 24 തീയതികളിൽ എറണാകുളം ഇടപ്പള്ളിയിലുള്ള കൈറ്റ് റീജിയണൽ റിസോഴ്വ് സെന്ററിൽ വെച്ച് നടന്നു.[1]

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ 2219 സ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ ഇന്ത്യ യിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ.സി.ടി. ശൃംഖലയാണ്. ഇതി ലൂടെ 8, 9, 10 ക്ലാസുകളിലെ 1.80 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും ഐ.ടി. മേഖലയിൽ വിദഗ്ദ പരിശീലനം നേടുകയും മറ്റുള്ളവർക്ക് പങ്ക് വെക്കുകയും ചെയ്യുന്നു.

സഹവാസ ക്യാമ്പ്

പ്രദർശന ഹാളിൽ
പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസാരിക്കുന്നു

2022-25 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് യൂണിസെഫിന്റെ സഹായത്തോടെ ആഗസ്റ്റ് 23, 24 തീയതികളിൽ കൈറ്റിന്റെ എറണാകുളം റീജണൽ റിസോഴസ് സെന്ററിൽ (ഇടപ്പള്ളി) നടന്നു. ക്യാമ്പ് ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ആഗസ്റ്റ് 23 ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൈറ്റ് തയ്യാറാക്കിയ KITE GNU Linux 22.04 എന്ന സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. വൈകുന്നേരം 6 മണിയ്ക്ക് ബഹു. വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് ക്യാമ്പ് അംഗ ങ്ങളുമായി സംവദിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്., ചീഫ് ഓഫ് സോഷ്യൽ പോളിസി, യൂണിസെഫ് ഡോ.കെ.എൽ. റാവു, ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി., കേരള സ്റ്റാർട്ട്അപ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, പ്രൊഫസർ നാഷണൽ യൂണിവേഴ്‌സിറ്റി സിംഗപ്പൂർ ഡോ. പ്രഹ്ളാദ് വടക്കേപ്പാട്ട്, ചീഫ് അനിമേറ്റർ സി-ഡിറ്റ് സുധീർ പി.വൈ. തുടങ്ങിയവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ കളമശ്ശേരിയിലെ സ്റ്റാർട്ട്അപ് മിഷന് കീഴിലുള്ള ടെക്നോളജി ഇന്നൊവേഷൻ സോണിൽ സന്ദർശനം നടത്തി. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ക്യാമ്പ് പ്രവർത്തനങ്ങൾ നടന്നു.

ചിത്രശാല

അവലംബം

  1. പ്രമാണം:LK stateCamp2024 brochure.pdf