"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
== ജനസംഖ്യാ ദിനം ==
== ജനസംഖ്യാ ദിനം ==
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വ്യത്യസ്ഥമായ പോസ്റ്ററുകൾ  തയ്യാറാക്കി. ഉപന്യാസ മത്സരം, ജനസംഖ്യാ ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.

== ചാന്ദ്രദിനം ==
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ചിത്ര രചനാ മത്സരം, കവിതാലാപനം, കവിതാരചന, മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. ചാന്ദ്ര ദിന ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

11:16, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.

പരിസ്ഥിതിദിനം

പരിസ്ഥിതി  ദിനം 2024

2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. ക‍ൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

വായനാദിനം

വായനാദിനം

2024-25 അധ്യയന വർഷത്തെ വായനാദിനം വളരെ വിപുലമായി നടന്നു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയി‌ൽ വായനാദിന പ്രതി‍ജ്‍ഞ ചൊല്ലി. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ വായനാദിന പ്രസംഗം അവതരിപ്പിച്ചു. മലയാള സാഹിത്യകാരൻമാരെകുറിച്ച് UP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പ് സ്കൂൾ ലീഡ‌‌‌‍ർ അശ്വിൻദാസ് പ്രധാനാധ്യാപിക ശ്രീമതി ജ്യോതിടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്റർ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

യോഗദിനം

യോഗ ദിനം 2024

ജൂൺ 21 യോഗ ദിനത്തിൽ SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടന്നു. യോഗാചാര്യൻ ശ്രീ മുരളീധരൻ അവർകൾ വിദ്യാർത്ഥികൾക്ക് യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു. അധ്യാപകരായ ശ്രീ. ശിവകുമാർ, ശ്രീമതി.സുജിഷ, ശ്രീമതി.ശ്രീജകുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനം 2024

SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ ലഹരിവിരുദ്ധ ദിനാചരണം വളരെ വിപുലമായ പരിപാടികളോടെ നടന്നു. പോലീസ് വിഭാഗത്തിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിച്ചു. SPC,JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പ്രസംഗ മൽസരവും പോസ്റ്റർ രചനാ മൽസരവും നടന്നു.

ബഷീർ ദിനം

ബഷീർ ദിനം 2024

2024-25 വർഷത്തിലെ ബഷീർ ദിനാചരണം വ്യത്യസ്ഥമായ പരിപാടികളോടെ നടന്നു. പ്രത്യേകം അസ്സംബ്ലി സംഘടിപ്പിച്ചു. വേഷപ്രഛന്നരായി എത്തിയ LP വിഭാഗം വിദ്യാർത്ഥികളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. പാത്തുമ്മ, ബഷീർ, സൂഹറ, മ‍ജീദ്, ഒറ്റക്കണ്ണൻ പോക്കർ എന്നിങ്ങനെ ബഷീറിന്റെ കഥാപാത്രങ്ങളായെത്തിയ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ രസകരമായ സംഭാഷണ ശകലങ്ങൾ അവതരിപ്പിച്ച് ഏവരെയും വിസ്മയിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾ ബഷീർ കഥകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

ജനസംഖ്യാ ദിനം

ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വ്യത്യസ്ഥമായ പോസ്റ്ററുകൾ തയ്യാറാക്കി. ഉപന്യാസ മത്സരം, ജനസംഖ്യാ ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ചാന്ദ്രദിനം