"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)
(→‎2011-12 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)
വരി 59: വരി 59:


ആദ്യ SSLC ബാച്ച് വക നിലവിളക്ക് സ്കൂളിലേക്ക് സംഭാവന നൽകി
ആദ്യ SSLC ബാച്ച് വക നിലവിളക്ക് സ്കൂളിലേക്ക് സംഭാവന നൽകി
ഒന്നാം വാർഷികാഘോഷം വിപുലമായി ആചരിച്ചു


ആദ്യ SSLC ബാച്ചിൽ പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.
ആദ്യ SSLC ബാച്ചിൽ പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.

23:00, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2011-12 ലെ പ്രവർത്തനങ്ങൾ

ഇത് ഈ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരു തിളങ്ങുന്ന മുഹൂർത്തമാണ്.ഇവിടെ ഒരു ഹൈസ്കൂൾ ഉണ്ടായിട്ട് ഒരു വർഷം തികയുന്നു.കേന്ദ്രസർക്കാർ ആവിഷ്കരിച്ച RMSAപദ്ധതിയിൽപ്പെടുത്തിയാണ് മുന്നാട് ഗവ.ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.ഈ പദ്ധതിയിൽ 60സ്കൂളുകൾ കേരളത്തിൽ അനുവദിക്കപ്പെട്ടതിൽ ഹൈസ്കൂൾ മാത്രമായി അനുവദിക്കപ്പെട്ടത് ഈ സ്കൂൾ മാത്രമാണ്.ബാക്കിയെല്ലാം ഹൈസ്കൂളായി ഉയർത്തപ്പെട്ട UP സ്കൂളുകളാണ്.2011 ഫെബ്രവരി 18 ന് കേരള വിദ്യാഭായാസ മന്ത്രി ശ്രീ എംഎ ബേബി സ്കൂൾ ഉദ്ഘാടനം ചെയ്തു.ഉദുമ എംഎൽഎ ശ്രീ കെവി കുഞ്ഞിരാമൻ അധ്യക്ഷനായി.മുന്നാടിന്റെ മുന്നേറ്റത്തിലെ ഈ സുപ്രധാനഘട്ടത്തെ നാട്ടുകാർ ഒരു ആഘോഷമായി തന്നെ മാറ്റുകയുണ്ടായി.വേനലൊഴിവുകാലത്ത് അനൗപചാരികമായി ക്ലാസുകൾ തുടങ്ങി.2011 ജൂണിൽ പ്രവേശനോത്സവത്തോടെ സ്കൂൾ പൂർണ്ണരൂപത്തിൽ പ്രവർത്തനം ആരംഭിച്ചു.ബേത്തൂർപ്പാറ HSSലെ ഹെഡ്മാസ്റ്റർ ശ്രീ വിസി ജയകുമാറിനായിരുന്നു താത്കാലികമായി ഹെഡ്മാസ്റ്ററുടെ ചുമതല.8,9,10 ക്ലാസുകളിലായി 138 കുട്ടികൾ പഠിക്കുന്നു.പത്താംതരത്തിൽ 17 കുട്ടികളാണ് ഉള്ളത് .സ്ഥിരം അധ്യാപകനായി ഒരാളും,ദിവസവേതനത്തിന് 5 പേരും പിടിഎ നിയമിച്ച 4 പേരും.2011 ജൂൺ 4 മുതൽ ശ്രീ ഫിലിപ്പ് ചെറുകരക്കുന്നേൽ ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്നു.ഡിസംബർ24ന് ശ്രീ ഇ പി രാജഗോപാലൻ ഹെഡ്മാസ്റ്ററായി ചുമതല എടുത്തു.ഡിസംബർ 28 ന് ശ്രീ കിരൺ ക്ലാർക്കായി എത്തി.പാചകതൊഴിലാളിയായി ശ്രീമതി ഭവാനി ചുമതല ഏറ്റു.ജൂൺ മാസം മുതൽ തന്നെ പിടിഎ ഉച്ചഭക്ഷണം ആരംഭിച്ചു.ജൂലൈ മുതൽ സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ നടപ്പായി.

ജൂൺ 24 ന് ചേർന്ന ജനറൽബോഡിയിൽ പിടിഎ പ്രസിഡണ്ട് ആയി ശ്രീ എ മാധവനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ ടി രാഘവനെയും തെരെഞ്ഞെടുത്തു.പിടിഎ നിർവ്വാഹക സമിതിയിൽ 20 അംഗങ്ങളുണ്ട്.

15അംഗ എംപിടിഎയിൽ പ്രസിഡണ്ടായി ശ്രീമതി ലതഗോപിയും വൈസ് പ്രസിഡണ്ടായി ശ്രീമതി പുഷ്പ പറയംപള്ളവും തെരെഞ്ഞെടുക്കപ്പെട്ടു.

18അംഗങ്ങളുല്ള സ്കൂൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പും സജീവമായി പ്രവർത്തിക്കുന്നു.

സ്കൂൾ ഓഫീസും രണ്ട് ക്ലാസ് മുറികളും ബേഡഡുക്ക എസി-എസ്ടി സഹകരണസംഘം കെട്ടിടത്തിലും രണ്ട് ക്ലാസുകൾ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.വാടകയ്ക്കും ശമ്പളത്തിനുമായി ഒരു മാസം 25000 രൂപയോളം പിടിഎയ്ക്ക് ചെലവ് വരുന്നുണ്ട്.

നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മറ്റും ഉദാരവും നിരന്തരവുമായ സഹായംകൊണ്ടാണ് പിടിഎയ്ക്ക് ക്ലേശകരമായ പ്രവർത്തനം നടത്തികൊണ്ട് പോകാനാകുന്നത്.സ്കൂളിന് തുടക്കം കുറിക്കാൻ അത്യദ്ധ്വാനം ചെയ്ത ആക്ഷൻ കമ്മിറ്റിയാണ്,ബഞ്ച്,ഡസ്ക്,മേശ,കസേര എന്നിവയെല്ലാം ഒരുക്കിയത്.ശ്രീ എം അനന്തന്റെ നേതൃത്വത്തിലാണ് സ്കൂൾ വികസനസമിതി പ്രവർത്തിക്കുന്നത്.

സ്കൂൾ കെട്ടിടം നിർമ്മാണത്തിനായി RMSA 60ലക്ഷത്തിനടുത്തുള്ള തുക അനുവദിച്ചെങ്കിലും 20 ലക്ഷം രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ.കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടേണ്ടതുണ്ട്.ഇതിനായി വികസനസമിതി നിരന്തരം പരിശ്രമിക്കുന്നുണ്ട്.4.95 ഏക്കർ സ്ഥലം വിട്ടുകിട്ടാനുള്ള കലക്യറുടെ സുപാർശ ഗവണ്മെന്റിലേക്ക് അയപ്പിക്കാനുള്ല സാഹചര്യം ഒരുക്കിയിട്ടുണ്ട്.ഇതിൽ കെട്ടിടെ പണിയാനുള്ളഒരു ഏക്കർ സ്ഥലത്തിന്റെ മുൻകൂർ ഉടമസ്ഥാവകാശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടുണ്ട്.അധികം വൈകാതെ കെട്ടിട നിർമ്മാണം ആരംഭിക്കാൻ കഴിയും.

കാസറഗോഡ് എംപി ശ്രീ പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി.

ഉദുമ എംഎൽഎ ശ്രീ കെ കുഞ്ഞിരാമന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും കിട്ടി.

ഐടി@സ്കൂളിന്റെ വക 4ലാപ്ടോപ്പും ഒരു LCD പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്.

SSAവക ഒരു ലാപ്ടോപ്പ് കിട്ടി.

കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾകുണ്ടംങ്കുഴി സ്കൂൾ കോപ്പറേറ്റിവ് സൊസെറ്റി വക ലഭ്യമാക്കി.

പിടിഎ ഇന്റർനെറ്റ് സൗകര്യം ഒരുക്കി വാടക അടക്കുന്നു.

ബേഡഡുക്ക പഞ്ചായത്ത് വക ദേശാഭിമാനി പത്രം സ്കൂളിൽ എത്തുന്നുണ്ട്.

സ്കൂളിന്റെ സമീപവാസി ശ്രീ തെക്കേക്കര രാമചന്ദ്രേട്ടൻ സ്കൂളിലേക്ക് കുടിവെള്ളം തരുന്നു.

ശ്രീ മോഹനൻ വകയായി ഒരു അലമാര സ്കൂളിന് കിട്ടി.

ശ്രീ സുകുമാരൻ മുന്നാട് ഗ്ലാസ് അടപ്പോട് കൂടിയ നോട്ടീസ് ബോർഡ് തന്നിട്ടുണ്ട്.

നാട്ടുകാരുടെ വകയായി 5ഫാനുകൾ ലഭിച്ചിട്ടുണ്ട്.എല്ലാവരെയും നന്ദിപൂർവ്വം ഓർക്കുന്നു.

സ്ഥല പരിമിതികൾ ഏറെയുണ്ടെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾ ഒട്ടേറെ നടത്താൻ കഴിഞ്ഞിട്ടുണ്ട്.

പരിസ്ഥിതി ക്വിസ്,വായനാവാരാഘോഷം,ചാന്ദ്രദിനാചരണം,ഹിരോഷിമ നാഗസാക്കി ദിനാചരണം എന്നിവ നടന്നു.

കർഷക ദിനത്തിൽ ശ്രീ പി കൃഷ്ണൻ നായരെ ശ്രീ എം അനന്തൻ പൊന്നാടയണിച്ച് ആദരിച്ചു.ശ്രീ കൃഷ്ണൻ നായരുമായി കുട്ടികൾ സംവദിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായി നടന്ന സഹവാസക്യാമ്പിൽ എം ശ്രീരാഗ് പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനത്തിൽമുന എംഎൽഎ ശ്രീ പി രാഘവൻ സ്വാതന്ത്രയ ദിന സന്ദേശം നൽകി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമനരാമചന്ദ്രൻ പങ്കെടുത്തു. ക്വിസ് മത്സരം നടന്നു.പരേതയായ ശ്രീമതി എം കുഞ്ഞമ്മയുടെ ഓർമ്മയ്ക്കായി കുടുംബം പായസ വിതരണം നടത്തി.

ഓണാഘോഷ പരിപാടികൾ നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഉപന്ന്യാരചന മത്സരം നടത്തി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടന്നു.കൃഷിവകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ജിതിൻഗോപി ,ഗോകുൽരാജ് ടീംപഞ്ചായത്ത് തലത്തിൽ ഒന്നാംസ്ഥാനവും ബ്ലോക്ക് തലത്തിൽ രണ്ടാംസ്ഥാനവും നേടി.സ്കൂൾ തല കായികമേള നടത്തി.സബ് ജില്ലാതല കായികമേളയിൽ 11കുട്ടികൾ പങ്കെടുത്തു.ജില്ലാ കായികമേളയിൽ രണ്ട് കുട്ടികൾ പങ്കെടുത്തു.പിശ്രീഷ ,ശരണ്യ ടി എന്നിവർസ്സ്ഥാനകായിക മേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സ്കൂൾ കലോത്സവം നടത്തി.ഉപജില്ലാകലോത്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു.ജില്ലാകലോത്സവത്തിൽ കഥാപ്രസംഗം,ഏകാഭിനയം എന്നീ ഇനങ്ങളിൽ വിജയഭാസ്കർ എ ഗ്രേഡ് നേടി.

വാർഷികാഘോഷത്തിന്റെ ഭാഗമായി ജനറൽ ക്വിസ്,ജലഛായം,ചിത്രരചന ഇനങ്ങളിൽ മത്സരം നടന്നു.

കുട്ടികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 100ലധികം കുട്ടികൾ സഹകരണ ഭാങ്കിൽ അക്കൗണ്ട് തുടങ്ങി.വിവിധ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ സ്റ്റൈപൻറ്,ഗ്രാൻറ് ഇവ യഥാസമയം ലഭ്യമാക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.IEDC പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കണ്ണ് പരിശോധിച്ചു കാഴ്ച പ്രശ്നമുള്ള ഒരു കുട്ടിക്ക് കണ്ണട സൗജന്യമായി ലഭിച്ചു

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണം നടത്തി.ഭക്ഷ്യ ദിനം ആചരിച്ചു.കണ്ണൂരിലേക്ക് പഠനയാത്ര നടത്തി.

സാമ്പത്തികമായി പിന്നേക്കം നിൽക്കുന്ന 4 കുട്ടികൾക്ക് പിടിഎ വകയായി സൗജന്യമായി യൂണിഫോം വിതരണം ചെയ്തു.

പത്താംതരത്തിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി രാവിലെയും വൈകുന്നേരങ്ങളിലും ,ഒഴിവു ദിവസങ്ങളിലും ക്ലാസ് സംഘടിപ്പിച്ചു.ജനുവരി ഫെബ്രവരി മാസങ്ങളിൽ തുടർച്ചയായി യൂണിറ്റ് പരീക്ഷകൾ നടത്തി.കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തി.

ആദ്യ SSLC ബാച്ച് വക നിലവിളക്ക് സ്കൂളിലേക്ക് സംഭാവന നൽകി

ഒന്നാം വാർഷികാഘോഷം വിപുലമായി ആചരിച്ചു

ആദ്യ SSLC ബാച്ചിൽ പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.

2012-13 ലെ പ്രവർത്തനങ്ങൾ

2013-14 ലെ പ്രവർത്തനങ്ങൾ

2014-15 ലെ പ്രവർത്തനങ്ങൾ

2015-16 ലെ പ്രവർത്തനങ്ങൾ

2016-17 ലെ പ്രവർത്തനങ്ങൾ

2017-18 ലെ പ്രവർത്തനങ്ങൾ

2018-19 ലെ പ്രവർത്തനങ്ങൾ

2019-2020 ലെ പ്രവർത്തനങ്ങൾ

2020-21 ലെ പ്രവർത്തനങ്ങൾ

2021-22 ലെ പ്രവർത്തനങ്ങൾ

2022-23

പ്രവേശനോത്സവം

2022 ജൂൺ 1 ന് സ്കൂൾ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എ.മാധവന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ധന്യ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . അഡ്വ.എസ്.എൻ സരിത മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രമണി,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സാവിത്രി, ബേഡഡുക്ക പഞ്ചായത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ.എം. അനന്തൻ, പഞ്ചായത്ത് അംഗമായ കുമാരി ശ്രുതി, SMC ചെയർമാൻ ശ്രീ. ഇ രാഘവൻ , PTA പ്രസിഡണ്ട് ശ്രീ.വി.സി. മധുസൂദനൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീ. അബ്ബാസ് ബേഡകം, സ്കൂൾ ഗെയ്റ്റ് സ്പോൺസർ ശ്രീ.കരുണാകരൻ വിസ്മയ എന്നിവർ പങ്കെടുത്തു. ഓഫീസ് ക്യാബിൻ,ക്ലാസ്മുറികളിലേക്കുള്ള സൗണ്ട് സിസ്റ്റം,പോർട്ടബിൾ സൗണ്ട് സിസ്റ്റം,പാഠപുസ്തക വിതരണം ,യൂണിഫോം വിതരണം ഇവയുടെ ഉദ്ഘാടനം വേദിയിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.കെ.പി.സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ബി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.പരിപാടിയിൽ ലഡു വിതരണവും ശേഷം പായസവും നൽകുകയുണ്ടായി.

പിടിഎ ജനറൽബോഡി 2021-22

2022 ജൂലൈ 29 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ പങ്കെടുത്തു .ബേഡഡുക്ക ഗ്രാാമപഞ്ചായത്ത് വികസന സ്റ്റാന്റീംഗ് കമ്മറ്റി ചയർപേഴ്സൺ ശ്രീമതി ലത ഗോപി ഉദ്ഘാടനം ചെയ്തു.പുതിയ പ്രസിഡണ്ടായി അഡ്വ.പി രാഘവനെയും വൈസ് പ്രസിഡണ്ടായി ശ്രീ ടി ആർ ഭാസ്കരനെയുംതിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ദാമോദരൻ മാഷ് ,രാമകൃഷ്ണൻ ജയപുരം,മധുസൂദനൻ,നാരായണൻ ജയപുരം,അശോകൻ ബീബുങ്കാൽ, ജയചന്ദ്രൻ , സത്യൻ സി,അഷറഫ് ബേഡകം

ബാബു സെബാസ്റ്റ്യൻ എന്നിവരെ തിരഞ്ഞെടുത്തു.

കരുതൽസ്പർശം

2022 ആഗസ്റ്റ് 1 ന് പഠന വിടവ് നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനത്തിനായി "കരുതൽസ്പർശം” ആരംഭിച്ചു.

രാമായണ പ്രശ്നോത്തരി

2022 ആഗസ്റ്റ് 2 ന് രാമായണ ക്വിസ് മത്സരം നടത്തി. രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നും രണ്ടും സ്ഥനം നേടി.

യുദ്ധവിരുദ്ധ പോസ്റ്റർ

ആഗസ്റ്റ് 3 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തി . ദിവ ദാമോദരൻ ഒന്നാംസ്ഥാനവും രസ്യാലക്ഷ്മി രണ്ടാംസ്ഥാനവും നേടി.

സത്യമേവജയതേ

ആഗസ്റ്റ് 5 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "സത്യമേവ ജയതേ" എന്ന ക്ലാസ് നടന്നു.

കാസർഗോഡ് ഉപജില്ല രാമായണ പ്രശ്നോത്തരി

2022 ആഗസ്റ്റ് 8 ന് കാസറഗോഡ് സബ് ജില്ലാ തല രാമായണ ക്വിസ് മത്സരം നടത്തിൽ രസ്യാലക്ഷ്മി,രസിതാലക്ഷ്മി എന്നിവർ ഒന്നാം സ്ഥനം നേടി

ഓണാഘോഷം

2022 സെപ്തംബർ 2 ന് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി.

ഓണം
കുട്ടികൾ മത്സരത്തിൽ
ഓണം
കുട്ടികൾ മത്സരത്തിൽ
ഓണം
ഓണ സദ്യ ഒരുക്കം
ഓണം
പൂക്കളം
ഓണം
പൂക്കളം
ഓണം
ഓണ സദ്യ

വിമുക്തി പരിശീലനം

2022 സെപ്തംബർ 28 ന് ബേഡഡുക്ക,കുറ്റിക്കോൽ പഞ്ചായത്തിലെ ഹൈസ്കൂൾ അധ്യാപകർക്കുള്ള ലഹരി വിരുദ്ധ പരിശീലനം സ്കൂളിൽ വെച്ച് നടന്നു

ലഹരി
ലഹരി വിരുദ്ധ പരിശീലനം
ലഹരി
ലഹരി വിരുദ്ധ പരിശീലനം

പാഠപുസ്തക ചർച്ച

2022 നവംബർ 14 രക്ഷിതാക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ,വിദ്യഭ്യാസ മേഖലയിലെ വിദഗ്ദർ തുടങ്ങിയവരെ ഉൾപ്പെടുത്തി പാഠപുസ്തക ചർച്ച സംഘടിപ്പിച്ചു

പാഠം
പാഠപുസ്തക ചർച്ച

ഗാന്ധി ജയന്തി

ഒക്ടോബർ 2 ന് ഗാന്ധി ജയന്തി വിപുലമായി ആഘോഷിച്ചു

ഗാന്ധി
ഗാന്ധി സ്മൃതി
ഗാന്ധി
ഗാന്ധി സ്മൃതി

സ്കൂൾ കലോത്സവം

2022 ഒക്ടോബർ 14 ന് സുപ്രസിദ്ധ ഗായിക ശ്രീമതി അതുല്യ ജയകുമാർ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

കലോത്സവം
ശ്രീമതി അതുല്യ ജയകുമാർ കലോത്സവം ഉദ്ഘാടനം ചെയ്യുന്നു

വിദ്യാകിരണം ലാപ്ടോപ്പ്

നവംബർ 21 ന് കൈറ്റിന്റെ വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി ST കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

ആട് വിതരണം

നവംബർ 25 ന് ആട് വിതരണ പദ്ധതിയുടെ ഭാഗമായി അപേക്ഷ തന്ന കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് ആടുകളെ നൽകി.

ക്രിസ്മസ് ആഘോഷം

2022 ലെ ക്രിസ്മസ് ആഘോഷം ഡിസംബർ23 ന് നടന്നു.മേളകളിലെ വിജയികൾക്കുള്ള അനുമോദനം,പുൽക്കൂട് നിർമ്മാണം ക്രിസ്മസ് പാപ്പ,കുട്ടികൾക്ക് ക്രിസ്മസ് വേഷം,സദ്യ എന്നിങ്ങനെ ആകർഷകമായ ആഘോഷം സ്കൂളിൽ നടന്നു

ക്രിസ്മസ്
അനുമോദനം
ക്രിസ്മസ്
സദസ്സ്
ക്രിസ്മസ്
സദ്യ

മോട്ടിവേഷൻ ക്ലാസ്

SLC കുട്ടികൾ പഠനകാര്യത്തിൽ ഊർജ്ജസ്വലരാകുവാനായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.ശ്രീ.നിർമ്മൽകുമാർ കാടകം ക്ലസ്സെടുത്തു.

കൈറ്റ് ടീം സന്ദർശനം

റോജി സാറിന്റെ നേതൃത്വത്തിലുള്ള കൈറ്റ് ടീം ജനുവരി 18ന് സ്കൂൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.ഖാദർ സർ,രഘുമാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

kite

കബഡി പരിശീലനം

2023 ജനുവരി ഫെബ്രവരി മാസങ്ങളിലായി ശ്രീ സുകുമാരൻ മീയ്യംങ്ങാനത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ കബഡി പരിശീലനം നടന്നു

കബഡി
കബഡി പരിശീലനം

റിപ്പബ്ലിക്ക് ദിനം

ദേശീത പതാക ഉയർത്തൽ,പുഷ്പാർച്ചന,പ്രകൃതി നടത്തം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിച്ചു

പഠനം മധുരതരമാക്കാം

മാർച്ച് 24 ന് മുന്നാട് ഗവ.ഹൈസ്കൂളിന്റെയും സപര്യ സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി പഠനം മധുരതരമാക്കാം എന്ന പേരിൽ സംസ്ഥാനതല സംശയനിവാരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിൽ കേരളത്തിലെ അതിവിദഗ്ധരായ പതിനൊന്ന് അധ്യാപകർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി

സൈബർസുരക്ഷ ക്ലാസ്

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2022 ഏപ്രിൽ 28 അമ്മമാർക്ക് വേണ്ടി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.

പഠനയാത്ര

സ്കൂൾ PTA യുടെ പ്രത്യേക താത്പര്യ പ്രകാരം മെയ് 10 മുതൽ 12 വരെ SSLC കുട്ടികൾക്ക് വേണ്ടി ഊട്ടി, ബ്ലാക് തണ്ടർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു

NMMS സ്കോളർഷിപ്പ്

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ എട്ടാം തരത്തിലെ അനന്യ വി. NMMS സ്കോളർഷിപ്പ് നേടി.

പ്രവേശനോത്സവം

2022 ജൂൺ 1 ന് സ്കൂൾ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എ.മാധവന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ധന്യ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . അഡ്വ.എസ്.എൻ സരിത മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രമണി,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സാവിത്രി, ബേഡഡുക്ക പഞ്ചായത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ.എം. അനന്തൻ, പഞ്ചായത്ത് അംഗമായ കുമാരി ശ്രുതി, SMC ചെയർമാൻ ശ്രീ. ഇ രാഘവൻ , PTA പ്രസിഡണ്ട് ശ്രീ.വി.സി. മധുസൂദനൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീ. അബ്ബാസ് ബേഡകം, സ്കൂൾ ഗെയ്റ്റ് സ്പോൺസർ ശ്രീ.കരുണാകരൻ വിസ്മയ എന്നിവർ പങ്കെടുത്തു. ഓഫീസ് ക്യാബിൻ,ക്ലാസ്മുറികളിലേക്കുള്ള സൗണ്ട് സിസ്റ്റം,പോർട്ടബിൾ സൗണ്ട് സിസ്റ്റം,പാഠപുസ്തക വിതരണം ,യൂണിഫോം വിതരണം ഇവയുടെ ഉദ്ഘാടനം വേദിയിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.കെ.പി.സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ബി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.പരിപാടിയിൽ ലഡു വിതരണവും ശേഷം പായസവും നൽകുകയുണ്ടായി.

പരിസ്ഥിതി ദിനം

സീഡ് ഫോറസ്ടി, ഇക്കോ ക്ലബ്ബുകളുടെ ആദിമുഖ്യത്തിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ സ്കൂൾ വളപ്പിലെ ചെടികളെല്ലാം നിരീക്ഷിച്ച് സംരക്ഷണ ചുമതല ഏറ്റെടുത്തു. നമ്മുടെ മുൻ ഹെഡ് മാസ്റ്റർ ശ്രീ. ടോംസൺ ടോം മുഖ്യാതിഥിയായിരുന്നു. ടോൺസൺ മാസ്റ്റർ സപ്പോട്ട തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ. പത്മനാഭൻ മാസ്റ്റർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

മധുരം മലയാളം

ജൂൺ 4 ന് മധുരം മലയാളം പദ്ധതി ആരംഭിച്ചു. PTA വൈസ് പ്രസിഡണ്ട് ശ്രീ. അബ്ബാസ് ബേഡകം, പ്രധാനാധ്യാപകൻ ശ്രീ.കെ.പി സുരേന്ദ്രൻ എന്നിവർക്ക് പത്രം നൽകിക്കൊണ്ട് PTAയുടെ മുൻ വൈസ് പ്രസിഡണ്ട് ശ്രീ.ടി. അനന്തൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്ഥലം മാറ്റം

2021 ജുലായ് 2 മുതൽ മുന്നാട് ഗവ.ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി സ്തുത്യർഹ സേവനം ചെയ്ത ശ്രീ.കെ.പി.സുരേന്ദ്രൻ മാസ്റ്റർ ജൂൺ 9 ന് രാവണേശ്വരം ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോയി.

ജൂൺ 10 ന് ശ്രീ.കെ.രാജൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതല ഏറ്റെടുത്തു.

SSLC 100%

ജൂൺ 15 ന് 2022 SSLC ഫലം പ്രസിദ്ധീകരിച്ചു. സ്കൂളിന് 100 % വിജയം ലഭിച്ചു. 6 കുട്ടികൾ Full A+ നേടി.

വായനാവാരം

ജൂൺ 19 മുതൽ 26 വരെ വായനവാരമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ പി.കെ.പാറക്കടവ്, ഇ.പി.രാജഗോപാലൻ, മാധവൻ പുറച്ചേരി, മുകുന്ദൻ പുലരി , ടി.കെ. ഡി. മുഴപ്പിലങ്ങാട് എന്നിവർ സ്കൂളിൽ എത്തിച്ചേർന്ന് കുട്ടികളുമായി സംവദിച്ചു.

യോഗ ദിനം

ജൂൺ 21 ന് അന്താരാഷ്ട യോഗദിനമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.കെ.രാജൻ മാസ്റ്റർ യോഗാ നിനം ഉദ്ഘാടനം ചെയ്തു.പ്രമുഖ യോഗാചാര്യൻ ഗ്രീ വേണുഗോപാലൻ ജയപുരം യോഗയുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.യോഗ പ്രദർശനവും നടന്നു.

അനുമോദനം

ഗവ.ഹൈസ്കൂൾ മുന്നാട് പിടിഎ കമ്മറ്റി ഈ വർഷത്തെ SSLC വിജയികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സ്ഥലം മാറി പോയ ഹെഡ്മാസ്റ്റർ ശ്രീ കെ പി സുരേന്ദ്രൻ സാറിന് യാത്രയയപ്പും നൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. സാവിത്രി ബാലൻ അധ്യക്ഷത വഹിച്ച . ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രുതി,ശ്രീ എം അനന്തൻ,ശ്രീ. ഇ.രാഘവൻ,ശ്രീ. വേണുഗോപാലൻ കക്കോട്ടമ്മ,,ശ്രീ സുരേഷ് പയ്യങ്ങാനം,ബി.വേണുഗോപാലൻ മാസ്റ്റർ സംസാരിച്ചു. ശ്രീ കെ പി സുരേന്ദ്രൻ മാസ്റ്റർ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ വി സി മധുസൂദനൻ സ്വാഗതവും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ നന്ദിയും പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്

ജൂലായ് 16, 17 തീയ്യതികളിലായി കാസർഗോഡ് മാർത്തോമ്മാ ബധിര വിദ്യാലയത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ നയന ടി.വി. പങ്കെടുത്തു

ഗണിത ക്ലബ്ബ് ഉദ്ഘാടനം

ജൂലായ് 23 ന് ശനിയാഴ്ച സ്കൂളിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം നടന്നു. ബോവിക്കാനം ഹൈസ്ക്കൂളിലെ പ്രധാനാധ്യാപകനും പ്രശസ്ത ഗണിതാദ്ധ്യാപകനുമായ ശ്രീ.കെ.നാരായണൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

പഠനോത്സവം 2023

2023 മാർച്ച് 31 ന് പഠനോത്സവം സംഘടിപ്പിച്ചു.ബിരുദാനന്ത ബിരുദം റാങ്ക് വാങ്ങിയ പൂർവ്വ വിദ്യാർത്ഥിനി ശ്രീലക്ഷ്മിക്ക് ഉപഹാരം നൽകി അനുമോദിച്ചു.വിവിധ ഇനങ്ങളിൽ മികവ് നേടിയ കുട്ടികളെ അനുമോദിച്ചു.ശേഷം കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു

പഠന
പഠനോത്സവം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്യുന്നു
പഠന
ശ്രീലക്ഷ്മിക്കുള്ള ഉപഹാര വിതരണം
പഠന
പഠനോത്സവത്തിൽ കുട്ടികൾ