"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''* പ്രവേശനോത്സവം''' | '''* പ്രവേശനോത്സവം''' | ||
[[പ്രമാണം:12239-Pravesanolsavam.jpg|പകരം=ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു|ലഘുചിത്രം|ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.]] | |||
ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം 03 / 06 / 2024 ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീ വി സൂരജിൻറെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തോടെയും വർണ തൊപ്പികൾ നൽകിയും ഒന്നാം ക്ലാസ്സിലെയും എൽ കെ ജി യിലെയും കുരുന്നുകളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്കൂളിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീനാഥ് കെ യുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ എൽ കെ ജി ക്ലാസ്സിലേക്ക് സംഭാവന ചെയ്ത ഫർണിച്ചർ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി, മദർ പപ്രസിഡൻറ് ശ്രീമതി ബീന, സീനിയർ അസിസ്റ്റൻറ് ശ്രീ രാജേഷ് കൂട്ടക്കനി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ HM ഇൻചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ധനുഷ് എം എസ് നന്ദിയും പറഞ്ഞു. | ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം 03 / 06 / 2024 ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീ വി സൂരജിൻറെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തോടെയും വർണ തൊപ്പികൾ നൽകിയും ഒന്നാം ക്ലാസ്സിലെയും എൽ കെ ജി യിലെയും കുരുന്നുകളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്കൂളിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീനാഥ് കെ യുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ എൽ കെ ജി ക്ലാസ്സിലേക്ക് സംഭാവന ചെയ്ത ഫർണിച്ചർ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി, മദർ പപ്രസിഡൻറ് ശ്രീമതി ബീന, സീനിയർ അസിസ്റ്റൻറ് ശ്രീ രാജേഷ് കൂട്ടക്കനി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ HM ഇൻചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ധനുഷ് എം എസ് നന്ദിയും പറഞ്ഞു. |
21:26, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
* പ്രവേശനോത്സവം
ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം 03 / 06 / 2024 ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീ വി സൂരജിൻറെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തോടെയും വർണ തൊപ്പികൾ നൽകിയും ഒന്നാം ക്ലാസ്സിലെയും എൽ കെ ജി യിലെയും കുരുന്നുകളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്കൂളിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീനാഥ് കെ യുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ എൽ കെ ജി ക്ലാസ്സിലേക്ക് സംഭാവന ചെയ്ത ഫർണിച്ചർ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി, മദർ പപ്രസിഡൻറ് ശ്രീമതി ബീന, സീനിയർ അസിസ്റ്റൻറ് ശ്രീ രാജേഷ് കൂട്ടക്കനി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ HM ഇൻചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ധനുഷ് എം എസ് നന്ദിയും പറഞ്ഞു. 1996-97 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും തൊട്ടി കിഴക്കേക്കര സൗഹൃദക്കൂട്ടവും ചേർന്ന് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സ്പോൺസർ ചെയ്തു. പ്രവേശനോത്സവ ദിനത്തിൽ 1984-85 പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി പായസം വിതരണം ചെയ്തു.
* പരിസ്ഥിതി ദിനാചരണം
സ്കൂൾ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള ലഘു പ്രസംഗം സ്കൂൾ തലത്തിൽ തിരികെ വിദ്യാവനത്തിലേക്ക്, വീട്ടിൽ ഒരു കൃഷിത്തോട്ടം, പ്രകൃതി യാത്ര, പരിസ്ഥിതി രചന ശില്പശാല എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ശൈലജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാവനത്തിൽ വൃക്ഷത്തൈ നട്ട് തിരികെ വിദ്യാവനത്തിലേക്ക് എന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി കുട്ടികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകി വീട്ടിൽ ഒരു കൃഷിത്തോട്ടം നിർമ്മിക്കാൻ നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾ പള്ളിപ്പുഴ കിഴക്കേക്കര പ്രദേശത്തെ വയലും തോടും സന്ദർശിക്കുകയും തോട്ടിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്തു.
* ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ്
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് 2025 മാർച്ച് മാസത്തിൽ നടത്താൻ ആസൂത്രണം ചെയ്ത ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് മത്സര പരിപാടിയുടെ ഉദ്‌ഘാടനവും ഒന്നാം ഘട്ട ക്വിസ് മത്സരവും 12 / 06 / 2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . എച്ച് എം ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീ ഷൈജിത്ത് കരുവാക്കോട് പരിപാടി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് ഒന്നാം ഘട്ട മത്സരത്തിൽ 7 ബി ക്ലാസ്സിലെ നിരഞ്ജന പി വിജയിയായി.
* വായനയുടെ വസന്തകാലം
കൂട്ടക്കനിയിൽ വായനയുടെ വസന്തകാലത്തിന് തുടക്കമായി. വായനാദിനത്തിൽ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൂട്ടക്കനിയിലെ കുട്ടികൾ.എം.കെ ഗോപകുമാർ വയനാമാസാചരണം ഉദ്ഘാടനം ചെയ്തു. വായനമത്സരത്തിനുള്ള ആദ്യ സമ്മാന പുസ്തകം ഉദ്ഘാടകൻ തന്നെ സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് കൈമാറിയത് കൗതുകക്കാഴ്ചയായി. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി, കൃഷ്ണപ്രിയ, ധനുഷ് എം.എസ് എന്നിവർ സംസാരിച്ചു.