"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
(ചെ.) (Bot Update Map Code!)
 
വരി 142: വരി 142:
|----
|----
*
*
{{#multimaps:9.680717, 76.374104|zoom=15}}
{{Slippymap|lat=9.680717|lon= 76.374104|zoom=15|width=full|height=400|marker=yes}}
|}
|}
|}
|}

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 100 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ഈ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും പകർന്നുകൊണ്ട് വിരാജിക്കുന്ന കോക്കമംഗലം സെന്റ് ആന്റണീസ് അപ്പർ പ്രൈമറി സ്ക്കൂളിന്റെ ആരംഭം അങ്ങനെ നടന്നു.

നാട്ടുകാർ ഇന്നും ഇതിനെ "കപ്പേള പള്ളിക്കൂടം“ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ആദ്യം താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ചു ആരംഭിക്കുകയാണുണ്ടായത്. ആദ്യത്തെ മാനേജരായ റവ .ഫാ.ജോസഫ് പഞ്ഞിക്കാരൻ നമ്മുടെ സാദരസ്മരണയെ അർഹിക്കുന്നു. ഈ സ്ക്കൂളിന്റെ പ്രഥമ പ്രഥമാദ്ധ്യാപകനായി ശ്രീ അറയ്ക്കൽ എൻ. ശങ്കരപ്പണിക്കരും സഹാദ്ധ്യാപകനായി ശ്രീ തച്ചേക്കാട്ടുകരി കെ ദാമോദരൻ നായരും നിയമിക്കപ്പെട്ടു. പുതിയ സ്ക്കൂൾ കെട്ടിടം നിർമ്മിച്ചതോടെ ക്ലാസുകൾ അങ്ങോട്ടുമാറ്റി പ്രവർത്തനം തുടങ്ങി. ആ വർഷം തന്നെ മൂന്നാം ക്ലാസും ആരംഭിച്ചു. 1926-ൾ ആണ് നാലാം ക്ലാസുകൂടി ആരംഭിച്ചുകൊണ്ട്ഒരു പൂർണ്ണ പ്രൈമറി സ്ക്കൂളായി ഉയരുവാനുള്ള ഭാഗ്യം ഈ സരസ്വതിക്ഷേത്രത്തിനു ലഭിച്ചത്. 1964 ൽ യു.പി സ് ക്കൂളായും 1979 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.

1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചുതന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കോക്കമംഗലം ഗ്രാമപഞ്ചായത്തിൽ എൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പേരിൽ അറിയപ്പെടുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു. നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത0 യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 2 ഡിവിഷനുകൾഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്.

കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചു തന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഈ സ് ക്കൂളിലെ സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ പെട്ട കുട്ടികൾ ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡിന് അർഹരായിട്ടുണ്ട്. യുവജനോത്സവത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഉയർന്നസ്ഥാനങ്ങളും നേടിയിട്ടുള്ള ഈ സ് ക്കൂളിന് 1990-91 വർഷത്തിൽ ആലപ്പുഴ ജില്ലാ ഹോക്കിമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും സ്പോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയിൽ നിന്നും പതിനായിരം രൂപയുടെ പ്രൈസ് മണിക്ക് അർഹമാവുകയും ചെയ്തു.

അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ' '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു.സംസ്ഥാനതലത്തിൽ പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിൽ നിരവധി തവണ വിജയം കൈവരിച്ച ഈ സ് ക്കൂൾ 2102 മുതൽ തുടർച്ചയായി 10 വർഷം SSLC ക്ക് നൂറ് ശതമാനം വിജയം നേടുകയുണ്ടായി. കോക്കമംഗലം പ്രദേശത്തിന്റെ വികസനത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് ക്കൂൾ ഹൈടെക് സ് ക്കൂളാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് കോക്കമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.

മാനേജ്മെന്റ്

അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത് വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്. റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.

|സ്കൂൾ മാനേജർ-റവ.ഫാ. തോമസ് പേരേപ്പാടൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
1.മാ
2.പ്
3.
4.
5.

വഴികാട്ടി

Map

{{Infobox School ‌‌‌‌‌‌‌‌| പേര്=സെൻറ് ആൻറണീസ് എച്ച്. എസ് കോക്കമംഗലം | | സ്ഥലപ്പേര്= ചേർത്തല | വിദ്യാഭ്യാസ ജില്ല=ചേർത്തല | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 34042 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം=1923 | സ്കൂൾ വിലാസം=
ചേർത്തല | പിൻ കോഡ്= 688 527 | സ്കൂൾ ഫോൺ= 0478 | സ്കൂൾ ഇമെയിൽ=34042alappuzha@gmail.com | സ്കൂൾ വെബ് സൈറ്റ്= http:// | ഉപ ജില്ല=ചേർത്തല ‌| ഭരണം വിഭാഗം= എയ്ഡഡ് ‍‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

��്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | സ്കൂൾ മാനേജർ=റവ.ഫാ. തോമസ് പേരേപ്പാടൻ | പ്രധാന അദ്ധ്യാപിക=ശ്രീമതി.മറിയമ്മ ഐസക്ക് | പി.ടി.ഏ. പ്രസിഡണ്ട്=കെ.ജി.രംഗരാജൻ ‌‌‌‌‌‌‌‌‌‌‌‌‌‌‌| മദർ ഓഫ് പി.ടി.എ=ഇന്ദു ബാലചന്ദ്രൻ


സ്കൂൾ ചിത്രം= 34042-St Antony's HS Kokkamangalam.jpg|

}}


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ എൽ.ശങ്കരപ്പണിക്കർ 01/06/1923---13/05/1929 ശ്രീ ജോസഫ് എം 14/05/1929---27/08/1949 ശ്രീ എ.മത്തായി 28/08/1949---09/07/1951 ശ്രീമതി മറിയം തൊമ്മൻ 10/07/1951---29/03/1961 ശ്രീമതി സി ബ്രിജിത്ത് ജോസഫ് 30/03/1961---22/06/1964 ശ്രീ സി.സി ജോസഫ് 23/06/1964---31/03/1991 ശ്രീമതി മേരി തോമസ് 01/04/1991---31/03/1997 ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ 01/04/1997---30/04/2003 ശ്രീമതി കെ.വി ത്ര്യേസ്യാമ്മ 01/05/2003---31/03/2009 ശ്രീ ശ്യാംകുമാർ ടി 01/04/2009---29/05/2011 ശ്രീ സെബാസ്റ്റ്യൻ എൻ.ജെ 30/05/2011---01/06/2014 ശ്രീമതി മറിയമ്മ ഐസക്ക് 02/06/2014---

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി