"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
</gallery><gallery>
</gallery><gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
പ്രമാണം:43073 reading day.jpg|<gallery> പ്രമാണം:43073 Readingday1.jpg|ചണ്ഡാലഭിക്ഷുകി ദൃശ്യാവിഷ്കാരം </gallery>
== ലോക ലഹരി വിരുദ്ധദിനം(26/06/24) ==
=== പ്രത്യേക അസംബ്ലി ===

16:12, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024-25

3/6/24 തിങ്കളാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ വി. ശിവകുമാർ കാലടി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അക്ഷരകാർഡ്, അക്ഷരതൊപ്പി എന്നിവ നൽകി കുട്ടികളെ വരവേൽക്കുകയും അവരുടെ കൈയ്യൊപ്പുകൾ ക്യാൻവാസിൽ പതിപ്പിക്കുകയും ചെയ്തു. നവാഗതരായ കുട്ടികൾക്ക് റോസാ തൈകൾ സമ്മാനിക്കുകയും ചെയ്തു.

സംസ്ഥാനതല ഉദ്ഘാടനം എല്ലാവർക്കും digital മാധ്യമത്തിലൂടെ നിരീക്ഷിക്കുവാനും അവസരം നൽകി.

ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ ശ്രീമതി അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം (5/06/24)

ജൂൺ 5 ലോകപരിസ്ഥിതി ദിനം. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷങ്ങൾ സ്കൂളിൽ അരങ്ങേറി. ബഹുമാനപെട്ട ഹെഡ്മാസ്റ്റർ വൃക്ഷ തൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 10 ബി ക്ലാസ്സിന്റെ നേതൃത്വത്തിൽ അസ്സംബ്ലി നടത്തി. കുട്ടികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ഒരു തൈ നടാം എന്ന് തുടങ്ങുന്ന കവിതയ്ക്ക് നൃത്തം ചെയ്തു. പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. പുസ്തകങ്ങൾ പരിചയപ്പെടുത്തി.ഉച്ചക്ക് എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും പ്രബന്ധ രചനയും നടത്തി വിജയികളെ കണ്ടെത്തുകയും URC തലത്തിലേക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു.

വായന ദിനാചരണം(19/06/24)

2024 -25 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 ബുധനാഴ്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,വായനദിന പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, പുസ്തകാസ്വാദനം  (മാധവിക്കുട്ടി - നെയ്പായസം ), കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത സുകൃതഹാരങ്ങൾ എന്ന പദ്യഭാഗത്തിന്റെ നൃത്താവിഷ്കാരം എന്നിവയും  അവതരിപ്പിച്ചു.

വായന വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, കഥാരചന,കവിതാരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.

ലോക ലഹരി വിരുദ്ധദിനം(26/06/24)

പ്രത്യേക അസംബ്ലി