"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


=== പ്രവേശനോത്സവം (ജൂൺ 3) ===
== പ്രവേശനോത്സവം (ജൂൺ 3) ==





12:23, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം (ജൂൺ 3)

2024 -25 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശന ഉത്സവം 03.06.2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. വളരെ നല്ല രീതിയിലാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്. അവസാന ആഴ്ചയിൽ തന്നെ അധ്യാപകരും രക്ഷിതാക്കളും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുകയും ക്ലാസ് റൂം വൃത്തിയാക്കുകയും ചെയ്തിരുന്നു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വർണ്ണാഭമായി അലങ്കരിച്ചിരുന്നു. പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികളെ ബലൂൺ ടെൻസിലും കിരീടവും അണിയിച്ച് എച്ച് എം ഉം പി ടി എ ഭാരവാഹികളും സ്വീകരിച്ചു.

പ്രവേശനോത്സവവും പൊതുപരിപാടിയും രാവിലെ 10 മണിക്ക് ആരംഭിച്ചു. പൊതുപരിപാടിയിൽ എച്ച് എം ശ്രീമതി സിജി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജാസ്മിൻ ചെർക്കളം യോഗം ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ശ്രീ ഫരീദാ അബൂബക്കർ പ്രിൻസിപ്പൽ ശ്രീ സന്തോഷ് സാർ എൽ പി വിഭാഗം എസ്ആർടിസി കൺവീനർ ശ്രീമതി എമിലിയ ടീച്ചർ എന്നിവർ ആശംസ പറഞ്ഞു. 2024 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ശ്രീമതി സക്കീന അബ്ദുള്ള ഹാജി പുരസ്കാരം സമർപ്പണം നടത്തി. തീറ്റയുടെ നേതൃത്വത്തിൽ എസ്എസ്എൽസിക്ക് വിജയിച്ച 94 കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു തുടർന്ന് ഒന്നാം ക്ലാസിലും എൽകെജിയിലും വിദ്യാർത്ഥികൾക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ബാഗ് വിതരണം നടത്തി. ശേഷം എൽ ടി വിഭാഗം കുട്ടികളുടെ കലാപരിപാടികൾ യോഗത്തിന് വർണ്ണാഭമാക്കി. അസിസ്റ്റൻറ് ഷീജ ടീച്ചർ ശ്രീമതി ഷീജ ജോഷി പരിപാടിക്ക് നന്ദി പറഞ്ഞു ശേഷം മധുര വിതരണത്തോടെ കുട്ടികളെ ക്ലാസിലേക്ക് ആനയിച്ചു.