"ഉപയോക്താവ്:33325" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 10: | വരി 10: | ||
== <u>'''പാഠ്യേതരപ്രവർത്തനങ്ങൾ'''</u> == | == <u>'''പാഠ്യേതരപ്രവർത്തനങ്ങൾ'''</u> =={{Yearframe/Header}} | ||
==== {{Yearframe/pages}}2024 ==== | ==== {{Yearframe/pages}}2024 ==== |
06:05, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
1922 (കൊല്ലവർഷം 1097 ൽ) കാലത്ത് ശ്രീമാൻ വടക്കേപ്പറമ്പിൽ കൊച്ചുകുട്ടി, പുളിന്തറകുന്നേൽ അന്ത്രോച്ചൻ, വാഴേപ്പറമ്പിൽ കുഞ്ഞൂട്ടി, കല്ലറയ്ക്കൽ കൊച്ചൂട്ടി എന്നിവർ ചേർന്ന് ഈ പ്രദേശത്തെ ക്രിസ്തീയ കുടുമ്പത്തിലെ കുട്ടികളെ സണ്ടേസ്കൂൾ പഠിപ്പിക്കുന്നതിനായി വാഴേപ്പറമ്പിൽ കുഞ്ഞൂട്ടിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലത്ത് ഒരു ചെറിയ ഷെഡ്ഡ് ഉണ്ടാക്കി. അവിടെ സണ്ടേസ്കൂൾ അഭ്യസനം ആരംഭിച്ചു അന്നീപ്രദേശം പുതുപ്പള്ളിപഞ്ചായത്തിൽ പരിയാരം കരയിൽ ഉൾപ്പെട്ട പ്രദേശം ആയിരുന്നു. അന്നീനാട്ടിലെ കുട്ടികൾക്ക് മൂന്നുനാലു കിലോമീറ്ററിനുള്ളിൽ പോലും പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു. 1922 ൽ പുളിന്തറകുന്നേൽ അന്ത്രയോസ് കൂട്ടുമ്മേൽ കുട്ടി ഇയ്യാടിയിൽ മറിയാമ്മ എന്നിവർ അധ്യാപകരായി ഒരു മാനേജ് മെൻറ് പ്രൈമറിസ്കൂൾ ഇവിടെ ആരംഭിച്ചു. പിന്നീട് ഈ സ്കൂളിൽ ചേർന്ന അധ്യാപരായ കണ്ണൻതുരുത്തേൽ ഉതുപ്പ് കയ്യാലയ്ക്കകത്ത് സി വി വർക്കി എന്നിവരുടെ നിരന്തരമായ ശ്രമഫലമായി ഇത് ഗവൺമെൻറ് പ്രൈമറിസ്കൂൾ ആയിമാറി. സ്കൂൾ വകയായ റോഡ് ഉൾപ്പെടെ അൻപത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗവൺമെൻറ് ഏറ്റെടുത്തതിന് ശേഷം ഇപ്പോൾ ഇരിക്കുന്ന കെട്ടിടം കോൺട്രാക്ടറായിരിക്കുന്ന കൊണ്ടോടിക്കൽ കുട്ടപ്പൻറെ മേൽനോട്ടത്തിൽ പണിയിച്ചതായി അറിയാൻ സാധിച്ചിട്ടുണ്ട്. 44 കുട്ടികളുമായി കൊല്ലവർഷം 1097 ൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. ഓല മേഞ്ഞ് തറ ചാണകം മെഴുകിയ പ്രസ്തുത സ്കുളിൽ കൊല്ലവർഷം 1105 ൽ 280 കുട്ടികൾ വരെ പഠനം നടത്തിയതായി രേഖകൾ പറയുന്നു. 2340 ചതുരസ്ര അടി വിസ്തീർണമുള്ള സ്കുൂൾ കെട്ടിടം 1958 ൽ പുതുക്കി പണതതാണ്. ആ കാലത്ത് ഈരണ്ട് ഡിവിഷനുകളിലായി മുന്നൂറ്റി എഴുപത് കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. (സർക്കാരുകളുടെയും നാട്ടുകാരുടെയും സഹകരണത്താൽ ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ട്.) ശതാകബ്ദി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം വാകത്താനം പഞ്ചായത്ത് അഞ്ചാം വാർഡിലെ ഏക സർക്കാർ സ്ഥാപനമാണ്.
ഭൗതീക സാഹചര്യങ്ങൾ
വിശാലമായ കളിസ്ഥലം, ഹൈടെക്ക്ക്ലാസ്സ് റൂം, പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ ഐ ടി പരിശീലനത്തിനുള്ള സൗകര്യങ്ങൾ. ശുദ്ധമായ കുടി വെള്ള സൗകര്യം,
== പാഠ്യേതരപ്രവർത്തനങ്ങൾ ==
2022-23 വരെ | 2023-24 | 2024-25 |
ഫലകം:Yearframe/pages2024
ജൂൺ 3 ന് രക്ഷകർത്താക്കളുടെ സഹകരണത്തോടെ പ്രവേശനോത്സവം നടന്നു. ഉദ്ഘാടനം, നവാഗതരുടെ സ്വീകരണം എന്നിവ നടന്നു.
സയൻസ് ക്ലബ്
2024 ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ബോധവൽക്കരണം. വൃക്ഷത്തൈ നടീൽ എന്നിവ നടത്തി.
പ്രവർത്തിപരിചയ ക്ലബ്
2024 ലേക്കുള്ള പ്രവർത്തിപരിചയ ക്ലബിന്റെ രൂപീകരണം നടത്തി.
പ്രവർത്തിപരിചയം, കലാകായിക പരീശീലനങ്ങൾ, ജൈവ വൈവിധ്യ തോട്ടം, ദിനാചരണങ്ങൾ, ശാസ്ത്ര ഗണിതശാസ്ത്ര ഫെസ്റ്റുകൾ, സ്വയം പ്രതിരോധപരിശീലനങ്ങൾ. പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പ്രവർത്തനങ്ങൾ,
ഭക്ഷ്യ മേളകൾ. മില്ലെറ്റിന്റെയും മറ്റും പ്രാധാന്യം വ്യക്തമാക്കുന്നതിനായി മില്ലെറ്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു. സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ വിദ്യാലയത്തിൽ ഇത്തവണ പ്രാധാന്യം നൽകിയത് പരീക്ഷണങ്ങൾക്കാണ്. പ്രവർത്തനങ്ങളുടെ വിജയം വിദ്യാലയത്തിൽ നിന്ന് സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളയിൽ പരീക്ഷണങ്ങൾക്ക് പങ്കെടുത്ത വിദ്യാർത്ഥികൾ ബി ഗ്രേഡ് നേടി.
ഇത്തവണ പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ കൂടുതൽ മികവുപുലർത്തുന്ന പ്രവർത്തനങ്ങൾ നടത്തി. പ്രസ്തുത പ്രവർത്തനങ്ങളുടെ വിജയമെന്ന നിലയിൽ സബ് ജില്ലാ മേളയിൽ 29 പോയിന്റുകൾ നേടി. ഇതിൽ മരപ്പണിയിൽ പങ്കെടുത്ത കുട്ടി ഫസ്റ്റ് എ ഗ്രേഡ് നേടി.
ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ചതുഷ്ക്രീയകൾ ലളിതമാക്കാനുള്ള പ്രവർത്തങ്ങൾക്ക് മുൻതൂക്കം നൽകി ഗണിത പസിലുകൾ നടത്തി. ഭാഷാ പഠനത്തിലെ വിടവുകൾ നികത്താൻ നടത്തിയ തനത് പ്രവർത്തനങ്ങൾ ഭാഷാപഠനത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.
വഴികാട്ടി കോട്ടയം ------- പുതുപ്പള്ളി ------- പന്നിക്കോട്ട് പാലം കയറി ഇടതേക്ക് തിരിഞ്ഞ് ----- ചക്കഞ്ചിറ ജംഷൻ ---- മരങ്ങാട് സ്കൂൾ. കോട്ടയം റയിൽവേ സ്റ്റേഷൻ ----- പുതുപ്പള്ളി ------- പന്നിക്കോട്ട് പാലം കയറി ഇടത്തേക്ക് തിരിഞ്ഞ് ----- ചക്കഞ്ചിറ ജംഷൻ ---- മരങ്ങാട് സ്കൂൾ.
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഈഴേകുന്നേൽ പടികൈതളാവ് റോഡിൻറെ ഇടത് വശത്ത് മരങ്ങാട് ഭാഗത്ത് റോഡിൽ നിന്ന് അൻപത് മീറ്റർ ഉള്ളിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. https://maps.app.goo.gl/pAs5jVzT7czttAZ1A