"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സുരക്ഷാസേന/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ചേർത്തു
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ചേർത്തു)
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സുരക്ഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ചെയർമാൻ ,ഒരു അധ്യാപിക കൺവീനർ , കുട്ടികളിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനർ, പി ടി എ ,എം പി ടി എ അംഗങ്ങൾ, മൂന്ന്, നാല് ക്ലാസിലെ പത്ത് കുട്ടികൾ എന്നിവരാണ് ക്ലബംഗങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പ് യോഗം ചേർന്ന് വിദ്യാലയത്തിന്റെ സുരക്ഷിതത്വം , പരിസരം, ക്ലാസ് റൂമുകൾ , വാഹനം എന്നിവ വിലയിരുത്തുകയും ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ക്ലബിന്റെ നേതത്വത്തിൽ ബസ് ഡ്രൈവർ, ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾ, പാചക തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൊടുത്തു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു.യു എം എൽ പി എസ് തിരുവില്ലാമലയിലെ  സുരക്ഷാ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷം നടന്നുവന്നിരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  ഫെബ്രുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച മൂന്നുമണിക്ക് തിരുവില്ലാമല ബസ്റ്റാൻഡ് പരിസരത്ത് നടന്ന ഫ്ലാഷ് മോബോടെ സമാപിച്ചു.  തിരുവില്ലമല എസ് എം തിയേറ്റർ പരിസരത്തുനിന്ന് കുട്ടികൾ റാലിയായി ബസ്റ്റാൻഡ് പരിസരത്ത് എത്തുകയും അവിടെ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചത്. വിദ്യാലയത്തിലെ സീഡ് ക്ലബ് ക്ലബ്ബായ ഹരിതം ക്ലബ്ബിന്റെയും സുരക്ഷാ ക്ലബ് അംഗങ്ങളുടെയും  നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത് .അന്നുമുതൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ കൊളാഷ് നിർമ്മാണം ,ലഹരി വിരുദ്ധ കയ്യൊപ്പ് ,കുട്ടി ചങ്ങല മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെനേതൃത്വത്തിൽ നടന്നു.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482721" എന്ന താളിൽനിന്ന് ശേഖരിച്ചത്