"ജി.എം.എൽ.പി.എസ്, പാലച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


==== പൊതുസ്ഥാപനങ്ങൾ ====
==== പൊതുസ്ഥാപനങ്ങൾ ====
ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു.
അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477482" എന്ന താളിൽനിന്ന് ശേഖരിച്ചത്