"ഗവ.യു.പി.എസ്സ് മാന്തുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:

====== <u>ശ്രദ്ധേയരായ വ്യക്തികൾ</u>  ======
====== <u>ശ്രദ്ധേയരായ വ്യക്തികൾ</u>  ======
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

19:04, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുളനട

Gups Manthuka

ഗവ .യു .പി .എസ്സ് ,മാന്തുക സ്‌ഥിതി ചെയ്യുന്നത് കുളനട ഗ്രാമപഞ്ചായത്തിലാണ്.

പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കുളനട. കോഴഞ്ചേരി താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ആലപ്പുഴ

ജില്ലയുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു.

ചരിത്രം

തിരുവിതാംകൂർ രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953-ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു.

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, 8എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട .

ക്ഷേത്രങ്ങൾ
  • കുളനട ദേവീ ക്ഷേത്രം
  • മാന്തുക ശ്രീശിവപാർവതി ക്ഷേത്രം
പള്ളികൾ
  • സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ
  • സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ

സ്കൂളുകൾ

  • പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ
  • ഗവ. യു.പി സ്കൂൾ, മാന്തുക
  • ഗിരിദീപം എൽപി സ്കൂൾ
  • ആർ.ആർ.യു.പി സ്കൂൾ, പൈവഴി
ശ്രദ്ധേയരായ വ്യക്തികൾ