"എ.യു.പി.എസ്.മനിശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
പ്രമാണം:20259 entegramam vayojanakedhram.jpg|വയോജന കേന്ദ്രം | പ്രമാണം:20259 entegramam vayojanakedhram.jpg|വയോജന കേന്ദ്രം | ||
പ്രമാണം:20259 entegramam manisseri bhoopradesham.jpg|മനിശ്ശേരി ഭൂപ്രദേശം | പ്രമാണം:20259 entegramam manisseri bhoopradesham.jpg|മനിശ്ശേരി ഭൂപ്രദേശം | ||
പ്രമാണം:20259 entegramam panchaythpark.jpg|പഞ്ചായത്ത് പാർക്ക് | |||
പ്രമാണം:20259 entegramam anganavadi.jpg|അംഗനവാടി | |||
</gallery> | </gallery> |
18:45, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മനിശ്ശേരി
മനിശ്ശേരി എ.യു.പി. സ്കൂളിനോട് ചേർന്ന് കിടക്കുന്ന പ്രദേശ വിവരങ്ങളും പ്രധാന പൊതുസ്ഥാപനങ്ങളും ചെറുകിട സംരംഭങ്ങളും ആരാധനാലയങ്ങളുമാണ് ഈ പേജിൻറെ ഉള്ളടക്കത്തിൽ ഉള്ളത്.
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം.ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം പഞ്ചായത്തിൽ ഉൾപ്പെട്ട അതിമനോഹരമായ ഒരു ഗ്രാമമാണ് മനിശ്ശേരി . പാലക്കാട് ഒറ്റപ്പാലം കഴിഞ്ഞ് അൽപ്പം കൂടി മുന്നോട്ടുപോയാൽ മനിശ്ശീരിയിലെത്തും. മലയാള സിനിമയുടെ തറവാട് എന്നാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മന അറിയപ്പെടുന്നത്. ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, നടുമുറ്റം, കുളം,പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.
ഭൂമിശാസ്ത്രം
തെക്കുവശത്ത് ഭാരതപ്പുഴയും വടക്കുവശത്ത് അനങ്ങൻ മലയും കിഴക്കുവശത്ത് ഒറ്റപ്പാലം പട്ടണവും പടിഞ്ഞാറുവശത്ത് ഷോർണൂർ നഗരസഭയും അതിർത്തിയായുള്ള ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമീണ പ്രദേശമാണ് മനിശ്ശേരി.
പ്രധാന പൊതു സ്ഥാപനങ്ങൾ
മനിശ്ശേരി പോസ്റ്റ് ഓഫീസ്, വാണിയംകുളം സഹകരണ ബാങ്കിന്റെ ബ്രാഞ്ച്, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗനവാടികളും പറളശ്ശേരി കുളവും അതിനോട് അടുത്തുള്ള വയോജന കേന്ദ്രവും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാർക്കും ഇവിടെയുള്ള പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങളാണ്.
ആരാധനാലയങ്ങൾ
- തൃക്കങ്ങോട് രണ്ടു മൂർത്തി ക്ഷേത്രം
- ചോറോട്ടൂർ കുറുമ്പ ഭഗവതി ക്ഷേത്രം
- കിള്ളിക്കാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മനിശ്ശേരി ദേശത്തു സ്ഥിതിചെയ്യുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ . അതിൽ മുൻനിരയിലാണ് എ . യു .പി സ്കൂൾ മനിശ്ശേരി.
- എ . യു .പി സ്കൂൾ മനിശ്ശേരി
- എസ് . വി . എൽ . പി . എസ് മനിശ്ശേരി
- വി . വി .എൽ .പി .എസ് ചോറോട്ടൂർ
പ്രധാന ചെറുകിട സംരംഭങ്ങൾ
രണ്ട് തീപ്പെട്ടി കമ്പനികൾ ഇരുമ്പുരുക്ക് കമ്പനികൾ കാർഷികോപകരണ നിർമ്മാണ കമ്പനികൾ മൺപാത്ര നിർമ്മാണ കേന്ദ്രങ്ങൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്.
വിനോദസഞ്ചാരകേന്ദ്രങ്ങൾ
വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പേരുക്കേട്ട ഗ്രാമമാണ് മനിശ്ശേരി. മനിശ്ശേരിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്,
- വരിക്കാശ്ശേരി മന
- പുഞ്ചിരി മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടെയ്ൻ
- പോഴത്ത് മന
ചിത്രശാല
-
സ്കൂളിൻറെ പരിസരപ്രദേശം
-
വരിക്കാശ്ശേരി മന - ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം
-
രണ്ടു മൂർത്തി ക്ഷേത്രം - ഒരു ആരാധനാലയം
-
മൺപാത്ര നിർമ്മാണ കേന്ദ്രം
-
വയോജന കേന്ദ്രം
-
മനിശ്ശേരി ഭൂപ്രദേശം
-
പഞ്ചായത്ത് പാർക്ക്
-
അംഗനവാടി