എ.യു.പി.എസ്.മനിശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. പാലക്കാട് ഒറ്റപ്പാലം കഴിഞ്ഞ അൽപ്പം കൂടി മുന്നോട്ടുപോയാൽ മനിശ്ശീരിയിലെത്തും. മലയാള സിനിമയുടെ തറവാട് എന്നാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപം മനിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന വരിക്കാശ്ശേരി മന അറിയപ്പെടുന്നത്. ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 300 വർഷം പഴക്കമുള്ള 6 ഏക്കറോളം സ്ഥലം അടങ്ങിയ സ്ഥലത്താണ് മന സ്ഥിതിചെയ്യുന്നത്. മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം ഒരുടവും സംഭവിക്കാതെ ഇന്നും സംരക്ഷിച്ചിരിക്കുന്നു.