എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
02:53, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→മൺപാത്ര നിർമ്മാണം
(ചെ.) (പുതിയ കൂട്ടിച്ചേർക്കൽ) |
|||
വരി 23: | വരി 23: | ||
== '''മൺപാത്ര നിർമ്മാണം''' == | == '''മൺപാത്ര നിർമ്മാണം''' == | ||
മൺപാത്ര നിർമ്മാണം കുലത്തൊഴിലായി കൊണ്ടുനടക്കുന്ന കുറച്ചു മനുഷ്യർ ഒഴുർ ഗ്രാമത്തിലുണ്ട്. നവീന ശിലായുഗം മുതലേ മനുഷ്യൻ മൺ പാത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് തെളിവുകളുണ്ട്. കുലാലയ ചക്രങ്ങളുടെ കണ്ടുപിടുത്തം മൺപാത്ര നിർമ്മാണം എളുപ്പമുള്ളതും മികച്ചതുമാക്കി മാറ്റി. മൂന്നോ നാലോ തരം കളിമണ്ണും ചുവന്ന മണലും ചേർത്താണ് മൺപാത്ര നിർമ്മാണം. കുശവൻ, കുംഭാരൻ, കുലാല, വേളാൻ, ഓടൻ, ആന്ത്ര നായർ തുടങ്ങിയ ജാതി വിഭാഗങ്ങളിൽ ഉള്ളവരാണ് കേരളത്തിൽ മൺപാത്ര നിർമ്മാണം കുലത്തൊഴിൽ ആക്കിയവർ. അയ്യായ പാടശേഖരം മൺപാത്രനിർമ്മാണത്തിന് അനുയോജ്യമായ കളിമണ്ണിനാൽ സമൃദ്ധമായതിനാലാണ് പാടശേഖരണത്തിനോട് ചേർന്ന് ഇല്ലത്തപടി ഭാഗത്തു മൺപാത്ര നിർമ്മാണം കുലത്തൊഴിലായ കുംഭാരന്മാർ താമസമാക്കിയത്. കൊങ്കൻ ഭാഗത്തു നിന്നും നൂറ്റാണ്ടുകൾക്കു മുൻപ് കുടിയേറിയവർ ആണ് ഇവരെന്ന് പറയപ്പെടുന്നത്. ഇപ്പോൾ ഏകദേശം 600 ഓളം പേർ ഇവിടെ താമസമാക്കിയിട്ടുണ്ട്. | |||
കളിമണ്ണും ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽവച്ചൂ മെനെഞ്ഞടുത്താണ് മൺപാത്രനിർമാണം. പരമ്പരാഗത ശൈലിയിൽ പാത്രങ്ങൾ കൈകൊണ്ടാണ് ഇവർ നിർമിക്കുന്നത്. | |||
മൺപാത്ര നിർമ്മാണത്തിൽ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കാളികൾ ആകുന്നുണ്ട്. നിർമ്മിച്ച പാത്രങ്ങളുടെ വിൽപ്പനയിലും ഈ പ്രാധിനിത്യം പ്രകടമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ ദർശിക്കാൻ കഴിയും. | |||
ഇപ്പോൾ മൺപാത്രത്തിന് ആവശ്യക്കാരേറെ ഉണ്ടെങ്കിലും നിർമ്മാണത്തിനാവശ്യമായ കളിമൺ ലഭ്യതക്കുറവ് ഒരു ബുദ്ധിമുട്ടാണ്. അഞ്ച് മുതൽ പത്തു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ളവരാണ് ഇവിടെ ഭൂരിഭാഗവും. പാത്ര നിർമ്മാണത്തിനുള്ള മണ്ണ് സംഭരണം, നിർമ്മാണ ഷെഡ്ഡ്, ചൂള, വീടും അനുബന്ധ സംഗതികളും എല്ലാം ഇതിനുള്ളിൽ ക്രമീകരിച്ചാണ് ഇവരുടെ ജീവിതം. അധ്വാനത്തിനു ആനുപാതികമായ കൂലിയോ ലാഭമോ ലഭിക്കാത്തതിനാൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു കഴിഞ്ഞു. മലയാളം കൂടാതെ കൊങ്കിണിയും സംസാരിക്കാൻ അറിയുന്നവരാണ് ഇവിടെ ഉള്ളവർ. |