"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ROSMY RAJU (സംവാദം | സംഭാവനകൾ) |
ROSMY RAJU (സംവാദം | സംഭാവനകൾ) |
||
വരി 13: | വരി 13: | ||
=== കൂമ്പാറ ബേബി === | === കൂമ്പാറ ബേബി === | ||
കുടിയേറ്റ മേഖലയുടെ പ്രശസ്തനായ എഴുത്തുകാരൻ. കവി- ഗാനരചയിതാവ്- സംഗീതസംവിധായകൻ -ചിത്രകാരൻ- നാടകസംവിധായകൻ -കലാ സാംസ്കാരിക സാഹിത്യ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നൽകി കൂമ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും നേടിക്കൊടുത്ത ബഹുമുഖപ്രതിഭ . ബാല്യംമുതൽ അക്ഷരങ്ങളോട് ചങ്ങാത്തം സ്ഥാപിച്ച ഈ പ്രതിഭ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു വന്നത് കേവലം നൈമിത്തികം മാത്രമായിരുന്നു. ആനുകാലികങ്ങളിൽ എഴുതി ക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എഴുത്തിന്റെ ആകാശങ്ങൾ സ്വന്തമാക്കുകയായിരുന്നു .ഭാരതീയ തപ്പാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം 1981 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ എഴുത്തുകാരനാണ്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് ,വിവി ശ്രീധരനുണ്ണി, പി കെ ഗോപി ,എൻ പി ഹാഫിസ് മുഹമ്മദ്, ഗുരു ടി. വേലായുധൻ മാസ്റ്റർ ,ഹരിപ്പാട്ട് കെ പി എൻ പിള്ള ,എൻ ഹരി തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സേറ്റു വാങ്ങിയ കൂമ്പാറ ബേബി, കുടിയേറ്റ മേഖലയായ കൂമ്പാറ യുടെ തലയാളരിൽ പ്രഥമഗണനീയനാണ്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ, അതിലധികം ലളിതഗാനങ്ങൾ, നൂറിലധികം കഥാപ്രസംഗങ്ങൾ, അറുനൂറിലധികം കവിതകൾ ,നിരവധി നൃത്ത സംഗീത നാടകങ്ങൾ ,സംഗീത ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റേ തായിട്ടുണ്ട്. "ഓർമ്മകൾ പൂക്കുന്ന ജാലകം " എന്ന കവിതാസമാഹാരത്തിന്റെ അച്ചുക്കൂട പ്പണിയിലാണ് അദ്ദേഹം. ഗാനരംഗത്ത് പ്രസിദ്ധരായ മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൺ പിറവം, സുജാത,സാംജി ആറാട്ടുപുഴ തുടങ്ങിയവരുമായുള്ള ആത്മബന്ധം നൂറുകണക്കിനു പാട്ടുകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. "താങ്കളുടെ ഈ മനോഹരമായ കയ്യെഴുത്തിനു പിന്നിലെ പ്രചോദനം ആരെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും-എന്റെ അഭിവന്ദ്യരായ ഗുരുനാഥൻമാരാണ് എന്റെ ആവിഷ്ക്കാരവും അനുഗ്രഹവും". നിരവധി അഭിനന്ദനങ്ങൾക്കും അംഗീകാരത്തിനും പാത്രമായ ശ്രീ കൂമ്പാറ ബേബി കുടുംബസമേതം കൂമ്പാറയിൽ താമസിക്കുന്നു.ഭാര്യ ലീലാമ്മ. രണ്ടുമക്കൾ: അധ്യാപകനും എഴുത്തുകാരനുമായ ഫാ:ലിബിൻ,കോട്ടക്കൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ നഴ്സായ ലിബിന ബേബി. | |||
'''ആരാധനാലയങ്ങൾ''' | |||
* ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == |
18:15, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂമ്പാറ
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് കുമ്പാറ.
ഭൂമിശാസ്ത്രം
പ്രധാന പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
ലിന്റോ ജോസഫ് (MLA)
മലയോര ഗ്രാമമായ കൂമ്പാറയുടെ പേര് കൂടുതൽ പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ലിന്റോ ജോസഫ്.
കൂമ്പാറ ബേബി
കുടിയേറ്റ മേഖലയുടെ പ്രശസ്തനായ എഴുത്തുകാരൻ. കവി- ഗാനരചയിതാവ്- സംഗീതസംവിധായകൻ -ചിത്രകാരൻ- നാടകസംവിധായകൻ -കലാ സാംസ്കാരിക സാഹിത്യ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നൽകി കൂമ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും നേടിക്കൊടുത്ത ബഹുമുഖപ്രതിഭ . ബാല്യംമുതൽ അക്ഷരങ്ങളോട് ചങ്ങാത്തം സ്ഥാപിച്ച ഈ പ്രതിഭ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു വന്നത് കേവലം നൈമിത്തികം മാത്രമായിരുന്നു. ആനുകാലികങ്ങളിൽ എഴുതി ക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എഴുത്തിന്റെ ആകാശങ്ങൾ സ്വന്തമാക്കുകയായിരുന്നു .ഭാരതീയ തപ്പാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം 1981 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ എഴുത്തുകാരനാണ്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് ,വിവി ശ്രീധരനുണ്ണി, പി കെ ഗോപി ,എൻ പി ഹാഫിസ് മുഹമ്മദ്, ഗുരു ടി. വേലായുധൻ മാസ്റ്റർ ,ഹരിപ്പാട്ട് കെ പി എൻ പിള്ള ,എൻ ഹരി തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സേറ്റു വാങ്ങിയ കൂമ്പാറ ബേബി, കുടിയേറ്റ മേഖലയായ കൂമ്പാറ യുടെ തലയാളരിൽ പ്രഥമഗണനീയനാണ്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ, അതിലധികം ലളിതഗാനങ്ങൾ, നൂറിലധികം കഥാപ്രസംഗങ്ങൾ, അറുനൂറിലധികം കവിതകൾ ,നിരവധി നൃത്ത സംഗീത നാടകങ്ങൾ ,സംഗീത ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റേ തായിട്ടുണ്ട്. "ഓർമ്മകൾ പൂക്കുന്ന ജാലകം " എന്ന കവിതാസമാഹാരത്തിന്റെ അച്ചുക്കൂട പ്പണിയിലാണ് അദ്ദേഹം. ഗാനരംഗത്ത് പ്രസിദ്ധരായ മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൺ പിറവം, സുജാത,സാംജി ആറാട്ടുപുഴ തുടങ്ങിയവരുമായുള്ള ആത്മബന്ധം നൂറുകണക്കിനു പാട്ടുകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. "താങ്കളുടെ ഈ മനോഹരമായ കയ്യെഴുത്തിനു പിന്നിലെ പ്രചോദനം ആരെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും-എന്റെ അഭിവന്ദ്യരായ ഗുരുനാഥൻമാരാണ് എന്റെ ആവിഷ്ക്കാരവും അനുഗ്രഹവും". നിരവധി അഭിനന്ദനങ്ങൾക്കും അംഗീകാരത്തിനും പാത്രമായ ശ്രീ കൂമ്പാറ ബേബി കുടുംബസമേതം കൂമ്പാറയിൽ താമസിക്കുന്നു.ഭാര്യ ലീലാമ്മ. രണ്ടുമക്കൾ: അധ്യാപകനും എഴുത്തുകാരനുമായ ഫാ:ലിബിൻ,കോട്ടക്കൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ നഴ്സായ ലിബിന ബേബി.
ആരാധനാലയങ്ങൾ
- ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
- എൽ എഫ് യു.പി.എസ് പുഷ്പഗിരി
- എൽ എഫ് എൽ.പി.എസ് പുഷ്പഗിരി