"ജി.എച്ച്.എസ്.എസ്. കരിമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== കരിമ്പ ==
പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ. 1964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താൻ.

വരി 8: വരി 9:
കരിമ്പ ഗ്രാമപഞ്ചായത്തിലെ മനോഹര പ്രദേശങളിലൊന്നാണ്‌ മീൻ വല്ലം. തുപ്പനാട് പുഴയുടെ പ്രഭവസ്ഥാനവും ഇവിടേയാണ്‌. അതിമനോഹരങളായ ഏഴു വെള്ളച്ചാട്ടങൾ ഒന്ന്നിനു മുകളിൽ ഒന്നായി ഇവിടെ കാണാം. അപൂർ വങ്ങളായ അനേകം സസ്യജാലങ്ങളും ജന്തു ജീവികളും ഈ പ്രദേശത്തുണ്ട്. ജില്ലാപഞ്ച്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വൈദ്യുതി ഉത്പാദന പ്രവർത്ത്നങളുടെ നിർമ്മാണം നടന്നു വരുന്നു

[[ചിത്രം:കരിംബ4.JPG]]
[[ചിത്രം:കരിംബ4.JPG]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->

19:52, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പ

പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ. 1964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താൻ.

പഴയ മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ പെടുന്നതാണു കരിമ്പ ഗ്രാമം. സ്വദേശി പ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം രൂപപ്പെട്ട കാലത്തുതന്നെ അതിലാകൃഷ്ടരായി ത്യാഗം സഹിച്ചവർ കരിമ്പ ഗ്രാമത്തിലുണ്ട്. ടി. ആർ. കൃഷ്ണസ്വാമി അയ്യർ, ചെന്ത്രാനി പത്മനാഭൻ നായർ, കൊങ്ങശ്ശേരി വിജയരാഘവൻ മേനകത്ത് അള്ളംമ്പാടത്ത് ദാമോദരപ്പണിക്കർ ,എടക്കുറുശ്ശി അബ്ദുറഹിമാൻ മൊല്ല, മേനകത്ത് ലക്ഷ്മിക്കുട്ടിയമ്മ, സുബ്രമഹ്ണ്യൻ ഗുപ്തൻ എന്നിവർ അതിൽ പ്രധാന പങ്കുവഹിച്ചവരാണ്. തുപ്പനാട് പാലം ഭാഗികമായി പൊളിച്ചത് പ്രധാനപ്പെട്ട സംഭവമാണ്. ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചെന്ത്രാനി പത്മനാഭൻ നായർ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനമുൾക്കൊണ്ട് കോളേജ് വിട്ടിറങ്ങുകയും കോളേജിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് അയ്യപ്പൻ കാവ്, സത്രം കാവ്, അയ്യപ്പൻ കോട്ട എന്നീ ഹിന്ദു ദേവാലയങ്ങളും പള്ളിപ്പടിയിലേയും തുപ്പനാട്ടിലേയും മുസ്ലിം പള്ളീകൾ,പള്ളിപ്പടിയിലേയും മാച്ചാംതോട്ടിലേയും ക്രിസ്ത്യൻ പള്ളികൾ എന്നിവയും. വളരെ പുരാതനമായ അയ്യപ്പൻ കുളം മോടി പിടിപ്പിക്കുകയും കാലഹരണപ്പെട്ടുപോയ അയ്യപ്പൻ ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയതത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങൾ കോലോത്തും പള്ളിയാർ ഭാഗത്തും കാണാം. അഗളി, തച്ചമ്പാറ, കാരാകുർശ്ശി, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ, മലമ്പുഴ എന്നിവയാണു കരിമ്പ പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മറ്റു ഗ്രാമപഞ്ചായത്തുകൾ.

മീൻവല്ലം