"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 326: | വരി 326: | ||
[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]] | [[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]] | ||
വരി 336: | വരി 337: | ||
'''മൊഴിമുത്തുകൾ''' | '''മൊഴിമുത്തുകൾ''' | ||
[[പ്രമാണം:21724-mozhimuthukal.jpg|ലഘുചിത്രം]] | [[പ്രമാണം:21724-mozhimuthukal.jpg|ലഘുചിത്രം]] | ||
സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം . ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും | |||
'''സ്കൂൾ വാർഷികം''' | |||
വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു . | |||
'''ചാമ്പയ്ക്ക''' | |||
(വിദ്യാർഥികൾക്ക് യാത്രയയപ്പ് ) | |||
നാലാം ക്ലാസ് കുട്ടികൾക്ക് നടത്തിയ യാത്രയയപ്പ് പരിപാടി തികച്ചും വൈകാരികവും വേറിട്ട അനുഭവവുമായി രുന്നു. കുട്ടികൾക്ക് ലഘുഭക്ഷണം , സ്നേഹോപഹാരം എന്നിവ നൽകി . അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി . | |||
. |
17:55, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
'ശിൽപശാല'
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി . അധ്യാപകരായ സുനിൽ പി എസ് ,രോഷിണി ആർ എന്നിവർ നേതൃത്വം നൽകി . താരയെയും കൂട്ടുകാരെയും കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കും വിധത്തിൽ ഉണ്ടാക്കി സചിത്രപാഠപുസ്തകത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു നൽകാൻ അധ്യാപകർക്കായി..
.പഠനത്തോടൊപ്പം വളരേണ്ട കുട്ടിയുടെ നോട്ടുബുക്കുകളിൽ ചേർക്കേണ്ട പഠനോപകരണങ്ങൾ മുൻകൂട്ടി തയ്യാറാക്കാൻ ശില്പശാല ഉപകരിച്ചു.
കുട്ടി സ്വമനസ്സാലേ സന്തോഷത്തോടെ സർഗ്ഗാത്മക പഠനത്തിൽ ഏർപ്പെടാനും അവരുടെ പഠന പ്രക്രിയക്ക് കൂട്ടായ് മാറാനും ഇതിലൂടെ കഴിഞ്ഞു വരുന്നു .
കുട്ടികളുടെ രചനയിൽ എങ്ങനെ സഹായിയ്ക്കണമെന്നതിനെ കുറിച്ച് ആഴത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകുകയും ചെയ്തു .അങ്ങനെ കുട്ടിയുടെ പഠനത്തിൽ രക്ഷിതാവും പങ്കാളികളാകേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കി കൊടുക്കാൻ ശിൽപശാല ഉപകരിച്ചു. .
[[പ്രമാണം:21724-parents silpasala 2 .jpg|
പ്രവേശനോത്സവം
നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂളിൽ വിദ്യാലയം അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ഗാനം ആലപിച്ചു. തൈകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പിറന്നാൾ പുസ്തകം
പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി വരുന്നു .
ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്
ഓരോ ക്ലാസിലും ലീഡർമാരെ തിരഞ്ഞെടുത്തു .കുട്ടികൾ പോസ്റ്റർ തയ്യാറാക്കിയും പ്രസംഗിച്ചും പ്രചരണ രംഗം കൊഴുപ്പിച്ചു .നാലാം ക്ലാസിൽ വോട്ടിംഗ് മെഷീനിലൂടെയാണ് കുട്ടികൾ വോട്ടിംഗ് ചെയ്തത് അത് കുട്ടികൾക്ക് പുതിയ അനുഭവമായി .മലയാള മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ജില്ലാ വാർത്തയായി വിദ്യാലയം ഇടം നേടി.
നിപുൻ ഭാരത് പരീക്ഷ
മൂന്നാം ക്ലാസിലെ കുട്ടികൾക്കായി നിപുൻ ഭാരത് പരീക്ഷ നടത്തി .
ദേശീയ വായനദിനം
ദേശീയ വായനദിനത്തിനോടനുബന്ധിച്ച്വായനവർഷാചരനത്തിൻറെ ഉദ്ഘാടനം സെന്റ് ഡൊമിനിക് എ യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപിക ശ്രീമതി രജനി സി നിർവഹിച്ചു .
ക്ലാസ് 4 - ലൈബ്രറി പുസ്തക വിതരണം ,വായനക്കുറിപ്പ് തയ്യാറാക്കൽ ,
ക്ലാസ് 3 - ലൈംബറി പുസ്തക പ്രദർശനം , പുസ്തക പരിചയം ,ശ്രാവ്യവായന എന്നീ പരിപാടികളാണ് നടത്തിയത് .
ക്ലാസ് 2 - ലൈബ്രറി പുസ്തക വിതരണം ,കഥ പറയൽ ,
ക്ലാസ് 1 -ലൈബ്രറി പുസ്തക വിതരണം , ശ്രാവ്യായന,
കഥ പറയൽ .എല്ലാ
ക്ലാസുകളിലും വ്യത്യസ്ത പരിപാടികൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു
പി ടി എ ജനറൽബോഡി യോഗം
2023 -24 വർഷത്തിലെ പ്രഥമ പിടിഎ ജനറൽബോഡി യോഗം നടന്നു
വിവിധ കമ്മറ്റികളിലെ *ഭാരവാഹികൾ*
1 ശ്രീ.അബ്ദുൽസലാം ടി എ (പി.ടി.എ പ്രസിഡണ്ട് )
2 ശ്രീ.വിനോദ് മൂത്തേടം (പിടിഎ വൈസ് പ്രസിഡണ്ട് )
*എസ്.എം.സി*
1 ശ്രീ. അനിൽകുമാർ നായമ്പാടം (എസ്എംസി പ്രസിഡൻറ് )
2 ശ്രീമതി സിന്ധു നാമ്പുള്ളിപ്പുര (എസ് എം സി വൈസ് പ്രസിഡൻറ് )
*എം.പി.ടി.എ*
1 ശ്രീമതി ഷീജ മുരളീധരൻ (എം പി ടി എ പ്രസിഡണ്ട് )
2 ശ്രീമതി ധന്യ മോഴികുന്നം (എം പി ടി എ വൈസ് പ്രസിഡൻറ് )
*എസ്.എസ്.ജി*
1 ശ്രീ.വിജയകുമാർ ബി (എസ് എസ് ജി പ്രസിഡൻറ് )
2 ശ്രീ.ബാലസുബ്രഹ്മണ്യൻ (എസ് എസ് ജി വൈസ് പ്രസിഡൻറ് )
*പ്രീ പ്രൈമറി വിഭാഗം*
1 ശ്രീമതി ബൾക്കീസ് അബ്ബാസ് (പ്രീ പ്രൈമറി വിഭാഗം പിടിഎ പ്രസിഡണ്ട് )
2 ശ്രീമതി സുബൈറ (പ്രീ പ്രൈമറി വിഭാഗം വൈസ് പ്രസിഡൻറ്
പെരുന്നാളാഘോഷം
നാമ്പുള്ളിപ്പുര എസ് വി എം എ എൽ. പി സ്കൂളിൽ വ്യത്യസ്ത രീതിയിൽ ബലിപെരുന്നാൾ ആഘോഷം .പത്തിരി പരത്തൽ മത്സരമാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത് . .വാർഡ് മെമ്പർ ശ്രീ രതീഷ് പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു . ആകർഷകങ്ങളായ സമ്മാനങ്ങളും വിതരണം ചെയ്തു . മാപ്പിള പാട്ടിന്റെ ഇശലുകൾക്കൊപ്പം കുട്ടികൾ നൃത്തച്ചുവടുകൾ വെച്ചത് എല്ലാവരെയും ആവേശം കൊള്ളിച്ചു . വിദ്യാലയത്തിലെ അധ്യാപകനായ അബ്ദുൽ കബീർ മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ ,ശ്രീമതി നബീസ സി , ശ്രീമതി ലൈല പികെ എന്നിവർ സംസാരിച്ചു .
സ്നേഹത്തണലായി പി ജെ യുടെ ഓർമ്മ മരം .
നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂൾ മുൻരാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ദീപ്ത സ്മരണയിൽ .എട്ടുവർഷം മുൻപ് എപിജെ അന്തരിച്ച ദിനത്തിൽ നട്ട മാവിൻ തൈ ഇന്ന് വളർന്നു പന്തലിച്ചപ്പോൾ ആ സ്നേഹമരത്തിനു ചുറ്റും നിന്നാണ് കുട്ടികളും അധ്യാപകരും സ്മരണ പുതുക്കിയത് . ഹെഡ്മിസ്ട്രസ് ശ്രീമതി എം ജയശ്രീ അധ്യാപകരായ ശ്രീമതി സുധ സി , കെ എ അബ്ദുൽ കബീർ , പി എസ് സുനിൽ എം കെ സലീന എന്നിവർ സംസാരിച്ചു .കഴിഞ്ഞവർഷം മാവിൽ നിന്നും ലഭിച്ച മാമ്പഴത്തിന്റെ രുചി എ.പി.ജെ യുടെ സ്മരണ കൂടുതൽ ജ്വലിപ്പിച്ചു.
കഥ പറയുമ്പോൾ ഒന്ന് ,രണ്ട് ക്ലാസുകളെ ഒരു യൂണിറ്റായും മൂന്ന് , നാല് ക്ലാസുകളെ മറ്റൊരു യൂണിറ്റായും തിരിച്ച് കഥ പറയുമ്പോൾ മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .
പഠനോപകരണ ശില്പശാല 1,2 ,3 ,4 ക്ലാസുകളിൽ പഠനോപകരണ ശില്പശാല നടത്തി രക്ഷിതാക്കൾ പഠനോപകരണങ്ങൾ നിർമ്മിച്ചു
LSS വിജയികൾക്ക് അനുമോദനം
2022 - 23 അധ്യയന വർഷത്തിലെ എൽ എസ് എസ് ജേതാക്കളായ ഹൃദിക് എൻ അൽഷിഫ ആർ എന്നിവർക്ക് അനുമോദനം നൽകി . പി.ടി.എ പ്രസിഡന്റ് ശ്രീ.പി.എ അബ്ദുൾ സലാം വിജയികൾക്ക് സമ്മാനങ്ങൾക്ക് വിതരണം ചെയ്ത
സ്വാതന്ത്ര്യ ദിനാഘോഷം
രാഷ്ട്രത്തിന്റെ 77 ആം സ്വാതന്ത്ര്യ ദിനത്തിൽ പി ടി എ ,എം പി ടി എ , എസ് എസ് ജി , എസ് എം സി ഭാരവാഹികൾ പങ്കെടുത്തു .
കുട്ടികൾക്കുള്ള സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ,രക്ഷിതാക്കൾക്കുള്ള 'അമ്മയും കുഞ്ഞും ക്വിസ് ' മത്സരം , പ്രസംഗ മത്സരം ,ദേശഭക്തിഗാനാലാപനം , ഉപ്പു സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കരണം എന്നിവ നടത്തി .മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . തുടർന്ന് പായസ വിതരണം നടന്നു.
സ്വന്തമായൊരു FM സ്റ്റേഷൻ
ഇനി കുഞ്ഞുങ്ങളുടെ മനോഹര ശബ്ദം FM ലൂടെ ഒഴുകിയെത്തും.Svm Fm എന്ന പേരിൽ തുടങ്ങിയ FM റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് റേഡിയോ ജോക്കി
ഷൈനി ഷിജുവാണ് .
*ഒരുമയോടെ*
*ഒന്നിച്ചോണം*
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് ഒന്നിച്ചോണം ആഘോഷിച്ചു. വ്യത്യസ്തങ്ങളായ സൗഹൃദ മത്സരങ്ങൾ ഏവരെയും ഹരം കൊള്ളിച്ചു . രക്ഷിതാക്കൾക്കായി നടത്തിയ തേങ്ങ ചിരകൽ , ബലൂൺ പൊട്ടിക്കൽ എന്നീ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു . മ്യൂസിക് ബാൾ , ബിസ്ക്കറ്റ് ചാടി പിടിച്ചു തിന്നൽ , സുന്ദരിക്ക് പൊട്ടു കുത്തൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിങ്ങനെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത് . മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു . തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ആഘോഷത്തെ പൊലിപ്പിച്ചു .വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് ശ്രീ പി എ അബ്ദുൽസലാം എസ് എസ്.ജി പ്രസിഡന്റ് ശ്രീ വിജയകുമാർ എന്നിവർ സംബന്ധിച്ചു .
അധ്യാപക ദിനാഘോഷം -
അധ്യാപക ദിനാഘോഷം സമുചിതമായി ആഘോഷിച്ചു . കുട്ടികൾ തന്റെ ഇഷ്ടപ്പെട്ട ടീച്ചർക്ക് കത്തുകളയച്ചു . ആശംസ കാർഡുകൾ തയ്യാറാക്കി അധ്യാപകർക്ക് കൈമാറി .
പാഠം ഒന്ന് കൃഷി
അടിസ്ഥാനപഠന നേട്ടങ്ങൾ ഉറപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ജീവന്റെ ആധാരമായ കൃഷിയുടെ അടിസ്ഥാന വിജ്ഞാനം സ്വായത്തമാക്കുക എന്നതും. വിദ്യാലയ പരിസരത്ത് പ്രദേശവാസികളുടെ സഹായത്തോടെ തുടങ്ങിയ കൃഷിയിടത്തിൽ നിന്നും.
- സ്നേഹപ്പെരുമഴയായി വയോജന ദിനാഘോഷം
വയോജനങ്ങൾക്ക് വ്യത്യസ്തവും മധുരവുമായ അനുഭവങ്ങൾ പകർന്ന് വേറിട്ട ഒരു വയോജന ദിനാഘോഷം . മലയാള മനോരമ നല്ല പാഠത്തിന്റെ ഭാഗമായി നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂളിൽ നടന്ന വയോജന ദിനാഘോഷമാണ് ഏവരുടെയും മനം കവർന്നത് .വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അടങ്ങുന്ന മുപ്പതോളം വയോജനങ്ങളെ വിദ്യാലയത്തിൽ ക്ഷണിച്ചു വരുത്തി വിത്യസ്തങ്ങളായ കളികളിലൂടെ അനുഭവങ്ങൾ പകർന്ന് ആദരിക്കുകയായിരുന്നു.പ്രത്യേക ഉപഹാര സമർപ്പണം , ഉച്ചഭക്ഷണം എന്നിവയും ഉണ്ടായിരുന്നു ..വീണ്ടും ഒരിക്കൽ കൂടി വിദ്യാലയത്തിലെത്താൻ കഴിഞ്ഞ പ്രദേശത്തെ മുതിർന്ന പൗരന്മാർ അക്ഷരാർഥത്തിൽ മനസ്സ് തുറന്ന് സന്തോഷിച്ചു . വീണ്ടും കൊച്ചു കുട്ടികളായി മാറി തങ്ങളുടെ അനുഭവങ്ങൾ വൈകാരികമായി പങ്കിട്ടു ...മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. - കേരള സ്റ്റേററ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ പി എൻ മോഹനൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു ഹെഡ്മിസ്ട്രസ് ശ്രീമതി. എം. ജയശ്രീ , പി.ടി.എ പ്രസിഡന്റ് ശ്രീ പി.എ അബ്ദുൾ സലാം , എസ് എസ്.ജി പ്രസിഡന്റ് ശ്രീ ബി വിജയകുമാർ , എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ധന്യ പി.ബി എസ്.എം. സി ചെയർമാൻ ശ്രീ ഷഹദ് , അധ്യാപിക ശ്രീമതി വി.പി ഉമാദേവി എന്നിവർ സംസാരിച്ചു.
വിജയോത്സവം
വിവിധ മേളകളിൽ വിജയിച്ച കുട്ടികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു .
ഉദ്ഘാടനം : ശ്രീ.വി.സി ശിവദാസൻ (മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
അധ്യക്ഷൻ : ശ്രീ. പി.കെ.രാജേഷ് (വാർഡ് മെമ്പർ )
സമ്മാന വിതരണം : ശ്രീ.വി.ലക്ഷ്മണൻ (വാർഡ് മെമ്പർ )
സ്വാഗതം : ശ്രീമതി.എം.ജയശ്രീ (ഹെഡ്മിസ്ട്രസ്സ് )
മധുരവിതരണം : ശ്രീ സുഭാഷ് (മാനേജർ )
വിജയികളെ പരിചയപ്പെടുത്തൽ : ശ്രീമതി.വി.പി. ഉമാദേവി സീനിയർ അധ്യാപിക)
ആശംസകൾ
ശ്രീ. അബ്ദുൾ സലാം ( പി.ടി.എ പ്രസിഡന്റ്)
ശ്രീ. ഷഹദ് (എസ്.എസ് ജി. അംഗം)
നന്ദി : ശ്രീ. സുനിൽ (അധ്യാപകൻ)
എന്നിവർ നിർവഹിച്ചു.
ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് സന്ദേശത്തേടൊപ്പം കുട്ടികൾക്ക് ഇഷ്ടം പോലെ കഴിക്കാൻ ക്രിസ്തുമസ് കേക്കുമായി മുണ്ടൂർ_യുവക്ഷേത്ര കേളേജിലെ വൈസ് പ്രിൻസിപ്പൽ ലാലു സാറും പ്രവീൺ സാറും എത്തി . മൊഹ്സിന ടീച്ചറുടെ ക്രിസ്മസ് ഗാനം ക്രിസ്തുമസ് അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി . വിദ്യാലയത്തിന് ഏറെ അഭിമാനമായി ഒന്നാം ക്ലാസ് കുട്ടികളുടെ കുഞ്ഞു ഡയറി (മൊഴിമുത്തുകൾ )ലാലു സർ ഏറ്റുവാങ്ങി.
മൊഴിമുത്തുകൾ
സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം . ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും
സ്കൂൾ വാർഷികം
വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു .
ചാമ്പയ്ക്ക
(വിദ്യാർഥികൾക്ക് യാത്രയയപ്പ് )
നാലാം ക്ലാസ് കുട്ടികൾക്ക് നടത്തിയ യാത്രയയപ്പ് പരിപാടി തികച്ചും വൈകാരികവും വേറിട്ട അനുഭവവുമായി രുന്നു. കുട്ടികൾക്ക് ലഘുഭക്ഷണം , സ്നേഹോപഹാരം എന്നിവ നൽകി . അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി .
.