"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 37: വരി 37:
ഒരു നൂറു ജന്മങ്ങൾ പിറവിയെടുത്താലും സുഖദുഃഖരഥചക്രം ഇനി വരുമോ?
ഒരു നൂറു ജന്മങ്ങൾ പിറവിയെടുത്താലും സുഖദുഃഖരഥചക്രം ഇനി വരുമോ?


റോസ്‌ലിൻ സെബാസ്റ്റ്യൻ
'''റോസ്‌ലിൻ സെബാസ്റ്റ്യൻ'''
HST HINDI
'''HST HINDI'''

19:02, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം, എത്ര മനോഹരം

ഹരിതാഭ തിങ്ങുന്ന വിദ്യാലയം

വാകകകൾ സ്വാഗതം ചെയ്യുന്ന മുറ്റത്ത് നിൽക്കുവാനെന്തോ തുടിക്കും മനം

കുട്ടികൾക്കോടിക്കളിക്കുവാൻ പറ്റുന്ന സ്വർണാഭമാം സ്കൂൾ മൈതാനവും

എപ്പോഴും ഞങ്ങൾക്കു കാവലായി- നിൽക്കുന്ന ദൈവത്തിൻ ഭവനമാം ദൈവാലയം

പിണക്കങ്ങളും പിന്നെ ഇണക്കങ്ങളും ഉള്ളിന്റെയുള്ളിൽ പൊട്ടിമുളയ്ക്കുന്ന കൊച്ചു പ്രേമങ്ങളും

അനന്തമാം അറിവിന്റെ കെടാവിളക്കുകൾ അന്തരാത്മാവിൽ തെളിച്ചുതന്ന എൻപ്രിയ ഗുരുക്കന്മാരും

ഒരു കുഞ്ഞുനെല്ലിക്ക നൂറായ് പകുക്കുവാൻ ദൃക്സാക്ഷിയായ ഞങ്ങൾതൻ ക്ലാസ്റൂമുകൾ

എന്നന്തരാത്മാവിൽ നോവായ്പിറന്നൊരെൻ സതീർഥ്യനാമെന്റെ കൂട്ടുകാരൻ

ഒരു കൊച്ചു വിങ്ങലായ് തലപൊട്ടിപ്പോകുന്ന വേദന കാർന്നൊരു മസ്തിഷ്കവും

ഒരു ഞെട്ടലായന്നു ഞാനറിഞ്ഞല്ലോ എൻ സഹപാഠിക്കുണ്ടായ അർബുദവും

ഒരു പൂളു നെല്ലിക്ക തിന്നപ്പോളുണ്ടായ പുഞ്ചിരി തൂകിയ നിൻമുഖവും

അവസാനമാം നിന്റെ പുഞ്ചിരി കണ്ടൊരു മമഹൃത്തിൻ വേദന ആരറിവൂ?

ഒരു പുലർവേളയിലെൻ കാതിലാരോ ഓതിയ മന്ത്രമാം നിൻ മരണം

അതുകേൾക്കേയെൻ പ്രജ്ഞ യെങ്ങോ പോയ്മറഞ്ഞല്ലോ,

പിന്നെ ഞാൻ കണ്ടൊരു ശവമഞ്ചവും ഒരുവട്ടം കൂടിയാ വാകമരച്ചോട്ടിൽ എത്തുവാനുള്ളിന്റെയുള്ളിൽ മോഹം

ഒരു നോവായ് ഒരു കാറ്റായ് തഴുകിയുണർത്തുന്നു എന്നെന്നും എന്നുള്ളിൽ നിന്നോർമകൾ

ഒരു നൂറു ജന്മങ്ങൾ പിറവിയെടുത്താലും സുഖദുഃഖരഥചക്രം ഇനി വരുമോ?

റോസ്‌ലിൻ സെബാസ്റ്റ്യൻ HST HINDI