"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:

== '''പ്രീ -പ്രൈമറി "ആട്ടവും പാട്ടും" ഉത്സവം(7-3-2024)''' ==
== '''പ്രീ -പ്രൈമറി "ആട്ടവും പാട്ടും" ഉത്സവം(7-3-2024)''' ==
[[പ്രമാണം:12244-168.jpg|ലഘുചിത്രം|167x167ബിന്ദു]]
പ്രീ -സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കളിരീതിയിൽ നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വികാസപരമായ ശേഷികൾ നേടാൻ കുട്ടിയെ സഹായിക്കുക എന്നതിനെ അടിസ്ഥാനമാക്കി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ "ആട്ടവും പാട്ടും" നടത്തി .ഈ വർഷം സ്കൂളുകളിൽ നടപ്പിലാക്കിയ കഥോൽസവം, വരയുത്സവം , തുടങ്ങിയ പരിപാടികളുടെ തുടർച്ചയായി ആണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്കൂളിൽ തയ്യാറാക്കിയ പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കുട്ടിക്കവിതകളും ,പാട്ടുകളും ,വായത്താരികളും ,അഭിനയ ഗാനങ്ങളും താളാത്മകമായി അവതരിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

20:17, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ വർണ്ണ കൂടാരം തുറന്നു(29-2-2024)

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ എസ് .എസ് .കെ യുടെ സഹകരണത്തോടെ നിർമ്മിച്ച പ്രീ -പ്രൈമറി പാർക്ക് വർണ്ണ കൂടാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശിശു  കേന്ദ്രീകൃതമായ 13 ഇടങ്ങളോടുകൂടിയാണ് വർണ്ണ കൂടാരം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്,  പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും ആണ് പാർക്ക് നിർമ്മിച്ചത്. കാൽ കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ .കാർത്യായനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ടി .വി .കരിയൻ ,എം .വി. നാരായണൻ, പി പ്രീതി , ഡിപിസി വിഎസ് ബിജുരാജ് ,ഹെഡ്മാസ്റ്റർ വി .വി പ്രഭാകരൻ പി.ടി.എ പ്രസിഡണ്ട് കെ ബാബു, സ്റ്റാഫ് സെക്രട്ടറി എം. വി രവീന്ദ്രൻ ,എം.പി .ടി.എ പ്രസിഡണ്ട് നിഷ കൊടവലം എന്നിവർ സംസാരിച്ചു.വർണ്ണക്കൂടാരത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രീ -പ്രൈമറി "ആട്ടവും പാട്ടും" ഉത്സവം(7-3-2024)

പ്രീ -സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കളിരീതിയിൽ നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വികാസപരമായ ശേഷികൾ നേടാൻ കുട്ടിയെ സഹായിക്കുക എന്നതിനെ അടിസ്ഥാനമാക്കി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ "ആട്ടവും പാട്ടും" നടത്തി .ഈ വർഷം സ്കൂളുകളിൽ നടപ്പിലാക്കിയ കഥോൽസവം, വരയുത്സവം , തുടങ്ങിയ പരിപാടികളുടെ തുടർച്ചയായി ആണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്കൂളിൽ തയ്യാറാക്കിയ പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കുട്ടിക്കവിതകളും ,പാട്ടുകളും ,വായത്താരികളും ,അഭിനയ ഗാനങ്ങളും താളാത്മകമായി അവതരിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു(10.03.2024)

പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ടി .വി കരിയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.കൂടുതൽ അറിയുന്നതിന്

ഗണിത ഫെസ്റ്റ് (11-03-2024)

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 11-03-2024 തിങ്കളാഴ്ച്ച ഗണിത ഫെസ്റ്റ്  നടത്തി.യൂ ,പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗണിത അസംബ്ലി,പസിലുകൾ ,ജ്യോമെട്രിക്കൽ ചാർട്ട് , പാറ്റേൺ , സംഖ്യകൾ കൊണ്ടുള്ള വിവിധ കളികൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

"ചിത്രകലയെ പരിചയപ്പെടാം" ക്ലാസ്സ് സംഘടിപ്പിച്ചു (12-03-2024)

പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ  പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ചിത്രകാരനുമായ ശ്രീ .രാജേന്ദ്രൻ പുല്ലൂരിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി "ചിത്രകലയെ പരിചയപ്പെടാം" ക്ലാസ്സ്  സംഘടിപ്പിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ.വി.വി. സ്വാഗതം പറഞ്ഞു ,ശ്രീ രാജേന്ദ്രൻ പുല്ലൂർ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് വിഷയാവതരണം നടത്തി.ചിത്രരചനയിൽ താല്പര്യമുള്ള ഏകദേശം നൂറോളം വിദ്യർത്ഥികൾ ഇതിൽ പങ്കെടുത്തു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.ബാബു അധ്യക്ഷത വഹിച്ച  ചടങ്ങിന് ,സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിനു "ഹരിത സ്ഥാപനം" എന്ന പദവി ലഭിച്ചു (16-03-24)

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ,   ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട  മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദവി ലഭിച്ചത്