"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
സ്വാതന്ത്ര്യത്തിന്റെ 76 വാർഷികം ഇന്ത്യ ആകമാനം കൊണ്ടാടിയപ്പോൾ  15/8 /2023 ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിലും വിവിധ പരിപാടികൾ നടത്തുകയുണ്ടായി .കൃത്യം 9 മണിക്ക് തന്നെ ഹെഡ്മാസ്റ്റർ അബൂബക്കർ സാർ ദേശീയ പതാക ഉയർത്തി .തുടർന്ന് ഹെഡ്മാസ്റ്ററുടെ സ്വാതന്ത്ര്യദിന സന്ദേശം ,പിടിഎ അംഗങ്ങളുടെ ആശംസാ പ്രസംഗം എന്നിവ നടന്നു .അതിനുശേഷം യുപി വിദ്യാർഥികളുടെ മാസ് ഡ്രില്ലും എൽ പി ,യു പി വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനവും വിവിധ കലാപരിപാടികളും നടന്നു .അമ്മയും കുഞ്ഞും മെഗാ ക്വിസ് വളരെ ശ്രദ്ധയാകർഷിക്കപ്പെട്ടു .7A ക്ലാസിലെ ജുമാന നസ്‌റിൻ ആൻഡ് ടീം ഒന്നാം സ്ഥാനവും 5B ക്ലാസിലെ ജുനൈന ആൻഡ് ടീം രണ്ടാം സ്ഥാനവും 7cക്ലാസിലെ  ആന്ഡ്രിയ ആൻഡ് ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ആകർഷകമായ സമ്മാനവിതരണവും മധുരവിതരണവും നടന്നു.

{| class="wikitable"
== വിജയസ്പർശം ==
|
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന വിടവ് നികത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികൾ ജില്ലാ ആസൂത്രണ സമിതി എന്നിവ സംയുക്തമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് വിജയ സ്പർശം 2023-24 2 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഭാഷ,ഗണിതം എന്നിവയിൽ അടിസ്ഥാനശേഷികൾ ആർജ്ജിക്കുന്നതിനും പഠന നേട്ടങ്ങൾ ഉറപ്പുവരുത്തുന്നതിനും ആണ് ലക്ഷ്യമെടുക്കുന്നത്. ജൂലൈ 4 വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും D ഗ്രേഡ് ലഭിച്ച കുട്ടികളെ വിജയ സ്പർശം ക്ലാസ്സിൽ ഉൾപ്പെടുത്തുകയും ചെയ്തു. വിജയഭേരി വിജയ് സ്പർശം സ്കൂൾതല ഉദ്ഘാടനം 18/8/2013 വെള്ളിയാഴ്ച ചീക്കോട്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അവർകൾ നിർവഹിച്ചു. വിജയ് സ്പർശം കൺവീനർ ശിൽപ്പ ടീച്ചർ അതിനെക്കുറിച്ച് പ്രസ്തുത യോഗത്തിൽ വിശദീകരിച്ചു .തുടർന്ന് വാർഡ് മെമ്പർ ശ്രീ അബ്ദുൽ കരീം,എസ്എംസി ചെയർമാൻ ചന്ദ്രഹാസൻ മാസ്റ്റർ , പിടിഎ പ്രസിഡണ്ട് യഹിയ ബിനു ഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ നീതു ടീച്ചർ നന്ദി പറഞ്ഞു
|}
 
== ജനറൽ ബോഡി 2023-24 ==
2023-24 അധ്യയനവർഷത്തിലെ ജനറൽബോഡി 18/8/2013 വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു സ്കൂളിൻറെ വികസനത്തെ കുറിച്ചും പാഠ്യ പാഠ്യേതര പദ്ധതികളെക്കുറിച്ചും  ഈ യോഗത്തിൽ ചർച്ച ചെയ്തു. സ്കൂളിൻറെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നൗഷാദ് മാസ്റ്റർ അവതരിപ്പിച്ചു . തുടർന്ന് ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി യഹിയ ബിനു ഷറഫിനെയും വൈസ് പ്രസിഡണ്ടായി കെ സി സാദിഖിനെയും തിരഞ്ഞെടുത്തു
 
== മണ്ണിൽ നിന്നും പൊന്നു വിളയിച്ചു ==
2022-23 അധ്യയനവർഷത്തിലെ കാർഷിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചീക്കോട് പഞ്ചായത്ത് കൃഷിഭവൻ നൽകുന്ന അവാർഡിന്  ജി യു പി സ്കൂൾ ചീക്കോടി അർഹത നേടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി സഈദ് അവർകളുടെ സാന്നിധ്യത്തിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ ബീരാൻ ഹാജിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും പിടിഎ അംഗങ്ങളും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
 
== തിമിർപ്പ് 2k23 ==
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ തിമിർപ്പ് 2k23 ഓണാഘോഷ പരിപാടികൾ വളരെ വിപുലമായി ആഘോഷിച്ചു.രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ വിവിധ മത്സര പരിപാടികൾ നടത്തി.കുട്ടികളും രക്ഷിതാക്കളും ചേർന്ന് വളരെ ആകർഷണീയമായ പൂക്കളമൊരുക്കി .വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഓരോ ക്ലാസിനും വ്യത്യസ്ത പരിപാടികൾ നടത്തി.പ്രീ പ്രൈമറി കുട്ടികൾക്ക് മഞ്ചാടി പെറുക്കൽ ,ഒന്നാം ക്ലാസിന്  ബോൾ പാസിംഗ്, രണ്ടാം ക്ലാസിന്  വാലു പറിക്കൽ, മൂന്നാം ക്ലാസിന് ലെമൺ സ്പൂൺ ,നാലാം ക്ലാസിന്  മ്യൂസിക്കൽ ചെയർ ,അഞ്ചാം ക്ലാസിന് കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ആറാം ക്ലാസിന്  ചാക്കുച്ചാട്ടം, ഏഴാം ക്ലാസിന് ഷൂട്ടൗട്ട്,വടംവലി എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ . അതിനെ തുടർന്ന് ഹെഡ്മാസ്റ്റർ അബൂബക്കർ സാറിൻറെ നേതൃത്വത്തിൽ സമ്മാനവിതരണവും നടത്തി.
 
== അഭിമാന നേട്ടം ==
മാലിന്യമുക്ത നവകേരളം വിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും സംയുക്തമായി വിദ്യാർത്ഥികൾക്ക് നടത്തുന്ന ഓണാശംസ കാർഡ് നിർമ്മാണ മത്സരത്തിൽ ചീക്കോട് ഗ്രാമപഞ്ചായത്ത് തലത്തിൽ ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിലെ ഷേഖാ സജി ഒന്നാം സ്ഥാനം കരസ്ഥമാക്കി . വിജയിക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും ഹെഡ്മാസ്റ്റർ അബൂബക്കർ സാർ വിതരണം ചെയ്തു.
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2299731" എന്ന താളിൽനിന്ന് ശേഖരിച്ചത്