"സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:


സീബ്രാലൈനിലൂടെ വേണം റോഡ് ക്രോസ് ചെയ്യേണ്ടത് എന്നും അതിന്റെ ഡെമോയും കാണിച്ചുകൊടുത്തു . സുരക്ഷാ ക്ലബിലെയും , നല്ല പാഠം ക്ലബിലെയും കുട്ടികളെ അതിനായി പരിശീലിപ്പികയും ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എസ്.ഷിബു ഖാൻ, അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ഗ്രീഹരി , സ്മിത ബി പിള്ള , എൻ സുമയ്യ വിദ്യാർത്ഥി പ്രതിനിധികളായ ഗൗരി ശ്രീ , ആനന്ദ് , അക്ഷയ് നല്ല പാഠം കോ- ഓർഡിനേറ്റർ മാരായ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.
സീബ്രാലൈനിലൂടെ വേണം റോഡ് ക്രോസ് ചെയ്യേണ്ടത് എന്നും അതിന്റെ ഡെമോയും കാണിച്ചുകൊടുത്തു . സുരക്ഷാ ക്ലബിലെയും , നല്ല പാഠം ക്ലബിലെയും കുട്ടികളെ അതിനായി പരിശീലിപ്പികയും ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എസ്.ഷിബു ഖാൻ, അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ഗ്രീഹരി , സ്മിത ബി പിള്ള , എൻ സുമയ്യ വിദ്യാർത്ഥി പ്രതിനിധികളായ ഗൗരി ശ്രീ , ആനന്ദ് , അക്ഷയ് നല്ല പാഠം കോ- ഓർഡിനേറ്റർ മാരായ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.
== അന്യ സംസ്ഥാനത്തു നിന്ന് എത്തിയ കുട്ടികളെ ഒപ്പം കൂട്ടി നല്ലപാഠം കുട്ടികൾ ==
നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ അദ്ധ്യായനവർഷം അഡ്മിഷൻ എടുത്ത ബീഹാർ സ്വദേശികളായ ആറ് കുട്ടികളെ നല്ലപാഠം ക്ലബ്ബ് ഏറ്റെടുത്തു . സാനി കുമാർ , അബിരാജ് കുമാർ , അതുഷ് കുമാർ , റിതിക കുമാരി , അൻസുകുമാരി , രാജകുമാർ എന്നിവരാണ് ക്ലബ്ബിന്റെ പ്രവർത്തനത്തിൽ പങ്കാളികളായത്. ഈ കുട്ടികൾക്ക് വേണ്ട പഠനോപകരണങ്ങൾ , യൂണീഫോമുകൾ എന്നിവ ക്ലബ് അംഗങ്ങൾ  നൽകുക ഉണ്ടായി.  ഭാഷയുടെ പരിമതികളെ മറികടക്കാൻ മലയാളം പഠിപ്പിക്കുന്നതിലും നല്ല പാഠംകുട്ടികൾ മുൻ കൈ എടുക്കുന്നു. സ്കൂളിൽ നടക്കുന്ന നല്ല പാഠം പ്രവർത്തനങ്ങളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായി ഇതിനോടകം ഇവർ മാറി കഴിഞ്ഞു . നല്ല പാഠം ഏറ്റെടുത്തു നടത്തുന്ന "ഞങ്ങൾ നിങ്ങൾക്കൊപ്പം " എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്കും, ഒഴിവു സമയവും ഇവരെ മലയാളം പഠിപ്പിക്കുന്നതിന്  ക്ലബ്ബ് വാളണ്ടിയർമാരെ ചുമതല പ്പെടുത്തിയിരിക്കുന്നു . ചുരുങ്ങിയ ദിനം കൊണ്ട് തന്നെ മലയാളം പഠിക്കുന്നതിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഇവർ.  സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ് ഷിബു ഖാൻ , ലൈബ്രറി ഇൻ ചാർജ് ആർ സന്തോഷ് ബാബു  നല്ല പാഠം കോ - ഓർഡിനേറ്റർ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിക്കുന്നു.
== സഹപാഠികൾക്ക് സ്വയം തയ്ച്ചെടുത്ത യൂണിഫോമുമായി നല്ലപാഠം വിദ്യാർഥികൾ ==
നൂറനാട് സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ  നല്ലപാഠം വിദ്യാർഥികൾ സ്വയംതൊഴിൽ പരിശീലനം നേടുന്നതോടൊപ്പം സാമ്പത്തിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപാഠികൾക്ക് സ്വന്തമായി തയ്ച്ചെടുത്ത  യൂണിഫോമുകൾ
വിതരണം ചെയ്ത് മാതൃക കാട്ടി .   കുട്ടികളിൽ സ്വയംതൊഴിൽ
നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  സ്കൂളിൽ പ്രവർത്തിക്കുന്ന തയ്യൽ യൂണിറ്റിന്റെ സഹായത്തോടെയാണ് നല്ലപാഠം വിദ്യാർഥികൾ യൂണിഫോമുകൾ തയ്ച്ചെടുത്തത് . ഇതര സംസ്ഥാനത്തു നിന്നെത്തിയ  സഹപാഠികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്.  'ഞങ്ങൾ നിങ്ങൾക്കൊപ്പം ' എന്ന്  പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ  ഇത്തരത്തിൽ ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നുണ്ട്. തുടർന്ന് തുണിസഞ്ചികൾ,പേപ്പർ ക്യാരി ബാഗുകൾ , ലോഷനുകൾ , പേപ്പർ പേനകൾ എന്നിവയുടെ നിർമ്മാണവും  കുട്ടികൾആരംഭിച്ചിരിക്കുന്നു.കുട്ടികളുടെ തന്നെ സ്കൂളിലെ  വിതരണ യൂണിറ്റിലൂടെ ഇവ വിതരണം ചെയ്യുന്നു.
കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സ്വയംതൊഴിൽ എന്നആശയം  വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു.സ്കൂൾ മാനേജർ ജയശ്രീ തമ്പി  ആണ് ഇതിന് വേണ്ട സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ തയ്ച്ചെടുത്ത യൂണീഫോമുകൾ പ്രഥമാദ്ധ്യാപിക ആർ.സജിനിക്ക് നല്ലപാഠം കുട്ടികൾ  കൈമാറി .ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ് ഷിബു ഖാൻ , അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ ,  ആർ സന്തോഷ് ബാബു , എസ്.രാജേഷ് , ഷീജ, സ്മിത ബി. പിള്ള , എസ്. ബിന്ദു, നല്ല പാഠം കോ - ഓർഡിനേറ്റർ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.
== "അന്നദാനം മഹാദാനം" ==
<nowiki>--------------------------------------</nowiki>
         വിശപ്പ് രഹിത ഗ്രാമം എന്ന ഉദ്ദേശത്തോടെ നല്ല പാഠം കുഞ്ഞുങ്ങൾ ശേഖരിച്ച പൊതിച്ചോർ കേരള പിറവി ദിനമായ ഇന്ന് ചാരുമൂട് ഭക്ഷണ അലമാരയിലേക്കും, Adoor goverment ഹോസ്പിറ്റലേക്കും കൊടുത്തു കൊണ്ട് വിശക്കുന്നവന് ആഹാരമെന്ന മഹാ ദൗത്യത്തിൽ  പങ്കാളികൾ ആകുകയാണ് നമ്മുടെ കുഞ്ഞുങ്ങൾ...
== ചുനക്കര സ്നേഹ ഭവനം അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ച് നല്ല പാഠം കുട്ടികൾ ==
നൂറനാട് : സി ബി എം ഹയർ സെക്കൻഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചുനക്കര സ്നേഹ ഭവനത്തിലെ  അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. പ്രായം ചെല്ലുന്നവരെ പരിചരിക്കാൻ മക്കൾ തയ്യാറാകാതെ വരുന്ന സാമൂഹികാവസ്ഥയെ മനസ്സിലാക്കാൻ  ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.  അവിടുത്തെ അച്ഛനമ്മമാർക്കൊപ്പം ഓണപ്പാട്ടും,തിരുവാതിരയും നൃത്താവിഷ്കാരങ്ങളും കുട്ടികൾ നടത്തുകയുണ്ടായി . നല്ലപാഠം  കുട്ടികൾ തയാറാക്കി കൊണ്ട് വന്ന വിഭവ സമൃധമായ സദ്യയും അവർക്കൊപ്പം  ചേർന്ന് കുട്ടികൾ കഴിച്ചു.   ആരോരുമില്ലാത്തവർക്ക് ഒപ്പം സന്തോഷത്തോടെ കുറച്ചു സമയം ചെലവഴിച്ച ശേഷം കുട്ടികൾ പിരിയുമ്പോൾ അന്തേവാസികളിൽ പലരും വിതുമ്പുന്നുണ്ടായിരുന്നു . ചുനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹ ഭവനവും, പാലിയേറ്റീവ് പ്രവർത്തനവും, പകൽവീട് എന്ന ആശയവും തീർത്തും പ്രശംസനീയ മാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ആർ സജിനി അറിയിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ, അദ്ധ്യാപകരായ അശ്വതി ഗോപിനാഥ്,  കെ ഉണ്ണികൃഷ്ണൻ, പി. പ്രീതാകുമാരി. സ്നേഹ ഭവനം സെക്രട്ടറി ബാബുരാജ് നല്ലപാഠം കോ ഓർഡിനേറ്റർമാരായ പി രമ്യ, വി രഞ്ജിനി, നല്ലപാഠം ക്ലബ്ബിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു.