"ഉദയ ജി യു പി എസ് ശശിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:

== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
[[പ്രമാണം:15363-WYD-11.png|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15363-WYD-11.png|ലഘുചിത്രം|വലത്ത്‌|207x207ബിന്ദു]]
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള  കളികളിൽ ഏർപ്പെടാൻ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.

11:31, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓഫീസ്

കുട്ടികളുടെയും സ്കൂളിൽ പഠിച്ച് കടന്നുപോയവരുടേയും എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്ന ഓഫീസ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആവശ്യകമായ എല്ലാം ഈ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്നു.

സ്റ്റാഫ് റൂം

ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ അവരുടെ പഠനത്തിൽ സഹായിക്കാൻ 8 അധ്യാപകർക്കായി വിശാലമായ സ്റ്റാഫ് റൂം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും പ്രഥമ ശുശ്രൂഷക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സുരക്ഷിതമായിരിക്കുന്നു. അങ്ങനെ വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു.

ഹൈടെക് ക്ലാസ് മുറി

ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, ഇൻറർനെറ്റ് കണക്ഷൻ, ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ അടങ്ങിയ ഒരു ഹൈടെക് ക്ലാസ് മുറി സ്കൂളിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു.

സ്കൂൾ ലൈബ്രറി

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയ്യായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്.

വിശാലമായ കളിസ്ഥലം

കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള കളികളിൽ ഏർപ്പെടാൻ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.

സയൻസ് ലാബ്

ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

മഴവെള്ള സംഭരണി

സ്കൂളിൽ ഒരു മഴവെള്ള സംഭരണി ഉണ്ട്.

പച്ചക്കറി തോട്ടം

നൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തുന്നതിന് ഉച്ചഭക്ഷണ പദ്ധതിയിൽ വിശ്വരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു.

ടോയ്‌ലറ്റുകൾ

   വിവിധ കെട്ടിടങ്ങളിലായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.