"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 170: വരി 170:
|4c
|4c
|ആത്മേഷ്  
|ആത്മേഷ്  
|[[പ്രമാണം:21342-pkd-athmesh.jpg|ലഘുചിത്രം]]
|
|-
|-
|3
|3

10:22, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം അതിവിപുലമായി ആഘോഷിക്കാൻ 30 -5 -2023 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി. 2023- 2024 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക് പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2023-24 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

എസ് ആർ ജി

എസ് ആർ ജി അക്കാദമിക മികവ്

1. ഓരോ കുട്ടിയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ എസ് ജിയുടെ പങ്ക് ബോധ്യപ്പെടുക ലക്ഷ്യങ്ങളിൽ വ്യക്തതയുണ്ടാകുക.

2. എസ്. ആർ ജി കൺവീനറുടെയും പ്രധാന അധ്യാപികയുടെയും ചുമതലകൾ സംബന്ധിച്ച് വ്യക്തത നേടുക.

3. എസ് ആർ ജിയുടെ പ്രക്രിയ ആസൂത്രണം നിർവഹണം തീരുമാനമെടുക്കൽ നടപ്പിലാക്കൽ അവലേക നം ആസൂത്രണം ബോധ്യപ്പെടുക.

4. എസ് ആർ ജിയെ അക്കാദമിക പ്രശ്ന പരിഹരണത്തിനുള്ള ആസൂത്രണ വേദിയായി മാറ്റിയെടുക്കുക.

എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ സ്വയം വിലയിരുത്തുക പരിശോധന പട്ടിക

1. എസ്.ആർജിയുടെ തീയതികൾ മാസാദ്യം തീരുമാനിക്കുക.

2. സഹായ അധ്യാപകമാരും പ്രധാനാധ്യാപികമായും ചർച്ച നടത്തി നിശ്ചിത മുൻഗണനയുടെ അടിസ്ഥാനത്തിൽ അജണ്ട തീരുമാനിക്കുക.

3. അജണ്ട ഉൾപ്പെടുത്തിയ അറിയിപ്പ് അംഗങ്ങൾക്ക് നൽകുക

4. മുനിസാർ ജിയും ആസൂത്രണ ചെയ്ത പദ്ധതികളും പുരോഗതി ബോധ്യപ്പെടുത്തുന്നതിനുള്ള അനൗപചാരിക അന്വേഷണം നടത്തുക.

5. എസ് ആർ ജിയിൽ ഓരോ അംഗവും പങ്കുവയ്ക്കേണ്ട തെളിവുകൾ ഉറപ്പാക്കുക.

6. സ്കൂൾ ഏറ്റെടുത്ത് തനത് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തൽ ഉദാഹരണം വാർഷിക കലണ്ടർ പ്രകാരം നവംബർ മാസത്തിൽ നടത്തേണ്ട ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ക്രിയാ ഗവേഷണ പ്രവർത്തനങ്ങൾ.

7. എസ് ആർ ജിയിലെ ചർച്ചകളെ ലക്ഷ്യങ്ങളിൽ കേന്ദ്രീകരിക്കുക.

8. മിനിറ്റ് തഝയം രേഖപ്പെടുത്തി അംഗീകരിക്കുക.

9.പൊതുസമൂഹത്തിലുംക്ലസ്റ്റർ ക്ലാസിലും പങ്കുവെക്കേണ്ട സ്കൂളിലെ മികവുകളെ ഡോക്യുമെന്റേഷൻ നടത്തുക.

10.എസ്.ആർ ജി പരിശീലനങ്ങൾ യോഗങ്ങൾ തുടങ്ങിയവയിൽ സജീവമായി പങ്കെടുക്കുക.

11.പരിശീലനങ്ങൾ യോഗങ്ങൾ തുടങ്ങിയവയിൽ ചർച്ച ചെയ്തു അക്കാദമിക കാര്യങ്ങൾ സ്കൂൾതലത്തിൽ പങ്കുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകുക.

എസ് ആർ ജി കൺവീനർ :ശ്രീമതി. സഫ്ന .ജെ

എസ് ആർ ജി അസിസ്റ്റൻറ് കൺവീനർ :ശ്രീമതി സുമതി

വിദ്യാലയ തനത് പ്രവർത്തനം.

1.വിദ്യാരംഗം

കൺവീനർ : ശ്രീമതി.ഗ്രീഷ്മ

ശ്രീമതി.എസ്.എ.സമീന

2.സോഷ്യൽ ക്ലബ്ബ്

ശ്രീമതി.സജിനാ എസ് (കൺവീനർ)

ശ്രീമതി .മായ

ശ്രീ .ഫെമിൽ .പി

3.സയൻസ് ക്ലബ്

ശ്രീമതി സുമതി. വി (കൺവീനർ)

ശ്രീമതി. ലത

ശ്രീമതി.ഷീന.

4.ഗണിത ക്ലബ്ബ്

ശ്രീമതി. ശ്രീകുമാരി (കൺവീനർ)

ശ്രീ. രഘുപതി .ആർ

ശ്രീമതി. ഷിജിനി എസ്

ശ്രീമതി. ഷെഫിനി.എസ്

5.ഐടി ക്ലബ്ബ്

ശ്രീമതി. ഷെഫിനി .എസ് (കൺവീനർ)

ശ്രീമതി.ഷീന

ശ്രീമതി.സഫ്ന

ശ്രീമതി.സജ്ന

6.തമിഴ് സെൻട്രൽ

ശ്രീമതി.ജയലക്ഷ്മി.എം (കൺവീനർ)

ശ്രീമതി.പത്മപ്രിയ

7.ഹെൽത്ത് ക്ലബ്ബ്

ശ്രീമതി.മായ (കൺവീനർ )

ശ്രീ.ഫെമിൽ .പി

ശ്രീ .രഘുപതി . ആർ

8.അലിഫ് ക്ലബ്

ശ്രീമതി. സഫ്ന (കൺവീനർ)

ശ്രീമതി.ഫൗസിയ

9. ഐ. ഇ.ഡി.സി

ശ്രീമതി .സ്മിതാ (കൺവീനർ )

ശ്രീ . ഫെമിൽ . പി

10.ഹലോ ഇംഗ്ലീഷ്

ശ്രീമതി .സുഗന (കൺവീനർ)

ശ്രീമതി. ഷെഫിനി.എസ്

11.കലാകായികം

ശ്രീമതി. സ്മിതാ (കൺവീനർ)

ശ്രീമതി. സക്കീന

ശ്രീമതി .സുമതി

ശ്രീമതി. ലത

ശ്രീമതി. മായ

ശ്രീ. രഘുപതി .ആർ

ശ്രീ .ഫെമിൽ . പി

12.പരിസ്ഥിതി ക്ലബ്ബ്

ശ്രീമതി. സ്മിതാ (കൺവീനർ )

ശ്രീമതി.സുമതി

13.സ്റ്റാഫ് സെക്രട്ടറി

ശ്രീ.ഫെമിൽ .പി

പ്രവേശനോത്സവം

പ്രവേശനോത്സവം വിദ്യാർഥികൾ ഏറ്റെടുത്തു അതു വിജയകരമായി വിപുലമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ വലിയ പരിപാടികളും ഒന്നാന്തരം വിദ്യാർത്ഥികളെ വരവേൽപ്പും ഉപ്പും പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി. അധ്യാപകർ ഒന്നുകൂടി പഞ്ചായത്ത് പ്രസിഡൻറ് ശിവദാസൻ പി .എസ് അവർകളെ സ്വീകരിക്കുകയും തുടർന്നു പ്രാർത്ഥന ഗാനം ആലപിച്ചും, ബഹുമാനപ്പെട്ട ശ്രീമതി. ശ്രീകുമാരി കെ സ്വാഗത പ്രസംഗം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ . ഷക്കീർഹുസൈൻ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഒരുക്കിയും അതിഗംഭീരമായിത്തന്നെ ഒന്നാന്തരം കുട്ടികളെ വരവേറ്റു. പ്രവേശനോത്സവ ഗാനം ആലപിച്ചത് സ്കൂൾ മുഴുവനും ഓളം കൊള്ളിച്ചു.

രക്ഷിതാക്കൾ അടങ്ങുന്ന ഒരു സദസ്സ് പ്രസിഡൻറ്ൻറെ വരവും കാത്ത് ഒരുങ്ങി നിന്നു .തുടർന്നുള്ള പരിപാടികളിൽ പഞ്ചായത്ത് പ്രസിഡൻറ് ,ബഹുമാനപ്പെട്ട ശ്രീ. ശിവദാസൻ അവർകൾ,തമിഴ് മലയാളം മീഡിയം കുട്ടികൾക്കുള്ള ദിനപത്രം ഒരു വർഷത്തേക്ക് സംഭാവന ചെയ്യുകയും ചെയ്തു.തുടർന്ന് പാഠപുസ്തക വിതരണം ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ടിനെ തനതായ ശൈലിയിലുള്ള ഉള്ള നല്ല പ്രസംഗം കാഴ്ചവെച്ചു കൊണ്ട് വിദ്യാലയത്തിലെ ഉന്നത പ്രവർത്തനങ്ങളിൽ ഇതിൽ പി ടി എ യുടെ കരങ്ങൾ എന്നും ഉണ്ടാവും എന്ന് വാഗ്ദാനം നൽകി. 2023 -2024 അധ്യായന വർഷത്തിൽ അധ്യാപക പരിശീലനത്തിന് ചുരുക്കവും അക്കാദമിക് മാസ്റ്റർ പ്ലാൻ നിൻറെ പ്രാധാന്യവും വും എല്ലാ രക്ഷിതാക്കളെയും അറിയിച്ചുകൊണ്ടുള്ള ഉള്ള ലളിതമായ ഒരു പ്രസംഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ . പി പങ്കുവെച്ചു.

എസ് ആർ ജി മീറ്റിംഗ്

പ്രവേശന ഉത്സവം ചർച്ചചെയ്തു അക്കാദമിക് മാസ്റ്റർ പ്ലാൻ ക്ലാസ് ടൈംടേബിൾ ടീച്ചിങ് മാനുവൽ എന്നിവയുടെ തയ്യാറാകലുകൾ വിലയിരുത്തി.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറിന് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമാണം എന്നിവ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു ജൂൺ 14 രക്തദാന ദിനം ജൂൺ 15ന് ലോക വയോജന ചൂഷണ വിരുദ്ധ ദിനം എന്നിവ ആചരിക്കുവാൻ തീരുമാനിച്ചു.ജൂൺ ആറിന് നടന്ന പരിസ്ഥിതി ദിന ക്വിസ് ക്വിസ് വിജയികളെ അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ചിത്രവായന ,ചിത്രരചന ,വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ്, വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ ,പ്ലക്കാർഡ് നിർമാണം, പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി.

പരിസ്ഥിതി ദിനം

വിദ്യാലയത്തിന്റെ അംഗനത്തിൽ തന്നെ അതിഗംഭീരമായ ആഘോഷിക്കുകയുണ്ടായി മരതൈകൾ നട്ടും പരിസ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റർ കളും പതിപ്പുകളും വിദ്യാർഥികൾ തയ്യാറാക്കി പരിസ്ഥിതി ക്ലബ്ബിൽ അവതരിപ്പിച്ചു.തമിഴ് വിദ്യാർത്ഥികൾ "മരന്താൻ മരന്താൻ മനുഷ്യൻ മരം താൻ" എന്ന് ആശയത്തെ മുൻനിർത്തിക്കൊണ്ട് സ്കൂൾ അംഗനത്തിലുള്ള തമിഴ് വാക്യങ്ങൾ, കവിതകൾ, കഥകൾ എഴുതി തൂക്കിയിടുകയും ചെയ്തു .മരത്തിൻറെ പ്രാധാന്യവും പരിസ്ഥിതിയെക്കുറിച്ചുള്ള നന്മയും ശുദ്ധിയായി സൂക്ഷിക്കേണ്ട ആവശ്യകതയും കുറിച്ച് അധ്യാപകർ വിശദീകരിച്ചു കൊടുത്തു.

പഠന കിറ്റ് വിതരണം .

വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന പലതരം പഠന സാമഗ്രികൾ പഠന കിറ്റായി വിദ്യാർത്ഥികൾക്ക് നൽകി ഒന്നു രണ്ടും ക്ലാസുകളിൽ കുട്ടികൾക്ക് കളർ പെൻസിൽ, കളും ചിത്രം വരയാനുള്ള പുസ്തകവും സമ്മാനമായി നൽകി.മൂന്നും നാലും ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്കെയിൽ ,ജോമട്രി ബോക്സ്, സ്കെച്ച് മുതലായവ പഠനക്കെട്ടായി നൽകുകയും ചെയ്തു.

ജൂലൈ

ബഷീർ ദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയും ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ .അദ്ദേഹത്തിന്റെ ചരമദിനം ജൂലൈ 5 ബഷീർദിനമായി  ആചരിച്ചു

ജൂലൈ 5 ന് നടന്ന ബഷീർ ആമുഖം എന്ന പരിപാടി വിദ്യാലയത്തിൽ മികവുറ്റ പരിപാടികളിൽ ഒന്നായി മാറി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായി മാറി.ബഷീറിൻറെ ജീവചരിത്രം വീഡിയോ ഐടി ലാബിൽ വെച്ച് കാണിക്കുകയുണ്ടായി.

ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി.

ബഷീർദിന ക്വിസ് വിജയികൾ

സ്ഥാനം ക്ലാസ് പേര് ഫോട്ടോ
1 4c ആഷിഫലി
2 4c ആത്മേഷ്
3 3c സിമിനേഷ്

ചാന്ദ്രദിനം

ജുലൈ 21 ചന്ദ്രദിനം നടത്തി .മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21 നാണ് .ആ ദിവസമാണ് നമ്മൾ ചാന്ദ്രദിന  ആഘോഷിക്കുന്നത് .ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് നീൽ ആംസ്ട്രോങ്  ആണ് .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്സ്  പോസ്റ്റെർനിർമാണംവരയ്ക്കാം നിറംനൽകാം  ചാന്ദ്രദിന പതിപ്പ്  റോക്കറ്റ് നിർമാണം  അടുത്തറിയാം ചന്ദ്രദിനത്തെ ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടത്തി

നിപുൺ ഭാരത്

രാജ്യത്തെ ഓരോകുട്ടിയും അടിസ്ഥാനസാക്ഷരതയും സംഖ്യ ജ്ഞാനവും നേടിയെടുക്കണമെന്ന് ഉറപ്പുവരുത്താനായി 2021 ജൂലൈ യിൽ വിദ്യാഭ്യാസമന്ത്രാലയം ആരംഭിച്ച ദേശീയ പദ്ധതി യാണ് നിപുൺ ഭാരത് .അതിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾക്കായി വർക്ക് ഷീറ്റ് നൽകി പ്രീ ടെസ്റ്റുകൾ നടത്തി .രക്ഷിതാക്കളെ ക്ഷണിച്ച പഠനോപകരണ ശില്പശാല നടത്തി. ഗണിത ഭാഷ പഠനം കുട്ടികളിൽ രസകരവും എളുപ്പവും ആക്കിത്തീർത്തു.

സചിത്രപുസ്തകം

ഒന്ന് രണ്ട് ക്ലാസ്സുകളിലെ പഠനം രസകരവും ലളിതവും രസകരവും  അക്ഷരജ്ഞാനം ഉറപ്പിക്കുന്നതുമാക്കി മാറ്റുന്നതിനായി കേരളം സർക്കാർ നടപ്പിലാക്കിയ പദ്ദതിയാണ് സചിത്ര പുസ്തകം .ചിത്രങ്ങളും ഒറിഗാമി രൂപങ്ങളും പുസ്തകത്തിൽ പകർത്തി പാഠം ഉണ്ടാക്കാൻ ഇത് വഴി കുട്ടികൾക്ക് കഴിയും.ഇതിന്റെ ഭാഗമായി സ്കൂളിൽ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ചു ശില്പശാല നടത്തി.പഠനോപകങ്ങൾ നിമ്മിച്ചു.

സചിത്രസംയുക്ത ഡയറി

സചിത്ര നോട്ട്ബുക്കും  സചിത്ര ഡയറിയും ഒന്നുംരണ്ടും ക്ലാസ്സുകളിലെ കുട്ടികൾക്കീ സ്വാതന്ത്രത്തോടെ സംസാരിക്കാനും മലയാളം പഠിക്കാനും സഹായിക്കുന്നു2023 -24 അധ്യയന വർഷത്തിൽ ഒന്ന്  രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷനൈപുണി ചിന്താശേഷി വികസനം എ ന്നിവ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ രംഭിച്ച സംയുക്തഡയറി എന്ന നൂതന  ആശയം കുട്ടികളിൽ പ്രകടമായ മാറ്റങ്ങൾ സ്രെഷ്ടിക്കുവാൻ സാധിച്ചു

ഓഗസ്റ്റ്

ഹിരോഷിമദിനം

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ 1945-ൽ ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് സ്‌ഫോടനം നടത്തിയതിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 6-ന് ഹിരോഷിമ ദിനം ആചരിക്കുന്നു. സ്‌ഫോടനങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ 200,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആണവ ആക്രമണങ്ങളുടെ വാർഷികം അനുസ്മരിക്കുന്ന ഹിരോഷിമ ദിനത്തിന്റെ ഉദ്ദേശ്യം ആണവായുധങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുക എന്നതാണ്.

നാഗസാക്കി ദിനം

ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി ഓഗസ്റ്റ് 9ന് രേഖപ്പെടുത്തിയ നാഗസാക്കി ദിനം. 1945 ഓഗസ്റ്റ് 9 നാണ് ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് ആക്രമണം നടത്തിയത്. ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടത്തി, അതിന്റെ നടുക്കം മാറും മുമ്പായിരുന്നു നാഗസാക്കിയിലും ആക്രമണം നടത്തിയത്. 4630 കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാൻ’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്ക് ഇരയാക്കിയത്. ഏകദേശം 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

ആണവായുധങ്ങളുടെ അപാരമായ വിനാശകരമായ ശക്തിയുടെയും ശാശ്വത സമാധാനത്തിന്റെ ആവശ്യകതയുടെയും ഓർമ്മപ്പെടുത്തലാണ് നാഗസാക്കി ദിനം.

ഹിരോഷിമ നാഗസാക്കി ദിനത്തിൽ കുട്ടികൾക്ക് ICT സഹായത്തോടെ വീഡിയോ പ്രദർശനങ്ങൾ നടത്തി. ചിത്രരചന മത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ, സഡോക്കോ കൊക്ക് നിർമ്മാണം  എന്നിവ നടത്തി.

സഡാക്കൊ കൊക്കുകൾ

1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.

സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.

സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ 76-മത് സ്വാതന്ത്ര്യദിനാഘോഷംവിപുലമായി നടന്നു.PTA, MPTA, രക്ഷിതാക്കൾ, നാട്ടുകാർ,വ്യാപാരി വ്യവസായിഏകോപന സമിതിയിലെ പ്രമുഖവ്യക്തികൾ  എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ കലാപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷം  വർണാഭമാക്കി.ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഈ അവസരത്തിൽ നടത്തി.

സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു

സ്വതന്ത്രദിന ക്വിസ് വിജയികൾക്കുള്ള ട്രോഫി വിതരണം നടത്തി.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരം വിതരണം ചെയ്തു.

കർഷകദിനം- പാഠം ഒന്ന് പാടത്തേക്ക്

ചിങ്ങം ഒന്നിന് സയൻസ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ പാടശേഖരത്തിലേക്ക് ഒരു ഫീൽഡ്ട്രിപ്പ് നടത്തിയത് ശ്രദ്ധേയമായി.

ഇത്കുട്ടികൾക്ക് കൃഷിയെ കുറിച്ചും കാർഷികമേഖലയിലെ വിവിധ ഘട്ടങ്ങളെ ക്കുറിച്ചും അടുത്തറിയാൻ സഹായകമായി.

ഓണാഘോഷം

ഓണാഘോഷംവിപുലമായി നടന്നു. MTA, MPTA അംഗങ്ങൾ,രക്ഷിതാക്കൾ,

അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സജീവപങ്കാളിത്തം ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി

വിഭവസമൃദ്ധമായ സദ്യയൊരുക്കി.

പൂക്കളം, കലാപരിപാടികൾ, തിരുവാതിരക്കളി എന്നിവ ശ്രദ്ധേയമായി

എസ് ആർ ജി മീറ്റിംഗ്

യൂണിറ്റ് ടെസ്റ്റ്‌ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തി.കുട്ടികളിലെ പഠനപുരോഗതിയും പഠനപിന്നോക്കാവസ്ഥയും വിലയിരുത്തി.

ഭാഷാ നൈപുണികൾ മെച്ചപ്പെട്ടു വരുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു.

രക്ഷിതാക്കൾ നൽകുന്ന പിന്തുണ പ്രശംസനീയമാണ്

സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 15 ന് നടത്തേണ്ട സ്വാതന്ത്ര്യദിന പരിപാടികൾ  ചർച്ച ചെയ്തു.

കുട്ടികളിൽ ഗണിതപഠനം മെച്ചപ്പെടുത്താനായി ആഗസ്ത് 9ന്  ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ് നടത്താൻ തീരുമാനിച്ചു

കുട്ടികളിൽ അക്ഷരം ഉറപ്പിക്കാൻ എല്ലാ അദ്ധ്യാപകരും ഒഴിവുസമയം ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചു

ഭാഷാശേഷി വർധിപ്പിക്കാൻ അക്ഷരവെളിച്ചം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു

ഓഗസ്റ്റ് 25ന് ഓണാഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചു

അക്കാദമിക മികവ്

ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ സചിത്ര ഡയറി പ്രദർശനം നടത്തി.

വളരെ നല്ല രീതിയിൽ കുട്ടികൾ എഴുതി വരുന്നതായി കണ്ടെത്തി

മൂന്നാം ക്ലാസ്സിൽ ഗണിത പഠനം മെച്ചപ്പെടുത്തുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണ ശില്പശാല നടത്തി.

ഗണിത പഠനം ലളിതവും രസകരവുമാക്കാൻ പഠനോപകരണങ്ങൾ ഏറെ സഹായകമാണെന്ന് മൂന്നാം തരത്തിലെ അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.

നാലാം തരത്തിൽ ഇംഗ്ലീഷ് പഠനം പുരോഗമിക്കുന്നതിന് ആരംഭിച്ച " MEW BOOKS" പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുന്നതായി നാലാം തരം അധ്യാപകർ. അറിയിച്ചു.കുട്ടികൾ നിർമിച്ച mew books പ്രദർശിപ്പിച്ചു.

സെപ്റ്റംബർ

അധ്യാപകദിനം

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം

അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ പ്രത്യേക അസംബ്ലി കൂടി. അദ്ധ്യാപകരെ കുട്ടികൾ ആശംസിച്ചു.കുട്ടികൾക്ക് അദ്ധ്യാപകരാവാൻ ക്ലാസ്സിൽ അവസരം നൽകി.