"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:


== കുട്ടികളുടെ പഠനം രസകരവും ലളിതവും താല്പര്യംജനിപ്പിക്കുന്നതുമാക്കാൻ ഹൈടെക് ക്ലാസ്സ്മുറികൾ ഒരുക്കിയിട്ടുണ്ട്.നിലവിൽ 3 പ്രൊജക്ടറും 2 ലാപ്‌ടോപ്പും ഒരു കമ്പ്യൂട്ടറും ഉണ്ട്.കൂടാതെ സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട്. ==
== കുട്ടികളുടെ പഠനം രസകരവും ലളിതവും താല്പര്യംജനിപ്പിക്കുന്നതുമാക്കാൻ ഹൈടെക് ക്ലാസ്സ്മുറികൾ ഒരുക്കിയിട്ടുണ്ട്.നിലവിൽ 3 പ്രൊജക്ടറും 2 ലാപ്‌ടോപ്പും ഒരു കമ്പ്യൂട്ടറും ഉണ്ട്.കൂടാതെ സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട്. ==
== '''വാഹനം''' ==
== കുട്ടികൾക്കു സ്കൂളിൽ വരുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ==

19:58, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കെട്ടിടം

140 വർഷത്തെ അധ്യാപന പാരമ്പര്യമുള്ള ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്.പ്രീപ്രൈമറി ഉൾപ്പെടെ 1 മുതൽ 5 വരെ ക്ലാസ്സിലെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്.6 ക്ലാസ് മുറികളും ഓഫീസ്‌റൂമും ഉൾപ്പെടുന്ന 2 ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ,ഒരു സി.ആർ.സി.കെട്ടിടവും പാചകപ്പുരയും ഉണ്ട്.സ്ഥലപരിമിതി ഉണ്ടെങ്കിലും ശാന്തസുന്ദരവും സൗഹൃദപരവും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭ്യമാകുന്നു.

ക്ലാസ്സ്‌ലൈബ്രറി

കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും വിവധപുസ്തകങ്ങൾ പരിചയപ്പെടുന്നതിനും തുടർവായനക്കും കുട്ടികളെ കുഞ്ഞെഴുത്തിലേക്ക് കൈപിടിച്ചുയർത്താനുമായി പ്രീപ്രൈമറി ഉൾപ്പെടെ എല്ലാക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി സജ്ജീകരിച്ചു.കുട്ടികൾക്ക് സ്വതന്ത്രമായി പുസ്തകങ്ങൾ തെരെഞ്ഞെടുക്കുന്നതിനും വായിക്കുന്നതിനും സർഗ്ഗസൃഷ്ടികൾ നടത്തുന്നതിനും സൗകര്യം ലഭിക്കുന്നു.ഇതിനുപുറമെ ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറിയുമുണ്ട്.രക്ഷിതാക്കൾക്ക് സ്കൂൾലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുന്നതിനും പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിക്കാനുള്ള സൗകര്യമുണ്ട്.

ജൈവപാർക്ക്

പ്രകൃതിയെത്തന്നെ പാഠപുസ്തകമാക്കിക്കൊണ്ട് പഠനം നടത്തുന്നതിനായി ജൈവവൈവിധ്യപാർക്ക് സ്കൂൾവളപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.ജൈവപച്ചക്കറിത്തോട്ടം,ദശപുഷ്പത്തോട്ടം,ഔഷധച്ചെടികൾ,താമരക്കുളം,മത്സ്യം,ഫലവൃക്ഷങ്ങൾ,പൂന്തോട്ടം തുടങ്ങിയവ കുട്ടികളെ ഏറെ ആകർഷിക്കുന്നു.

ഹൈടെക് ക്ലാസ്സ്‌റൂം

കുട്ടികളുടെ പഠനം രസകരവും ലളിതവും താല്പര്യംജനിപ്പിക്കുന്നതുമാക്കാൻ ഹൈടെക് ക്ലാസ്സ്മുറികൾ ഒരുക്കിയിട്ടുണ്ട്.നിലവിൽ 3 പ്രൊജക്ടറും 2 ലാപ്‌ടോപ്പും ഒരു കമ്പ്യൂട്ടറും ഉണ്ട്.കൂടാതെ സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട്.

വാഹനം

കുട്ടികൾക്കു സ്കൂളിൽ വരുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.