"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
|||
വരി 66: | വരി 66: | ||
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]] | കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]] | ||
==വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി | ==വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി വ്യാപിച്ച് കിടക്കുന്നതാണ് ഈ വിദ്യാലയം. പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തിവരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ|കൂടുതലറിയാൻ]]== | ||
===1 റീഡിംഗ്റും=== | ===1 റീഡിംഗ്റും=== | ||
===2 ലൈബ്രറി=== | ===2 ലൈബ്രറി=== |
20:15, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് വെള്ളറട | |
---|---|
വിലാസം | |
വെള്ളറട ഗവൺമെന്റ് യു പി എസ്സ് വെള്ളറട , വെള്ളറട പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 |
വിവരങ്ങൾ | |
ഫോൺ | 04712242588 |
ഇമെയിൽ | govtupsvellarada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44549 (സമേതം) |
യുഡൈസ് കോഡ് | 32140900706 |
വിക്കിഡാറ്റ | Q64037307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളറട |
വാർഡ് | 13 - മണത്തോട്ടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു. പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 271 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 497 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ . സോമരാജ് |
പി.ടി.എ. പ്രസിഡണ്ട് | കാറ്റാടി വിപിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷൈനി. ടി. എസ് |
അവസാനം തിരുത്തിയത് | |
14-03-2024 | 44549 |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.കൂടുതലറിയാൻ...
വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി വ്യാപിച്ച് കിടക്കുന്നതാണ് ഈ വിദ്യാലയം. പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തിവരുന്നു. കൂടുതലറിയാൻ
1 റീഡിംഗ്റും
2 ലൈബ്രറി
സ്കൂൾ ലൈബ്രറിയിൽ 71645 ഓളം പുസ്തകങ്ങൾ ഉണ്ട്. നോവൽ,കഥ ,കവിത ,വിവർത്തനം, നിരൂപണം ,യാത്രാവിവരണം ,അനുഭവക്കുറിപ്പുകൾ, ജീവചരിത്രം ,കലാരൂപങ്ങൾ എന്നിങ്ങനെ തരം തിരിച്ച് അടുക്കി വച്ചിട്ടുണ്ട് .അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യം എന്നിവ വിഷയം അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു ശേഖരണവും ഉണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ഭാഷ നിഘണ്ടുക്കളും ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ ലൈബ്രറി കൂടാതെ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ഡിവിഷനിലും ഓരോ ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. അവയിൽ കുട്ടികളുടെ ശേഖരണം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാം ലൈബ്രറിയിലും ഒരു സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട്.
കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കാറുണ്ട്. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനവും നൽകി വരുന്നു. വായനാദിനവും വായനാവാരവും എല്ലാ വർഷവും മികച്ച പ്രവർത്തനങ്ങൾ കൊണ്ട് മികവുറ്റതാക്കി മാറ്റാറുണ്ട്.
3 കംപൃൂട്ട൪ ലാബ്
വളരെ മികച്ച നിലവാരത്തിലും, അത്യാധുനിക സൗകര്യങ്ങളോടും കൂടിയ നവീകരിച്ച ഒരു പുതിയ കമ്പ്യൂട്ടർ ലാബ് 2023-24 അധ്യാന വർഷം മുതൽ പ്രവർത്തിച്ചു തുടങ്ങി.
മികവുകൾ
🌹 ഗവൺമെന്റ് യുപിഎസ് വെള്ള സ്കൂളിലെ വിദ്യാർഥികൾ 5 മണിക്കൂർ കൊണ്ട് 600 വ്യത്യസ്തതരം പരീക്ഷണങ്ങൾ നടത്തി പരീക്ഷണ ഉത്സവം ആഘോഷിച്ചു.
🌹 വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിലേക്ക് 10 കോർണർ പിടിഎ സംഘടിപ്പിച്ചു.
🌹 ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.
🌹 ശാസ്ത്രോത്സവം നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ശാസ്ത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രവർത്തനം പ്രദർശിപ്പിച്ചു.
ദിനാചരണങ്ങൾ
എല്ലാ മാസവും ദിനാചരണങ്ങൾ വളരെ ഭംഗിപൂർവം നടത്തപ്പെടുന്നു.
അദ്ധ്യാപകർ
ഹെഡ് മാസ്റ്റർ ഉൾപ്പെടെ ആകെ 21 സ്ഥിര അധ്യാപകർ.
1. ശ്രീ. സോമരാജ്.
2. ശ്രീമതി പ്രദീപ കുമാരി
3. ശ്രീമതി.ജിജി കുമാരി
4. ശ്രീ.രാജേഷ്
5. ശ്രീമതി. സുനു കുമാരി
6. ശ്രീമതി.സിന്ധു മോൾ
7. ശ്രീമതി.മിനി
8. ശ്രീമതി.ജിൻസി സാം
9. ശ്രീമതി.റോസ് മേരി
10. ശ്രീ.സജികുമാർ
11. ശ്രീ.റെജിൻ
12. ശ്രീമതി.പ്രീജ
13. ശ്രീമതി.ആശാ ഡാർലിംഗ്
14. ശ്രീ. ഗോഡ്സ്റ്റൺ
15. ശ്രീമതി. വിദ്യ
16. ശ്രീമതി. സിന്ധു. പി
17. ശ്രീ. സന്തോഷ് കുമാർ
18. ശ്രീ. ജോ ലിന്റോ
19. ശ്രീമതി. ലില്ലി
20. ശ്രീമതി. അനീഷ രൂപ്
21. ശ്രീമതി. ഷൈജ സ്റ്റാന്റലി
സയൻസ്ക്ലബ്
ശ്രീ. അജിത് കുമാർ സാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ സയൻസ് ക്ലബ് വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
2020 ജനുവരി മാസത്തിൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മെഗാ പരീക്ഷണോത്സവം നടത്തുകയുണ്ടായി. 5മണിക്കൂർ കൊണ്ട് 350 പരീക്ഷണങ്ങൾ 350 കുട്ടികൾ ചെയ്തു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താൻ ഏറെ ഉതകുന്നതായിരുന്നു അത്.
ഗണിത ക്ളബ്
ശ്രീമതി. വിദ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഗണിത ക്ലബ് ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ഗണിത കേളികളിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നു. എല്ലാ വർഷവും ഗണിതോൽസവം നടത്തപ്പെടുന്നു.
ഹെൽത്ത് ക്ളബ്
ശ്രീമതി. സിന്ധു. പി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഹെൽത്ത് ക്ലബ്ബ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉതകുന്ന വിവിധതരം സെമിനാറുകൾ, കൗൺസിലിംഗ് ക്ലാസുകൾ, എക്സർസൈസുകൾ, മെഡിക്കൽ ചെക്കപ്പുകൾ, വിവിധ വിനോദ - വിജ്ഞാന പരിപാടികൾ എന്നിവ നടത്തിവരുന്നു
ഹരിതപരിസ്ഥിതി ക്ളബ്
ശ്രീമതി പ്രദീപ കുമാരി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന്റെ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കുകയും ഓരോ കുട്ടിയുടെയും വീട്ടിൽ വൃക്ഷതൈ നടാൻ ഒരു തൈ വീതം കൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. കുട്ടികൾ അത് ടീച്ചറുടെ നേതൃത്വത്തിൽ വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ഭാഗമായി ദശപുഷ്പങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പേരും ഉപയോഗവും എഴുതി പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിന് അനുയോജ്യമായ നല്ലൊരു പൂന്തോട്ടം വർഷങ്ങളായി സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഇനം ചെടികൾ വച്ചു പിടിപ്പിക്കാനും പരിപാലിക്കാനും വിദ്യാർഥികൾക്ക് പ്രത്യേകം പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാവർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കാറുണ്ട്.അതിനെത്തുടർന്ന് പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്.
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട. {{#multimaps: 8.347482, 77.121191 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 44549
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ യു. പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ