"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
ഒന്ന് മുതൽ അഞ്ച് വരെ  ക്ലാസുകളിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെപ്പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഉതകുന്ന പാഠഭാഗങ്ങൾ ഉണ്ട്. പാഠപുസ്തകത്തിനപ്പുറത്ത് ജീവിതാനുഭവങ്ങളുമായി ഈ പാഠങ്ങളെയും അറിവുകളെയും ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.അറിവുകൾ പ്രായോഗിക തലങ്ങളിൽ കൊണ്ടുവരിക വഴി നല്ലൊരു സമൂഹ സൃഷ്ടിക്കായി നിലകൊള്ളുന്ന കുട്ടികളെ രൂപപ്പെടുത്തുക എന്നതാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ലോകത്ത് എല്ലായിടത്തും മാലിന്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നമ്മുടെ നാടും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണത്തിനും നാശത്തിനുമൊക്കെ മാലിന്യങ്ങൾ കാരണമാകുന്നുണ്ട്.മാലിന്യങ്ങൾ മനുഷ്യനെ മാത്രമല്ല ചെറിയ സസ്യങ്ങൾ മുതൽ സകല ജീവജാലങ്ങളെയും നാശത്തിലേക്ക് നയിക്കുന്നു.മാലിന്യങ്ങൾ ഉണ്ടാവും, എന്നാൽ ഇവയ്ക്കെതിരെ രണ്ട് കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.ഒന്ന് മലിനീകരണത്തിന്റെ നിരക്ക് കുറക്കുക എന്നതും മറ്റൊന്ന് മാലിന്യങ്ങളുടെ സംസ്കരണവും ആണ്.അത് ജൈവമാലിന്യമായാലും അജൈവമാലിന്യമായാലും പരിസ്ഥിതിക്കും ജീവസമൂഹത്തിനും ദോഷം വരാത്ത രീതിയിൽ അതിനെ സംസ്കരിച്ച് മൂല്യമുള്ള വസ്തുക്കളായി മാറ്റുക എന്നുള്ളതാണ് പുതിയകാലം നമ്മോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന പ്രവർത്തനം. 2023 ലോക പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക പ്ലാസ്റ്റിക് മലിനീകരണം പരിഹാരമാർഗ്ഗങ്ങൾ എന്നതാണ്.പാഠ്യപദ്ധതി പ്രവർത്തനങ്ങളും സമകാലിക സാഹചര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ശുചിത്വമുള്ള വിദ്യാലയവും ശുചിത്വമുള്ള വീടും പരിസരവും  ഒപ്പം മാങ്കടവ് പ്രദേശവും എന്നും വൃത്തിയോടെ നിലനിർത്താൻ മാങ്കടവ് ജി.എം.എൽ.പി യിലെ വിദ്യാർത്ഥികളുടെ മുൻകൈയിൽ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും വൃത്തിയുള്ള മാങ്കടവ് നടപ്പിലാക്കാനാണ്  ഉദ്ദേശിക്കുന്നത്.

* '''ലക്ഷ്യം'''സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത കേരളം പ്രാവർത്തികമാക്കേണ്ടത് വരും തലമുറയുടെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ആരോഗ്യ-ശുചിത്വ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ എത്തുന്നുണ്ട്. പ്രായോഗിക തലത്തിൽ മാലിന്യമുക്ത കേരള പദ്ധതിയും പാഠ്യ വസ്തുവായ ആരോഗ്യ ശുചിത്വ ശീലങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് 'വൃത്തിയുള്ള മാങ്കടവ്'.
* '''ലക്ഷ്യം''' സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത കേരളം പ്രാവർത്തികമാക്കേണ്ടത് വരും തലമുറയുടെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ആരോഗ്യ-ശുചിത്വ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ എത്തുന്നുണ്ട്. പ്രായോഗിക തലത്തിൽ മാലിന്യമുക്ത കേരള പദ്ധതിയും പാഠ്യ വസ്തുവായ ആരോഗ്യ ശുചിത്വ ശീലങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് 'വൃത്തിയുള്ള മാങ്കടവ്'.
മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന വസ്തുതകൾ ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുന്നതോടെ ജൈവമാലിന്യ സംസ്കരണത്തിലും അജൈവമാലിന്യ സംസ്കരണത്തിലും പ്രകടവും ഗുണപരവുമായ സ്വഭാവ വ്യതിയാനങ്ങൾ കുട്ടികളിൽ പ്രകടമാവുകയും അത് മാതൃകയായി അയൽവീടുകളിലും മാങ്കടവിലും വ്യാപിപ്പിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.അതായത് കുട്ടികളിൽ സ്വഭാവ വ്യതിയാനങ്ങലളുണ്ടാക്കിയെടുക്കുന്നതോടൊപ്പം മാലിന്യ സംസ്കരണത്തോടുള്ള സാമൂഹ്യ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം.