"എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു.
 
പ്രകൃതിയാൽ തന്നെ ഒറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് യാത്രാസൗകര്യം തീരെയില്ലായി രുന്നു. കാളിയാർ ഭാഗത്തുനിന്ന് റബ്ബർത്തോട്ടത്തിലൂടെയുള്ള സ്വകാര്യപാതയും ചേലക്കടവിലെ സ്വകാര്യകടത്തുവള്ളങ്ങളുമായിരുന്നു പുറംലോകവുമായി ബന്ധപ്പെടുവാൻ ഉണ്ടായിരുന്ന മാർഗ്ഗങ്ങൾ. തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൂർവ്വികർ വള്ളത്തിൽ സഞ്ചരിച്ചിരുന്നു. സ്‌കൂൾ തുടങ്ങുവാനുള്ള അനുവാദം സർക്കാരിൽ നിന്ന് ലഭിക്കുന്നത് ബഹു. പോൾ തരണിയിലച്ചൻ്റെ കാലത്താണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം പണി പൂർത്തീകരിക്കുകയും, 1955 ജൂൺമാസത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ആദ്യ അധ്യാപിക സി. ഫ്രാൻസിസ്‌ക ആയിരുന്നു.

12:06, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു.