ഉള്ളടക്കത്തിലേക്ക് പോവുക

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26058 (സംവാദം | സംഭാവനകൾ)
26058 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


=== പ്രവേശനോത്സവം (01-06-2023) ===
=== പ്രവേശനോത്സവം (01-06-2023) ===
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="240" heights="240">
ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ  കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി  രൂപയുടെ ക്യാഷ് പ്രൈസ്  ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="120" heights="120">
പ്രമാണം:26058-prevasanam-2023-1.jpg
പ്രമാണം:26058-prevasanam-2023-1.jpg
</gallery>
</gallery>

20:37, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-2024  അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം (01-06-2023)

ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി രൂപയുടെ ക്യാഷ് പ്രൈസ് ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.

https://youtu.be/CU0Cv36cG_Q

പരിസ്ഥിതി ദിനാചരണം  (05-06-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.

https://youtu.be/hu-DqphIhDE

വായനാദിനാചരണം  (19-06-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹൈസ്കൂൾ മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷീല ബി. ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു.  ഹൈസ്കുൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് ആയിരുന്നു. എം.ഡി.എം. എൽ.പി.എസ് കരിങ്ങാച്ചിറ റിട്ട. ഹെഡ് മാസ്റ്റർ ശ്രീ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വായന ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ക്ലാസ്സ് മുറിയിലേക്ക് ഒരു പുസ്തകം എന്ന  പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരികയും പ്രസ്തുത ചടങ്ങിൽ വച്ച് പ്രധാനാധ്യാപികയ്ക്ക് കൈമാറുകയും ചെയ്യ്ത് വേറിട്ട അനുഭവമായി.. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദശനവും മികച്ച സൃഷ്ടികൾക്ക്. സമ്മാന വിതരണവും നടത്തി. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ ശ്രീമതി രേഷ്മ ഏവർക്കും നന്ദി പറഞ്ഞു.

https://www.youtube.com/watch?v=4Fxt7VpqkV4

വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ.ബി. BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി.

ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )  

ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

https://www.youtube.com/watch?v=cWS2R5g11Qo

ഓണാഘോഷം (23-08-2023 )

ഓണപൂക്കളം, ഊഞ്ഞാൽ, വഞ്ചി തുടങ്ങി നിറയെ പൂക്കളുടെ ഹാരങ്ങളാൽ അലങ്കരിച്ച വിദ്യാലയ അങ്കണത്തിൽ രാവിലെ 11  മണിക്ക്  ഓണാഘോഷത്തിന് ആരംഭം കുറിച്ചു. പ്രധാന അധ്യാപിക  റവ സിസ്റ്റർ മോളി ദേവസ്സി, ശ്രീ രഞ്ജിത്ത് മാഷ്  (റിട്ടയർഡ് പ്രിൻസിപ്പൽ, എസ്‌.ആർ.വി.എച്ച്.എസ്‌.എസ്‌., എറണാകുളം ) ശ്രീമതി റിയ ദാസ് (പൂർവ്വവിദ്യാർത്ഥി യും ഗായികയും) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ശ്രീ രഞ്ജിത്ത് സാർ മുൻകാലങ്ങളിൽ ഓണം എങ്ങനെയാണ് ആഘോഷിച്ചിരുന്നത് എന്ന് കുട്ടികളുമായി പങ്കുവച്ചു. തിരുവാതിരക്കളി , പുലികളി , വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി റിയ ഓണാശംസകൾ നേരുകയും കുട്ടികൾക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു. അധ്യാപകരുടെ കൈകൊട്ടിക്കളിയോടെ   പരിപാടികൾ അവസാനിച്ചു . കൈകൊട്ടിക്കളിയിൽ എല്ലാ  അധ്യാപകരും പങ്കെടുക്കുകയുണ്ടായി . ഓണാഘോഷത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും പരിപ്പ് പായസം നൽകി. 

എസ്.പി.സി. പാസിംഗ് ഔട്ട് പരേഡ് (27-08-2023)

ഓ.എൽ.സി.ജി.എച്ച്.എസ് സ്കൂളിലെ ആദ്യ എസ്.പി.സി.  ബാച്ചി ലെ 43  കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ്  തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വച്ച് 2708 /2023   രാവിലെ 8 മണിക്ക് നടക്കുകയുണ്ടായി. ചീഫ് ഗസ്റ്റ് ശ്രീ കെ.ജെ. മാക്സി (എം.എൽ.എ.) അവറുകൾ ആയിരുന്നു. ശ്രീ കെ.പി. മനോജ് (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്) ശ്രീമതി ഷീബ ഡ്യൂറോം(കൊച്ചി കോർപറേഷൻ 11-ാം ഡിവിഷൻ കൗൺസിലർ), ശ്രീ ഫിറോസ്. എ. (ഇൻസ്‌പെക്ടർ ഓഫ് പോലീസ് തോപ്പുംപടി) , ശ്രീ രാജേഷ്  (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണമാലി) എന്നിവർ പരേഡിന്റെ അഭിവാദനങ്ങൾ സ്വീകരിച്ചു. വളരെ മനോഹരമായി പരേഡ് നടത്തിയതിന്‌ ഈ വിദ്യാലയത്തിലെ  എസ്.പി.സി. കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നിന്നും പ്രേത്യേകം അഭിനന്ദനം ലഭിക്കുകയുണ്ടായി.   

സ്വതന്ത്ര ദിനാഘോഷം (15-08-2023)

നമ്മുടെ രാഷ്ട്രത്തിന്റെ 76 സ്വതന്ത്ര ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ റവ സിസ്റ്റർ ലിസി ചക്കാലക്കൽ പതാക ഉയർത്തി. എസ്.പി.സി., ഗൈഡിങ് , ബുൾബുൾസ് എന്നീ ക്ലബ്ബിലെ കുട്ടികൾ ഏല്ലാവരും ഫ്ലാഗിന്  സല്യൂട്ട് നടത്തി. "ജെണ്ട ഊഞ്ച" എന്ന ഫ്ലാഗ് സോങ് ആലപിച്ചു. തുടർന്ന് ഈശ്വര പ്രാർത്‌ഥനയോടെ യോഗം ആരംഭിച്ചു . എച്ച്.എസ്‌.എസ്.  അധ്യാപക  പ്രതിനിധി ശ്രീമതി ബീന പീറ്റർ എല്ലവർക്കും സ്വാഗതം ആശംസിച്ചു . 11 -ാം ഡിവിഷൻ കൗൺസിലർ  ശ്രീമതി ഷീബ ഡ്യൂറോം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു . സ്വതന്ത്ര ദിനത്തെ എങ്ങനെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാം    എന്ന് സിസ്റ്റർ ലിസി അധ്യക്ഷ പ്രസംഗത്തിൽ പ്രതിപാദിച്ചു . ഔവർ ലേഡീസ്  കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ ആനന്ദി സേവ്യർ സ്വതന്ത്ര ദിന സന്ദേശം നൽകി . എൽ.പി.എച്ച്.എം. റവ സിസ്റ്റർ ബീന, എൽ.പി.പി.ടി.എ. പ്രസിഡന്റ് ശ്രീ ജോഷി വിൻസെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന ദാനം സിസ്റ്റർ മോളി ദേവസ്സി (എച്ച് എം, എച്ച് എസ്), സിസ്റ്റർ ഫിലമിൻ മാത്യു (പ്രിൻസിപ്പാൾ, ടി ടി ഐ ) എന്നിവർ ചേർന്ന് നിർവഹിച്ചു. യുപി, ഹൈ സ്കൂൾ വിദ്യാർത്ഥിനികളുടെ   ദേശ ഭക്തിഗാനം, അധ്യാപക  വിദ്യാർത്ഥിനികളുടെ നൃത്തം എന്നിവ ആഘോഷ പരിപാടികൾക്ക്‌ മോഡി കൂട്ടി. ദേശഭക്തി ഗാനാലാപത്തോടെ യോഗം അവസാനിച്ചു. എല്ലവർക്കും മധുരം നൽകുകയുണ്ടായി.

ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023)

ലിറ്റിൽ കൈറ്റ്സ് 2022-2025 ബാച്ച് നല്ല സ്കൂൾ ലെവൽ ക്യാമ്പ് 03-09-2023  ന്    സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ക്യാംപ് നയിച്ചത് എറണാകുളം ജില്ല മാസ്റ്റർ  ട്രൈലെർ ശ്രീ പ്രകാശ് വി പ്രഭു സർ ആയിരുന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേരി സെറീൻ സ്വാഗതം പറഞ്ഞു ,പ്രധാന അദ്ധ്യാപിക റെവ സിസ്റ്റർ മോളി ദേവസ്സി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു , 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഓണം അവധിക്കു നടത്തിയ  ക്യാംപ് ആയിരുന്നെങ്കിലും എല്ലാ കുട്ടികളും സന്നിഹിതരായിരുന്നു.നല്ല ഒരു ഫീഡ് ബാക്ക് കുട്ടികളിൽ നിന്നും ലഭിക്കുകയുണ്ടായി.   കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മമത മാർഗ്രെറ്റ് കമ്പ് നടത്തിയ പ്രകാശ് സാറിനും പങ്കെടുത്ത   കുട്ടികൾക്കും നന്ദി പറഞ്ഞു. പിനീട് അവർക്കു നൽകിയ അസൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് 4 കുട്ടികളെ ആനിമേഷനും 4 പേരെ പ്രോഗ്രാമിനും തിരഞ്ഞെടുത്തു .

അധ്യാപക  ദിനാചരണം (05-09-2023)

അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കുട്ടികൾ എല്ലാ അധ്യാപകരെയും കുങ്കുമവും ചന്ദനവും ചാർത്തി കത്തിച്ച ദീപവും നൽകി സ്വാഗതം ചെയ്ത് സ്റ്റേജിനു മുന്നിൽ പ്രേത്യേകം സജ്ജമാക്കിയ കസേരകളിൽ ഇരുത്തി. കുട്ടികൾ അദ്ധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു സംസാരിച്ചു. കൂടാതെ ഗുരു വന്ദനം എന്ന നൃത്തവും സംഘഗാനവും അവതരിപ്പിച്ചു. ഈ അവസരത്തിൽ സംസ്ഥാന ജനാധിപത്യ കലാ സാഹിത്യവേദി "ഗുരു ശ്രേഷ്ഠ"  പുരസ്കാരം നൽകിയ ഈ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സുനിത പി എ യെ പൊന്നാട നൽകി ആദരിച്ചു. കൂടാതെ എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത് സ്റ്റാൻഡേർഡ് 9 ലെ കുട്ടികളും എസ്‌ പി സി , ഗൈഡിങ് അംഗങ്ങളും അധ്യാപകരായ ശ്രീമതി  ജെസ്സി വിൻസെന്റ്, ശ്രീമതി അഞ്ജലി, ശ്രീമതി സുനിത, ശ്രീമതി ലിയാ  തുടങ്ങിയവർ ആയിരുന്നു .  

സംസ്‌കൃത ദിനാചരണം(08-09-2023)

സംസ്‌കൃത ദിനത്തോടനുബന്ധിച്ച് സെപ്റ്റംബറിലെ 8-ാംതീയതിയിൽ സ്കൂൾ അസംബ്‌ളി സംസ്‌കൃത ഭാഷയിൽ ആയിരുന്നു.പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലി സംസ്‌കൃത ഭാഷയിൽ ആയിരുന്നു. കുമാരി സേറ ദിയസംസ്‌കൃത ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു സംസാരിച്ചു. യു പി , എച്ച് എസ്‌ എന്നീ വിഭാഗത്തിലെ കുട്ടികൾ സംഘഗാനം സ്കിറ്റ്  ഇവ അവതരിപ്പിച്ചു. സംസ്‌കൃതം അധ്യാപകരായ  സീമ ടീച്ചറും  ലിയാ ടീച്ചറും ആണ് പരിപാടികൾക്ക് നേതൃത്ത്വം കൊടുത്തത്. 

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ - ധ്വനി 2023 (13, 14 സെപ്റ്റംബർ 2023 )

2023  സെപ്റ്റംബർ 13, 14  തിയ്യതികളിലായി നടത്തപ്പെട്ട സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ധ്വനി 2023  ന്റെ ഉത്‌ഘാടന കർമ്മം നിർവഹിച്ചത് ശ്രീ ആര്യാട് ഭാർഗവൻ (ഡയറക്ടർ, വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. കവി , നാടകകൃത്ത് , സംവിധായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ  ദൻസാരിദാസ്  കെ പി എ സി  യുടെ സാന്നിധ്യവും കവിത ആലാപനവും വേദിയെ സജീവമാക്കി. ഈ യോഗത്തിൽ പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി ദേവസ്സി സ്വാഗതവും പി ടി എ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗം ശ്രീ റോണി റാഫേൽ എല്ലാവർക്കും ആശംസകളും നേർന്നു. കൃതജ്ഞതയും അർപ്പിച്ചത് സ്കൂൾ സംഗീത അദ്ധ്യാപിക ശ്രീമതി ജീനാ റാണി ആയിരുന്നു. തുടർന്ന് യുവജനോത്സവം കൺവീനർ ആയി പ്രവർത്തിക്കുന്ന ശ്രീമതി സുനിത ടീച്ചർ മത്സരങ്ങളുടെ മാർഗ രേഖകൾ ഓർമ്മപ്പെടുത്തി.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സൗപർണികയുടെ കുച്ചിപ്പുടിയോടെ വേദി ഒന്നിലെ മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. ഒരു ഡിവിഷനിൽ നിന്നും വ്യക്തിഗത ഇനത്തിൽ രണ്ടു കുട്ടികൾക്കും ഗ്രൂപ് ഇനത്തിൽ ഒരു ടീമിനും ആണ് മത്സരിക്കുവാൻ സാധിക്കുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രേതേക പരിഗണന നൽകുകയുണ്ടായി . വിദ്യാലയത്തിലെ ഒരു കുട്ടിയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് ധനം ശേഖരിക്കുന്നതിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി.

യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി  യും കരസ്ഥമാക്കി.

ഹിന്ദി വാരാഘോഷം (19, 20 സെപ്‌റ്റംബർ 2023)

ഹിന്ദി വാരാഘോഷവുമായി ബന്ധപെട്ടു  സെപ്റ്റംബർ 19  തീയതിയിലെ അസംബ്ലി ഹിന്ദി ഭാഷയിൽ ആയിരുന്നു. ഹിന്ദി അദ്യാപകരുടെ നേതൃത്വത്തിൽ ബാനർ നിർമ്മിക്കുകയും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് ആവശ്യകത വ്യക്തമാക്കി. 20  നു രാഷ്ട്ര ഭാഷയിൽ പോസ്റ്റർ നിർമ്മാണം മത്സരവും ഹിന്ദി പുസ്തക പ്രദർശനവും നടത്തി .ഹിന്ദി ഭാഷയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . കുട്ടികൾ നിർമ്മിച്ച പോസ്റ്റർ , കഥ കവിത തുടങ്ങിയ രചനകൾ ഉൾപ്പെടുത്തി  ഹിന്ദി പത്രിക നിർമ്മിക്കുകയും അത് പ്രകാശനം നടത്തുകയും ചെയ്തു. 

ലോക സമാധാന ദിനം , ലോക അൾഷിമേഴ്സ് ദിനം (21-09-2023)

സ്കൂൾ അസംബ്ലിയിൽ സ്റ്റാൻഡേർഡ് 9 സി യിലെ കുട്ടികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൂടാതെ സമാധാന സന്ദേശം കുട്ടികൾക്ക് പകർന്നു നൽകാനായി ഒരു സംഘനൃത്തവും അവതരിപ്പിച്ചു.

ലൗ പ്ലാസ്റ്റിക് - സീഡ് ക്ലബ്ബ് പ്രവർത്തനം (25-09-2023)

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി പൊതു നിരത്തിൽ ഇറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് സമൂഹത്തിന്‌ മാതൃകയായി. സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഒന്ന് ആയ ലൗ പ്ലാസ്റ്റിക് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷൻ 11 ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡോറോം കുട്ടികളുടെ പൗരബോധത്തെ പ്രശംസിച്ചു കൊണ്ട് അവരെ അനുമോദിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ്സ്  സിസ്റ്റർ മോളി ദേവസ്സി  കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊച്ചി കോര്പറേഷനു കൈമാറി. സീഡ് ക്ലബ്ബ്  കോർഡിനേറ്റേഴ്‌സ് ആയ ശ്രീമതി ജെസ്സി കുര്യാക്കോസ് എന്നിവരുടെ പൂർണ്ണ പിന്തുണ കുട്ടികൾക്ക് ഉണ്ടായിരുന്നു.

ഗാന്ധിജയന്തി ദിനാചരണം

ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ സെപ്‌റ്റംബർ 30 ന്‌ നടത്തി. കുട്ടികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന്  ക്ലാസ് മുറികളും വിദ്യാലയ പരിസരവും വൃത്തിയാക്കി.ഒക്ടോബര് രണ്ടു ഞായറാഴ്ച ആയതിനാൽ ഒക്റ്റോബർ 3 ന്‌ അസംബ്ലിയിൽ ഗാന്ധിജിയു

ബോധവൽകരണ ക്ലാസ് (ആരോഗ്യവും ശുചിത്വവും) - 12, 13 ഓക്ടോബർ 2023

6,7,8 എന്നീ  ക്ലാസ്സിലെ കുട്ടികൾക്കായി ഓക്ടോബർ 12, 13  എന്നീ തീയതികളിലായി ആരോഗ്യവും ശുചിത്വവുംഎന്ന വിഷയത്തെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. പെൺകുട്ടികളുടെ വ്യക്തിപരവും ആരോഗ്യപരവും ആയ ശുചിത്വത്തിനുള്ള എല്ലാ കാര്യങ്ങളും ഐസിടി സഹായത്തോടെ വിവരിച്ചുകൊടുത്തു. ഇന്റർനെറ്റ് , മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ശ്രദ്ധയോടെ ഇവ ഉപയോഗിക്കാം എന്നും കുട്ടികളെ ബോധവാതികളാക്കി.

ലോകഭക്ഷ്യദിനം (16-10-2023)

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  സ്റ്റാൻഡേർഡ് 8 ലെ കുട്ടികൾ ഭക്ഷണം പാഴാക്കരുത് എന്ന സന്ദേശം ഒരു സ്കിറ്റ് അവതരിപ്പിച്ചുകൊണ്ട്  കുട്ടികൾക്ക് നൽകി

കേരളം പിറവി ദിനാഘോഷം (0 -11-2023)

സ്കൂൾ ഹെഡ് മിസ്ട്രസ് റവ. സിസ്റ്റർ മോളി വി.ഡി. അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് ഡോക്ടർ ആനി മാമ്പിള്ളി (മുൻ  മിസ്സിസ് കേരള) ഉദ്ഘാടന കർമ്മം നിർവഹിച്ചു . കൊച്ചി കോർപറേഷൻ 11 -ാം ഡിവിഷൻ കൗൺസിലർ  ശ്രീമതി ഷീബ ഡുറോം മുഖ്യ അതിഥി ആയിരുന്നു. 67 -ാം  കേരളപിറവി ദിനത്തിൽ 67-ാം  ജന്മദിനം ആചരിക്കുന്ന മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ജസീന്ത ജോസഫിനെ ആദരിക്കുകയുണ്ടായി റിട്ടയേർഡ് അദ്ധ്യാപിക ശ്രീമതി ആശാമോൾ, പിടി എ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത് എന്നിവർ ആശംസകൾ അർപ്പിച്ചു .

കേരളം പിറവിയോട് അനുബന്ധിച്ച്  നടത്തിയ പോസ്റ്റർ നിർമ്മാണ  മത്സരത്തിൽ വിജയിച്ച ക്ലാസ്സിനുള്ള സമ്മാനങ്ങൾ ഈ അവസരത്തിൽ  വിതരണം ചെയ്തു. പോസ്റ്റ്ർ നിർമ്മാണം വിഷയം യു പി വിഭാഗത്തിന്  കേരളത്തിലെ   കലാരൂപങ്ങളും  എച് എസ് വിഭാഗത്തിന് കേരത്തിലെ ജില്ലകളുടെ പ്രേത്യേകതകളും ആയിരുന്നു. വിദ്യാരംഗം നേതൃത്വം നൽകിയ ഈ ചടങ്ങിൽ സ്വാഗതം പറഞ്ഞത് മലയാളം അദ്ധ്യാപിക ശ്രീമതി പ്രീത എം ജെ യും കൃതജ്ഞത അർപ്പിച്ചത് വിദ്യാരംഗം സെക്രട്ടറി കുമാരി അമല മേരിയും ആയിരുന്നു.  

ശിശുദിനം, ലോക പ്രേമേഹ ദിനം (14-11-2023 )

ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ  134  -ാം  ജന്മദിനം ശിശുദിനമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസ്സി, ശ്രീ അഷറഫ് സർ (എസ്.ഐ.  തോപ്പുംപടി)എന്നിവർ സന്നിഹിതരായിരുന്നു. ജവഹർലാൽ നെഹ്രുവിന്റെ സന്ദേശം അസംബ്ലയിൽ  അവതരിപ്പിച്ചു.10 -ാം ക്ലാസ് വിദ്യാർത്ഥിനി കുമാരി പാർവ്വതി, എ ഗ്രേഡ് കരസ്ഥമാക്കിയ  "ഓർക്കുക വല്ലപ്പോഴും" എന്ന കവിത ആലപിച്ചു

സ്കൂൾ പാർലമെന്റ് (07-12-2023)

2023 - 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 4-12- 2023 (തിങ്കളാഴ്ച) നടത്തുകയുണ്ടായി. ഓരോ ക്ലാസിലെയും ക്ലാസ് പ്രതിനിധികളെ രാവിലെ 10 മണിക്ക് നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പാർലമെന്റ് യോഗം ചേർന്ന്  പ്രധാന അധ്യാപികയുടെ സാന്നിധ്യത്തിൽ പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ലീഡറായി ഇഹ്സാന യാസ്മിയും  (10 D) അസിസ്റ്റന്റ് ലീഡറായി ദേവകി ഡി എൽ (9 G)ഉം തെരഞ്ഞെടുക്കപ്പെട്ടു. 7-12- 2023 (വ്യാഴാഴ്ച) രാവിലെ സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും അസിസ്റ്റന്റ്  ലീഡറും മറ്റ് പാർലമെന്റ് ഭാരവാഹികളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

ക്രിസ്തുമസ് ആഘോഷം (22-12-2023 )

അധ്യാപിക പ്രതിനിധി ആൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. മുൻ പ്രധാനാധ്യാപികയായ റവ. സിസ്റ്റർ സൂസൻ, കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടിയുടെ മുഖ്യ അതിഥിയായി വന്നെത്തിയത് അഡ്വ. പ്രിയദർശിനി ദീപക് ആണ്. എഫ് എം എം റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലർ റവ. സിസ്റ്റർ മേരി സക്കറിയ ആഘോഷ പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു. മദർ സുപ്പീരിയർ റവ. സിസ്റ്റർ ആനന്ദി സേവ്യർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി, പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ബീന, ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ്  ജോസഫ് സുമിത്, പ്രൈമറി പി.ടി.എ പ്രസിഡൻറ് ജോഷി തുടങ്ങിയവർ ക്രിസ്തുമസ്  ആശംസകൾ അറിയിച്ചു .കുട്ടികളുടെ നിരവധിയായ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. ക്രിസ്മസ്സ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങൾക്കുള്ള സമ്മാനങ്ങൾ വേദിയിൽ വച്ച് വിതരണം ചെയ്തു. സമ്മാന പൊതിയുമായി സാന്താക്ലോസ് കടന്നു വന്നത് കുട്ടികൾക്ക് ഏറെ കൗതുകകരമായി. ലൊട്രീഷ്യ ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു.

സ്കൂൾ വാർഷീകാഘോഷം (11-01-2024)

ഒ.എൽ.സി.ജിസ്കൂളുകളുടെ 89-ാം വാർഷികാഘോഷ പരിപാടികളും വിരമിക്കുന്നഅധ്യാപകർക്കുള്ള യാത്രയയപ്പും 2024  ജനുവരി 11 -ാം സംഘടിപ്പിച്ചു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു വാർഷീകാഘോഷം ഉത്ഘാടനം ചെയ്തു. എഫ് എം എം സന്യാസിനി സമൂഹത്തിന്റെ സെൻ്റ്. ജോസഫ് റീജിയൻ സുപ്പീരിയറും കോർപ്പറേറ്റ് മാനേജരുമായ റവ സിസ്റ്റർ മരിയ സെൽവി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ഓ സി ഡയറക്ടർ റവ. ഫാ. ജേക്കബ് ജി പാലക്കാപള്ളി, സിസ്റ്റർ മേരി സക്കറിയ, കൊച്ചി കോർപറേഷൻ 11 -ാം ഡിവിഷൻ കൗൺസിലർ  ശ്രീമതി ഷീബ ഡുറോം, സിസ്റ്റർ ആനന്ദി സേവിയർ, സിസ്റ്റർ മോളി ദേവസി, സിസ്റ്റർ ബീന ജോസഫ്, മോറ ജോസഫിൻ, ലീന എം പോൾ, ജോസഫ് സുമിത്, ജോഷി വിൻസെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . അർപ്പിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ പ്രതിനിധീകരിച്ച് സിസ്റ്റർ ലിസി ചക്കാലക്കൽ, ജെനി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി .സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്, സിസ്റ്റർ ഫിലമിൻ മാത്യു, ഡാനി അരൂജ, നിഖില കെ വി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരുന്നു.

അനധ്യാപക ദിനാചരണം (23-01-2024)

സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക്‌ ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ  ജോസഫൈൻ ആനന്തിയും മറ്റുഅദ്ധ്യാപകരും  ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്) ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി. കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു.

കുടുംബോത്സവം 2024 (24-02-2024)

സ്കൂളിൽ സംഘടിപ്പിച്ച 'കുടുംബോത്സവം-2024' പരിപാടിയിൽ  മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ്  മുഖ്യാതിഥിയായിരുന്നു. റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലറും, ലോക്കൽ മാനേജറുമായ സിസ്റ്റർ. മേരി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കൽ മുഖ്യ സന്ദേശംനൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ പദ്ധതി വിശദീകരിച്ചു. സർക്കാർ സഹായത്തോടെ ആരംഭിച്ച ഈ വീട് പൂർത്തിയാക്കാൻ വേണ്ട മുഴുവൻ നിർമാണ വസ്തുക്കളും നൽകി സഹായിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് എംഡി  ടി.എ ജോസഫ് ആണ്. ഇരുന്നൂറാമത്തെ വീട് സമ്മാനിക്കുന്നത് തോപ്പുംപടി അജിത രതീഷിനും കുടുംബത്തിനും ആണ്. ഫാ. ടോമി ചമ്പക്കാട്ട്, ചിപ്പിലിത്തോട്,  ഫാ. ജോണി ആന്റണി, ജോൺസൺ സി എബ്രഹാം, വി ഡി മജീന്ദ്രൻ, അഡ്വ. അന്ന ലിന്റ ഈഡൻ, ആൻ ജോർജ്, സാബു ജോസ്, രൂപ ജോർജ്, സിസ്റ്റർ ആനന്ദി സേവ്യർ, ലില്ലി പോൾ, ലീന ബെയ്സിൽ, ഷാലിമ ഗിൽബർട്ട്, മേരി ഒ.ഫ്‌.,  പിടിഎ പ്രസിഡണ്ട് സുമിത് ജോസഫ്,  ടി.എം റിഫാസ്  തുടങ്ങിയവർ പ്രസംഗിച്ചു.