"സെന്റ് തോമസ് എൽ പി എസ് നടവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Deny Sunny (സംവാദം | സംഭാവനകൾ) (ചെ.) ചരിത്രം ഉൾപ്പെടുത്തി |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''ആമുഖം''' | {{PSchoolFrame/Pages}}'''ആമുഖം''' | ||
കരുതലിന്റെ | കരുതലിന്റെ കരുത്തിന്റ ചേർത്തുപിടിക്കലിന്റെപങ്കുവയ്ക്കലിന്റെ അഭിമാനത്തിന്റെ വളർച്ചയുടെകഥയുടെ നാടാണ് നടവയൽ.ചുരവും കാടും കുന്നുംതാണ്ടിയെത്തിയ തിരുവിതാംകൂറിന്റെ മക്കൾ കോടമഞ്ഞിനോടും കൊടും തണുപ്പിനോടും മലമ്പനിയോടും പൊരുതിക്കയറി പടുത്തുയർത്തിയ നടവയലിന്റെ കഥ . കുടിയേറ്റ പൂർവ്വപിതാക്കൻമാരുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും സുഗന്ധമലിഞ്ഞു കലർന്നനടവയലിന്റെ കഥ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രമായി സാമ്പത്തികാരക്ഷിതാവസ്ഥയും ഭക്ഷ്യദൗർലഭ്യവും തൊഴിൽ രാഹിത്യവുമൊക്കെ വീർപ്പുമുട്ടിച്ച തിരുവിതാംകൂർ ജനത അന്ന് , കേരളമില്ല തിരുവിതാംകൂറുംകൊച്ചിയും മലബാറുമൊക്കെയേയുള്ളൂ. മദ്രാസ്സ് സംസ്ഥാനത്തിന്റെ ഒരു ജില്ല മാത്രമാണ് മലബാർ. ഇനിയും തിരുവിതാംകൂറിൽ തന്നെ ഉറച്ചു നിന്നാൽ ഒരു പക്ഷേ തങ്ങളുടെയും കുടുംബങ്ങളുടെയും ഗതിമുട്ടിപ്പോകുമെന്ന് മനസ്സിലാക്കി ഒരുകൂട്ടം ധീരസാഹസികൾ - എങ്ങനെയുംജീവിതം ജീവിച്ചു തീർക്കണം എന്ന ദൃഢ പ്രതിജ്ഞ എടുത്തവർ വടക്കോട്ട് തിരിഞ്ഞു .കന്നിമണ്ണിന്റെ ഗന്ധം അവരെ മലബാറിൻറെ വിവിധഭാഗങ്ങളിൽ എത്തിച്ചു.ജീവിതം കരുപ്പിടിപ്പിക്കാനുള്ള ത്വരയും അധ്വാനിക്കാനുള്ളമനസ്സും മാത്രമായിരുന്നു അവരുടെ കൈമുതൽ.ഇവരിൽ ചിലർ എത്തിപ്പെട്ട പ്രദേശമാണ് നടവയൽകാലം 1948 കൃത്യമായി പറഞ്ഞാൽ ഫെബ്രുവരിമാസം. നടവയൽ അവരുടെ സ്വപ്നഭൂമിയായി.കാട്ടുമൃഗങ്ങളും കോടമഞ്ഞുംമലമ്പനിയും ഇടമുറിയാത്ത മഴയും മുളംകാടുകളുമെല്ലാം. അവരുടെ ഇച്ഛാശക്തിക്ക് വഴങ്ങി. തുടർന്ന് കൂടുതലാളുകൾ ജീവിതം കരുപിടിപ്പിക്കാൻ ഇവിടെഎത്തിച്ചേർന്നതോടെ മറ്റ് പല കുടിയേറ്റ മേഖലകളിലുമെന്ന പോലെ ഇവിടെയും ജീവിതം പച്ചപിടിച്ച്തുടങ്ങി.പനമരത്തിനും ബത്തേരിക്കും പുൽപ്പള്ളിക്കും നെല്ലിയമ്പത്തിനും വഴി പിരിയുന്ന റോഡ്ജംങ്ഷൻ.റോഡുകളിൽ വാഹനങ്ങളുടെ ഒഴുക്കും ഇരമ്പലുംജനത്തിരക്കും അലങ്കാരങ്ങളും ആർഭാടങ്ങളുമായി ഇപ്പോൾ ഈ കൊച്ചു കുടിയേറ്റ പട്ടണമായ് നടവയൽ. കർമ്മ പഥത്തിൽ പുത്തൻ ഭാവവും ആവേശവും കൈമുതലാക്കി കുടിയേറ്റത്തിന്റെ മക്കൾ, ഊണും ഉറക്കവും നഷ്ടപ്പെടുത്തിസ്വന്തമാക്കിയ നാടാണ് നടവയൽ. | ||
'''ഗ്രാമസംസ്ക്കാരം''' | '''ഗ്രാമസംസ്ക്കാരം''' | ||