"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
വിദ്യാരംഗം കലാസാഹിത്യവേദി, | |||
[[ഗവ.എൽ.പി.എസ് അവണാകുഴി/വിദ്യാരംഗം കലാസാഹിത്യവേദി,|വിദ്യാരംഗം കലാസാഹിത്യവേദി,]] | |||
എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത് .കഥ പറച്ചിൽ, ചിത്രരചന, ആസ്വാദനകുറിപ്പ് തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.എല്ലാ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. | എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത് .കഥ പറച്ചിൽ, ചിത്രരചന, ആസ്വാദനകുറിപ്പ് തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.എല്ലാ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. |
19:00, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ് അവണാകുഴി | |
---|---|
വിലാസം | |
അവണാകുഴി ഗവ. എൽ. പി. എസ്. അവണാകുഴി ,അവണാകുഴി ,താന്നിമൂട് ,695123 , താന്നിമൂട് പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 0471 2403045 |
ഇമെയിൽ | glpsavanakuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44201 (സമേതം) |
യുഡൈസ് കോഡ് | 32140200107 |
വിക്കിഡാറ്റ | Q64035916 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എച്ച്.വി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ ജി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി വി.ബി |
അവസാനം തിരുത്തിയത് | |
07-03-2024 | Remasreekumar |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു .കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ് ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത് .കഥ പറച്ചിൽ, ചിത്രരചന, ആസ്വാദനകുറിപ്പ് തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.എല്ലാ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
റേഡിയോ ക്ലബ്ബ്
കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
ഗാന്ധിദർശൻ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു.
സയൻസ് ക്ലബ്ബ്
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു.
ഗണിത ക്ലബ്
ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചതുഷ്ക്രിയകൾ ഉറപ്പിക്കൽ എന്ന തനതു പ്രവർത്തനവും എല്ലാ മാസവും ഗണിത ക്വിസും നടത്തി വരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ സപോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഗ്രാമർ, ലാംഗ്വേജ് ഗയിംസ്, റിഡിൽസ്, പസിൽസ് എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇക്കോ ക്ലബ്ബ്
പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്തോട്ട നിർമ്മാണം, പച്ചക്കറി തോട്ട നിർമ്മാണം, ഡ്രൈഡേ പ്രവർത്തനങ്ങൾ എന്നിവ ചെയ്തു വരുന്നു.
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും ചെയ്തു വരുന്നു.
മാനേജ്മെന്റ്
എസ്.എം.സി.
മുൻ സാരഥികൾ
ക്രമ നമ്പർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീ. ഈനോസ് | 1986-1990 |
2 | ശ്രീമതി ഓമന | 1990-1998 |
3 | ശ്രീമതി.ജയലക്ഷ്മിഅമ്മ | 1998-2002 |
4 | ശ്രീമതി.ലളിതകുമാരി | 2002-2005 |
5 | ശ്രീ.സുന്ദരൻ നാടാർ | 2005-2007 |
6 | ശ്രീമതി .രാധാമണി | 2007-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|---|
1 | മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ |
2 | നാടകകൃത്തായ വെന്പകൽ ഹരികുമാർ |
3 | നാടക സിനിമാ സീരിയൽ നടൻ ശ്രീ സജ്ജു സോപാനം |
, ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .
{{#multimaps:8.39497,77.05575| zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44201
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ