"എം.എം.എൽ.പി.എസ് നെല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
കളിസ്ഥലം | കളിസ്ഥലം | ||
കിണർ വെള്ളം | |||
ടോയ് ലറ്റുകൾ | |||
13:57, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ 9 -)൦ വാ൪ഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995 ൽ നിലവിൽ വന്നു.
എം.എം.എൽ.പി.എസ് നെല്ലിശ്ശേരി | |
---|---|
വിലാസം | |
നെല്ലിശ്ശേരി പി ഒ ശുകപുരം, എടപ്പാൾ , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 9746446662 |
ഇമെയിൽ | mmlpsnelissery@gmail.com |
വെബ്സൈറ്റ് | mmlpsnelissery.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19203 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ. പി. |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ഇ. പി. |
അവസാനം തിരുത്തിയത് | |
05-03-2024 | 19203 |
ചരിത്രം
നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്നിക്കുന്ന 'മസ്ലഹത്തുൽ മുസ്ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല. എ.ഐ.പി. അധ്യാപക സംഘടനകളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ.ഐ.പി. സ്കൂളുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവായി. ഇതിനെതിരായി എടപ്പാൾ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്കൂൾ ബഹു: ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തതിനെതുടർന്ന് മുഴുവൻ എ.ഐ.പി. സ്കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബർ മാസത്തിൽ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി. സ്കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്റൂം എന്നീ സ്വപ്നങ്ങൾ എല്ലാം യാഥാർഥ്യമായി.
സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ-പ്രൈമറിയും ഒന്നു മുതൽ നാലുവരെയും ചേർത്ത് 98 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം.
സ്മാർട്ട് ക്ലാസ്സ് റൂം
ഓപ്പൺ സ്റ്റേജ്
ചുറ്റുമതിൽ
കളിസ്ഥലം
കിണർ വെള്ളം
ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
വഴികാട്ടി
- തൃശ്ശൂർ-കോഴിക്കോട് പാതയിൽ എടപ്പാളിനടുത്തുള്ള നടുവട്ടത്തുനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിശ്ശേരിയിലെത്തും.
- നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി. സ്കൂളിന് സമീപത്തായാണ് എം.എം.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{#multimaps: 10.76632,76.02591| zoom=18 }}