"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. കൂടുതൽ അറിയാൻ
ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. [[ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ഗവ. എസ് എസ് എൽ പി എസ് കരമന/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക്  ചെയ്യുക]]
[[ഗവ. എസ് എസ് എൽ പി എസ് കരമന/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക്  ചെയ്യുക]]

12:56, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എസ് എസ് എൽ പി എസ് കരമന
വിലാസം
കരമന

ഗവൺമെന്റ് എസ് എസ് എൽ പി എസ് കരമന , കരമന
,
കരമന പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2342026
ഇമെയിൽgsslpskaramana@gmail.com
കോഡുകൾ
സ്കൂൾ കോഡ്43206 (സമേതം)
യുഡൈസ് കോഡ്32141101414
വിക്കിഡാറ്റQ64035655
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ കെ എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലിം എം എ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
05-03-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക്  ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ

യു ട്യൂബ് ചാനൽ

സ്ക്കൂൾ എന്നത് എല്ലാ തരം സർഗ്ഗവാസനകളുടേയും വിളനിലമാണ്. അക്ഷരലോകത്ത് പിച്ചവെച്ചു തുടങ്ങുന്ന കുട്ടികളിൽ സ്വാഭാവികമായി മുളപൊട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഒരിടം. 2020 ലോക്ഡൗൺ കാലത്ത് അവരുടെ ലോകകാഴ്ചകൾക്ക് തുടർച്ചയുണ്ടാകാൻ...അടഞ്ഞ ചുവരുകൾക്ക് ഉള്ളിലെ ലോകം സർഗ്ഗാത്മകമാക്കാൻ ഒരു ശ്രമം.. അതാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. കഥയായും കവിതയായും മറ്റു കലാരൂപങ്ങളായും അവ ലോകത്തിന്റെ മുന്നിലെത്തിക്കുന്നു.

സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീമതി. കെ എസ് ചിത്ര

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ, കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ എസ് ചിത്ര ചിറക് വിരിക്കാൻ തുടങ്ങിയത് ഈ കലാലയത്തിൽ നിന്നാണ് . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ) . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.

ശ്രീമതി. കെ എസ് ചിത്ര ഹാപ്പി കിഡ്‌സിനായി പാടുന്ന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശംസ

ഇക്കഴിഞ്ഞ അക്കാദമിക വർഷം (2022-23) ഈ സ്ക്കൂളിലെ 2 കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. ഈ അക്കാദമിക വർഷം (2023-24) സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു. സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. തിരുവനന്തപുരം ശൈവ പ്രകാശസഭ സംഘടിപ്പിച്ച മത്സരങ്ങളിൽ എൽ പി വിഭാഗം ഓവറാൾ നേടി. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. ചെറുധാന്യങ്ങൾ അടങ്ങുന്ന ഭക്ഷണം ശീലമാക്കാനായി മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്. ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ  അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ കരമന പോലീസ് സ്റ്റേഷൻ കഴിഞ്ഞ് ഇടതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.48061,76.96842 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എസ്_എസ്_എൽ_പി_എസ്_കരമന&oldid=2151623" എന്ന താളിൽനിന്ന് ശേഖരിച്ചത്