"വി.പി.എ.എം.യു.പി.എസ്.പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64565495 | ||
|യുഡൈസ് കോഡ്=32050500809 | |യുഡൈസ് കോഡ്=32050500809 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 |
14:40, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.പി.എ.എം.യു.പി.എസ്.പുത്തൂർ | |
---|---|
വിലാസം | |
പുത്തൂർ വി.പി.എ.എം. യൂ പി.എസ് പുത്തൂർ , അരക്കു പറമ്പ പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04933 233240 |
ഇമെയിൽ | vpamupsputhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18765 (സമേതം) |
യുഡൈസ് കോഡ് | 32050500809 |
വിക്കിഡാറ്റ | Q64565495 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താഴെക്കോട്, |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 272 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസഫ് . സി |
പി.ടി.എ. പ്രസിഡണ്ട് | പി.ടി. ഷംസുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജില ദിലീപ് |
അവസാനം തിരുത്തിയത് | |
04-03-2024 | Cmbamhs |
ജില്ലയിലെ മികച്ച സ്കുൂളുകളി ലൊന്നാണ് ഈവിദ്യാലയം.മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്ഥിയിൽ സ്ഥിതിചെയ്യുന്ന തായെക്കോട് പഞ്ചായത്തിലെ എട്ടാം -വാർഡിലാണ് പുത്തൂർ വി പി എ എം യു പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്.കർഷകരും കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഹരിജനങ്ങളും അടങ്ങുന്ന നിഷ്കളങ്ക ജനവിഭാഗം തിങ്ങി താമസിക്കുന്ന ഒരു ഉത്തമ ഗ്രാമമാണ് ഈ പ്രദേശം .1970 കളിൽ ഈ പ്രദേശത്തു വിദ്യാതല്പരരായിരുന്ന വി.പി ഹംസ ഹാജി ,വി . പി വലിയ യൂസഫ് മാസ്റ്റർ ,വി.പി ചെറിയ യൂസഫ് മാസ്റ്റർ ,പി കെ സൈദ് മാസ്റ്റർ എന്നീ സുമനസുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമെന്നോണമാണ് 1976 ൽ വി.പി പാത്തുക്കുട്ടി w/o ഹംസ ഹാജി മാനേജറായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് .
ചരിത്രം
മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ വിദ്യാഭ്യാസത്തിന് ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്. തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം ഒന്നാം തിയ്യതി വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
രസകരമാക്കാം ഡിജിറ്റൽ പഠനം.
🔸ബോധവൽക്കരണ ക്ലാസ്സ് (ഹെഡ് മാസ്റ്റർ )
🔸അദ്ധ്യാപക ദിനത്തിൽ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ അവസരം.
🔸ഓൺലൈൻ പഠന സഹായങ്ങൾ നൽകൽ.
🔸കുട്ടിക്കൂട്ടായ്മ -കുട്ടികൾ ഓൺലൈൻ പഠന അനുഭവങ്ങൾ പങ്കു വെക്കൽ-ലേഖന മത്സരം
🌳ആരോഗ്യ സുരക്ഷ
🔸കോവിഡ് മുന്നറിയിപ്പ് -വീടുകളിൽ ബോർഡുകൾ സ്ഥാപിക്കൽ
🔸കരാട്ടെ ക്ലാസ്സ് (ഓൺലൈൻ -നാഷണൽ മെ ഡലിസ്റ്റ് ഫർഷാന )
🔸ബോധവൽക്കരണ ക്ലാസുകൾ (Dr. Yahya, Dr. Haritha)
🔸ഭിന്നശേഷി ദിനചാരണം
🔸സ്കൂളുകളിൽ മാസ്കുകൾ നിർമിച്ചു നൽകൽ
🔸ക്ലാസ്സ് ഫോഗിങ്, തെർമൽ സ്കാനിങ്
🌳വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം
🔸അടുക്കളത്തോട്ട നിർമ്മാണം
🔸കാർഷിക വിളകൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം
🔸വീട്ടിലൊരു പപ്പായ നാട്ടിൽ സമൃദ്ധി - പ്രൊജക്റ്റ്
🔸കുട്ടികർഷകയെ കണ്ടെത്തൽ
🔸കർഷക ദിനത്തിൽ8 കർഷകനെ ആദരിക്കൽ-അഭിമുഖം
🔸ആട്ഗ്രാമം പദ്ധതി
🔸കുട്ടികൾ ഏർപ്പെട്ട കൃഷികൾ, വിളവ്, വരുമാനം എന്തിനുപയോഗപ്പെടുത്തി
🔸പാചകം പരിചയപ്പെടുത്താൽ - കേക്ക് നിർമ്മാണം
🌳എന്റെ വീട് മാലിനിയമില്ലാത്ത വീട്
🔸ജൈവവള നിർമ്മാണം
🔸ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളായി മാറ്റൽ
🔸പോസ്റ്റർ
🔸ഉപന്യാസ രചന - മാലിന്യ സംസ്കരണം എന്റെ വീട്ടിൽ
🔸ആവശ്യം കഴിഞ്ഞ പുസ്തകങ്ങളും മറ്റും അവശ്യക്കാർക്ക് നൽകൽ
🔸പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം - പ്ലക്കാർഡ്
🌳ഊർജ്ജ രക്ഷ
🔸പ്രൊജക്റ്റ് - ഊർജ്ജ ഉപയോഗം കൂടിയോ?
🔸പൊതുഗതാഗദം പ്രോത്സാഹിപ്പിക്കൽ
🔸സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കൽ
🔸വൈദ്യുത ബില്ല് കുറക്കാം - പ്രൊജക്റ്റ്
🔸പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ മേന്മകൾ -ലേഖന മത്സരം
മുൻ സാരഥികൾ
വിരമിച്ച പ്രധാന അദ്ധ്യാപകർ
1976-2005 | ശ്രീ .വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ |
2005-2006 | ശ്രീമതി .കെ.ഉഷാദേവി ടീച്ചർ |
2006-2007 | ശ്രീ .കെ ഗോപാലൻ മാസ്റ്റർ |
2007-2019 | ശ്രീ .എൻ .ഹംസ മാസ്റ്റർ |
2019-2020 | ശ്രീ .എം .അലി മാസ്റ്റർ |
2020-2021 | ശ്രീമതി .എം.വി.സതീ ദേവി ടീച്ചർ |
വിരമിച്ച അദ്ധ്യാപകർ
1 | ശ്രീമതി .കെ.പി.ആര്യദേവി ടീച്ചർ |
2 | ശ്രീ.ഇ.കെ.ഉസ്മാൻ മാസ്റ്റർ |
3 | ശ്രീമതി.വി.പി.ബേബി കമലം ടീച്ചർ |
4 | ശ്രീ.എ.കെ.വത്സൻ മാസ്റ്റർ |
5 | ശ്രീ.പി.കെ.മുഹമ്മദ് അബ്ദുൽ ബഷീർ മാസ്റ്റർ |
ഭൗതികസൗകര്യങ്ങൾ
2.06 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .2.06 ഏക്കർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം ടൈൽ പാകി മോടി പിടിപ്പിച്ച 22 ക്ലാസ് മുറികളിലായി പരിലസിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ പഠന സൗകര്യാർത്ഥം ടി.വി സ്ഥാപിച്ചിട്ടുണ്ട് . കൂടാതെ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌ലൈബ്രറികളും ഉണ്ട് .ഓരോ ക്ലാസ്സിന്റേയും മുൻ ഭാഗങ്ങളിലായി ചെറിയ പൂന്തോട്ടങ്ങളുമുണ്ട് .
രണ്ടു മുറികളിലായി സജ്ജീകരിച്ചിട്ടുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ മറ്റൊരു ആകർഷണമാണ് .മാത്രമല്ല കുട്ടികളുടെ ഡിജിറ്റൽ പഠനം ശക്തമാക്കണമെന്ന ലക്ഷ്യം മുൻനിർത്തി വർഷങ്ങൾക്കു മുൻപ് തന്നെ എല്ലാ അദ്ധ്യാപകരും ലാപ്‌ടോപ് സ്വന്തമായി വാങ്ങിയിരുന്നു .അതുകൊണ്ട് ആവശ്യമായ പഠനമേഖലകളിൽ അവ ഉപയോഗിച്ചു കൊണ്ട് പഠനം ലളിതവും രസകരവുമാക്കാൻ വളരെയധികം സഹായിച്ചു .
ക്ലാസ് ലൈബ്രറികൾക്കു പുറമെ സ്കൂളിന് പൊതുവായ വിശാലമായ ഒരു ലൈബ്രറി കൂടിയുണ്ട് .
അവാർഡുകൾ അംഗീകാരങ്ങൾ
2017 മാതൃഭൂമി നന്മ ജില്ലാ തല അവാർഡ്
2017 മനോരമയുടെ നല്ല പാഠം A+ അവാർഡ്
2017 സയൻസ് RTP റവന്യൂ ജില്ലാ ഒന്നാം സ്ഥാനം
മാതൃഭൂമി സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാർഡ് 2017
ബെസ്ററ് സീഡ് കോർഡിനേറ്റർ അവാർഡ് 2017 =സി യൂസഫ്
2018 മലയാളമനോരമ നല്ല പാഠം റവന്യൂ ജില്ലാ അവാർഡ്
ബെസ്ററ് കോർഡിനേറ്റർ നല്ല പാഠം =സി യൂസഫ് ,എം നബീൽ
2018 മാതൃഭൂമി സീഡ് പോലീസ് സംസ്ഥാന അവാർഡ്
2018 മികവുത്സവം ,ബേസ്ഡ് പെർഫോർമർ അവാർഡ് മലപ്പുറം
2018 മാതൃഭൂമി നന്മ അവാർഡ് ജില്ലയിൽ മൂന്നാം സ്ഥാനം
2018 സാമൂഹ്യ സേവനത്തിനുള്ള പ്രധാന മന്ത്രിയുടെ ഷീൽഡിന് സ്കൗട്ട് യൂണിറ്റിനെ തിരഞ്ഞെടുത്തു .
2019 സാമൂഹ്യ സേവനത്തിനു ദേശീയ തലത്തിൽ നൽകുന്ന ലക്ഷ്മി മസുംദാർ അവാർഡിന് സ്കൗട്ട് യൂണിറ്റിനെ തെരഞ്ഞെടുക്കപ്പെട്ടു.
2000 -മുതൽ 2020 വരെയും തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പ്രശംസാപത്രം നേടുന്ന ജില്ലയിലെ ഏക സ്കൗട്ട് യൂണിറ്റ് .കൂടുതൽ വായിക്കുക വി.പി.എ.എം.യു.പി.എസ്.പുത്തൂർ /അംഗീകാരങ്ങൾ
മാനേജ്മെന്റ്
ന്യൂനപക്ഷ - പിന്നോക്ക ജന വിഭാഗങ്ങളിൽ പെട്ട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന പുത്തൂരിൽ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യാർഥം ഒരു എൽ. പി സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് അധ്യാപകരായിരുന്ന വലിയ പീടികക്കൽ ഹംസ ഹാജി, പി. ടി സൈദ് മാസ്റ്റർ, വലിയ പീടികക്കൽ വലിയ യൂസുഫ് മാസ്റ്റർ മുതലായവർ ചേർന്ന് നാട്ടുകാരണവന്മാരുടെ പിന്തുണയോടു കൂടിയുള്ള പരിശ്രമത്തിന്റെ ഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു : സി. എച്. മുഹമ്മദ് കോയ സാഹിബിന്റെ ശ്രദ്ധയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു യു പി സ്കൂൾ അനിവാര്യമാണെന്ന് ബോധിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 21/11/1975 ലെ സർക്കാർ ഉത്തരവ് പ്രകാരം വലിയ പീടികക്കൽ പാത്തുകുട്ടി മാനേജറായി വലിയ പീടികക്കൽ എ. എം. യു. പി സ്കൂൾ എന്ന ഈ സ്ഥാപനതിന് അനുമതി ലഭിക്കുകയും ചെയ്തു.പ്രകൃതി രാമണീയമായ പുത്തൂർ ഗ്രാമത്തിൽ ആയിരങ്ങളെ അറിവിന്റെ അനന്ത വിഹായസ്സിലേക്ക് ആനയിച്ച നമ്മുടെ വിദ്യാലയം 85 കുട്ടികളും 4 അദ്ധ്യാപകരുമായി 1976 ജൂൺ 3 ന് തുടക്കം കുറിച്ചു. ഇന്ന് അത് 575 കുട്ടികളും 26 അദ്ധ്യാപകരും 17 ഹൈടെക് ക്ലാസ്സ് മുറികളുമായി അതിന്റെ യവ്വനതീക്ഷ്ണതയിൽ ജ്വലിച്ചു നിൽക്കുന്നു.
പ്രവർത്തനങ്ങൾ
- പരസ്ഥിതി ദിനം - june-5
- 2 വയനാദിനം - june- 19
- 3 ബഷീർ ദിനം - july -5
- 4 ബലി പെരുന്നാൾ ദിനം- july 20
- 5 ചാന്ദ്ര ദിനം - July 21- ചാന്ദ്ര ദിന ക്വിസ
- 6 പ്രേംചന്ദ് ജയന്തി - August 2
- 7 സ്വാതന്ത്രദിനാഘോഷം - August -15-
- 8 അദ്ധ്യാപകദിനം - September -5
വഴികാട്ടി
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലുള്ള താഴെക്കോട് പഞ്ചായത്തിലെ വടക്കുകിഴക്കേ അതിർത്തിയിലാണ് വി പി എ എം യു പിസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ലുള്ള നാട്ടുകല്ലിൽ നിന്നും അലനല്ലൂരിലേക്ക് പോകുന്ന റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മില്ലുംപടി എന്ന പ്രദേശത്തെത്തും.
മില്ലുംപടിയിൽ നിന്നും മരുതംപാറയിലേക്ക് പോകുന്ന അതിമനോഹരമായ റബ്ബറൈസ്ഡ് റോഡിൻ്റെ കിഴക്കു ഭാഗത്ത് വിദ്യാലയത്തിൻ്റെ ഒരു പ്രവേശനകവാടം കാണാം. നാട്ടുകല്ലിൽ നിന്ന് 5 കിലോമീറ്ററും അല്ലനല്ലൂരിൽ നിന്നും മൂന്ന് കിലോമീറ്ററും , പള്ളിക്കുന്നിൽ നിന്ന് കിഴക്കോട്ട് കിലോമീറ്ററും സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശത്താണ് പുത്തൂർ വി പി എ എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് . മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയിൽ ആയതുകൊണ്ട് കൊണ്ട് രണ്ടു ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ സ്കൂൾബസ് ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളിൽ എത്തുന്നത്.{{#multimaps:10.989148,76.366535|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18765
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ