"ജി.എൽ.പി.എസ്.വാവടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
വാവടുക്കത്തെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ ഗ്രാമീണരുടെയും ആഗ്രഹ സാഫല്യമായി 1981 ഒക്ടോബർ മാസം 19 ആം തീയതി ജി എൽ പി സ്കൂൾ വാവടുക്കം  പ്രവർത്തനം ആരംഭിച്ചു .കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിൽ ചേരിപ്പാടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്നു. വാവടുക്കം, മുച്ചൂർകുളം, കുട്ടിയാനം, കുട്ടിപ്പാറ, കോളിക്കടവ്, പിണ്ടിക്കടവ്, ചേരിപ്പാടി, ജയപുരം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ സ്ഥാപനം പഠന സൗകര്യം ഒരുക്കുന്നു. വിദ്യാഭ്യാസപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. കിലോമീറ്ററുകളോളം താണ്ടി അക്ഷരാഭ്യാസം നടത്തുവാൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്നവണ്ണം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്മേലാണ് ഈ വിദ്യാലയം അനുവദിച്ചത്. ഈ പ്രദേശത്തെ നൂറോളം  വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി. സ്കൂളിന്റെ പ്രാരംഭദശയിലും തുടർ പ്രവർത്തനങ്ങളിലും ധാരാളം വ്യക്തികളുടെ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിനായി ഒരേക്കർ 50 സെന്റ് സ്ഥലം സംഭാവന ചെയ്തു വി കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പുനായർ,  ശ്രീ വി കൃഷ്ണൻ നായർ ,ശ്രീ എച്ച് കരുണാകരൻ, ശ്രീ എം ചന്തു വൈദ്യർ എന്നീ വ്യക്തികളെ നന്ദിപൂർവ്വം സ്മരിക്കുന്നു .
വാവടുക്കത്തെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ ഗ്രാമീണരുടെയും ആഗ്രഹ സാഫല്യമായി 1981 ഒക്ടോബർ മാസം 19 ആം തീയതി ജി എൽ പി സ്കൂൾ വാവടുക്കം  പ്രവർത്തനം ആരംഭിച്ചു.കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിൽ ചേരിപ്പാടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്നു. വാവടുക്കം, മുച്ചൂർകുളം, കുട്ടിയാനം, കുട്ടിപ്പാറ, കോളിക്കടവ്, പിണ്ടിക്കടവ്, ചേരിപ്പാടി, ജയപുരം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ സ്ഥാപനം പഠന സൗകര്യം ഒരുക്കുന്നു. വിദ്യാഭ്യാസപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. കിലോമീറ്ററുകളോളം താണ്ടി അക്ഷരാഭ്യാസം നടത്തുവാൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്നവണ്ണം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്മേലാണ് ഈ വിദ്യാലയം അനുവദിച്ചത്. ഈ പ്രദേശത്തെ നൂറോളം  വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി. സ്കൂളിന്റെ പ്രാരംഭദശയിലും തുടർ പ്രവർത്തനങ്ങളിലും ധാരാളം വ്യക്തികളുടെ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിനായി ഒരേക്കർ 50 സെന്റ് സ്ഥലം സംഭാവന ചെയ്തു വി കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പുനായർ,  ശ്രീ വി കൃഷ്ണൻ നായർ ,ശ്രീ എച്ച് കരുണാകരൻ, ശ്രീ എം ചന്തു വൈദ്യർ എന്നീ വ്യക്തികളെ നന്ദിപൂർവ്വം സ്മരിക്കുന്നു .


[[കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.|കൂടുതൽ വായിക്കുക]]
[[കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.|കൂടുതൽ വായിക്കുക]]

12:24, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ പതിനൊന്നാംവാർഡിൽ പെട്ട ചേരിപ്പാടി എന്ന സ്ഥലത്ത് 1981 ഒക്ടോബർ 19 ആം തീയതി പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കം.

ജി.എൽ.പി.എസ്.വാവടുക്കം
GLPS VAVADUKKAM
വിലാസം
ചേരിപ്പാടി

GLPS VAVADUKKAM

BEDADKKA PO CHENGALA VIA

KASARAGOD-671541
,
ബേഡഡുക്ക പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ9961241032
ഇമെയിൽglpsvavadukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11430 (സമേതം)
യുഡൈസ് കോഡ്32010300708
വിക്കിഡാറ്റQ64398912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്KARADUKKA
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ കെ കെ
പി.ടി.എ. പ്രസിഡണ്ട്വി.വി.ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി എ
അവസാനം തിരുത്തിയത്
04-03-2024Bindutprem


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വാവടുക്കത്തെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ ഗ്രാമീണരുടെയും ആഗ്രഹ സാഫല്യമായി 1981 ഒക്ടോബർ മാസം 19 ആം തീയതി ജി എൽ പി സ്കൂൾ വാവടുക്കം പ്രവർത്തനം ആരംഭിച്ചു.കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിൽ ചേരിപ്പാടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്നു. വാവടുക്കം, മുച്ചൂർകുളം, കുട്ടിയാനം, കുട്ടിപ്പാറ, കോളിക്കടവ്, പിണ്ടിക്കടവ്, ചേരിപ്പാടി, ജയപുരം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ സ്ഥാപനം പഠന സൗകര്യം ഒരുക്കുന്നു. വിദ്യാഭ്യാസപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. കിലോമീറ്ററുകളോളം താണ്ടി അക്ഷരാഭ്യാസം നടത്തുവാൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്നവണ്ണം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്മേലാണ് ഈ വിദ്യാലയം അനുവദിച്ചത്. ഈ പ്രദേശത്തെ നൂറോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി. സ്കൂളിന്റെ പ്രാരംഭദശയിലും തുടർ പ്രവർത്തനങ്ങളിലും ധാരാളം വ്യക്തികളുടെ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിനായി ഒരേക്കർ 50 സെന്റ് സ്ഥലം സംഭാവന ചെയ്തു വി കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പുനായർ,  ശ്രീ വി കൃഷ്ണൻ നായർ ,ശ്രീ എച്ച് കരുണാകരൻ, ശ്രീ എം ചന്തു വൈദ്യർ എന്നീ വ്യക്തികളെ നന്ദിപൂർവ്വം സ്മരിക്കുന്നു .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ സ്കൂൾ മൈതാനം, 4 ക്ലാസ് റൂമുകൾ, പ്രീ പ്രൈമറി ക്ലാസ്സ് റൂം, ഓഫീസ് ,സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം, കിച്ചൺ, സ്റ്റേജ്, ജൈവവൈവിധ്യ ഉദ്യാനം, ലൈബ്രറി, ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എസ്. ആർ.ജി യോഗങ്ങൾ ചേർന്ന് പ്ലാൻ ചെയ്ത് ചിട്ടയായി നടപ്പാക്കിവരുന്നു. ക്ലസ്റ്റർ യോഗങ്ങളിൽ മിക്കവാറും എല്ലാ അധ്യാപകരും സംബന്ധിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ സബ്‍ജില്ലാ സ്പോർട്സ്, സ്കൂൾ കലോത്സവം എന്നിവയിൽ സംബന്ധിക്കുകയും സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്‍തിട്ടുണ്ട്. കുണ്ടംകുഴി സ്കൂളിൽ വച്ച് നടന്ന മികവ് പരിപാടിയിൽ ഈ സ്കൂൾ വളരെ സജീവമായി സഹകരിച്ചിരുന്നു.കൂടാതെ നടന്ന കുട്ടികളുടെ എല്ലാ ക്യാമ്പുകളിലും കുട്ടികൾ സംബന്ധിച്ചിരുന്നു. ഈ സ്കൂളിൽ വച്ച് മുന്നാട് സ്കൂളിലെ നാലാം ക്ലാസിലെ കുട്ടികളും ഇവിടുത്തെ കുട്ടികളും ചേർന്ന് നടത്തിയ സഹവാസക്യാമ്പ് വളരെ മികച്ചതായിരുന്നു. ജനങ്ങളുടെ സഹകരണം കൊണ്ടും പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും പ്രസ്തുത ക്യാമ്പ് നാട്ടുകാർക്കും ക്യാമ്പ് അംഗങ്ങൾക്കും ഒരു നവ്യാനുഭവം ആയിരുന്നു .പി ടി എ. എം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘം കണ്ണൂർ വിസ്മയ പാർക്ക്. പറശ്ശിനിക്കടവ് ക്ഷേത്രം ,പാമ്പുവളർത്തൽ കേന്ദ്രം ,പയ്യാമ്പലം ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നടത്തിയ വിനോദയാത്ര രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ആദ്യാനുഭവം ആയിരുന്നു . നാലാം ക്ലാസിൽ നിന്നും വിജയിച്ച ഈ സ്കൂളിൽ നിന്നും വിട്ടു പോകുന്ന കുട്ടികൾക്കായി സ്കൂൾ തലത്തിൽ ഒരു യാത്രയയപ്പ് നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു കൂടാതെ ഗ്രൂപ്പ് ഫോട്ടോ, സദ്യ എന്നിവ നടത്തപ്പെട്ടു. തങ്ങളുടെ മാതൃവിദ്യാലയത്തോടുള്ള കൂറ് എന്നും നിലനിർത്താൻ ഈ പരിപാടി കുട്ടികളിൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവേ വളരെ സജീവമായ ഒരു സ്കൂൾ അന്തരീക്ഷമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് ബിആർസി തലങ്ങളിൽനിന്ന് വേണ്ട എല്ലാ സഹകരണങ്ങളും ലഭിച്ചത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനും കാരണമായിട്ടുണ്ട്.

മാനേജ്‌മെന്റ്

ഹെഡ്‍മാസ്റ്റർ ശ്രീ രാജൻ കെ കെ,പി ടി എ പ്രസിഡൻറ് ശ്രീ വി.വി ബാലകൃഷ്ണൻ, എം പി ടി എ പ്രസിഡൻറ് പ്രീതി എ,എസ് എം സി ചെയർമാൻ ജയപുരം നാരായണൻ. നാല് അധ്യാപകർ, ഒരു പാചകത്തൊഴിലാളി, പി ടി സി എം എന്നിവർ ജോലി ചെയ്യുന്നു. അതിൽ ഒരു അധ്യാപക തസ്തിക ഈ വർഷം ഒഴിഞ്ഞുകിടക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർത്ഥികൾ ഇന്ന് വിവിധ സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്നു .പോലീസ് , ഡോക്ടർ, അധ്യാപകർ, വില്ലേജ് ഓഫീസർ,  സപ്ലൈ ഓഫീസർ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ വ്യക്തിമുദ്ര പതിപ്പിച്ച് സ്കൂളിന്റെ  യശസ്സും അഭിമാനവും വാനോളമുയർത്തി.

അധിക വിവരങ്ങൾ

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ പതിനൊന്നാംവാർഡിൽ പെട്ട ചേരിപ്പാടി എന്ന സ്ഥലത്ത് 1981 ഒക്ടോബർ 19 ആം തീയതി പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കം. തികച്ചും അവികസിതമായ ഒരു ഗ്രാമമായ ഇവിടെയുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. മുമ്പ് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നെങ്കിലും സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം പൊതുവേ എല്ലായിടത്തും കണ്ടുവരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് ഇവിടെയും ബാധിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 34 കുട്ടികളും 3 അധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ സ്കൂളിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ, എംപിടിഎ സമിതികൾ ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചു വരുന്നു .

മുൻ സാരഥികൾ

1.ശ്രീ. c. ചിണ്ടൻ

2.ശ്രീ. ഔസേപ്പ്

3.ശ്രീ  ചന്ദ്രശേഖരൻ ഉണ്ണിത്താൻ

4.ശ്രീ. രാഘവൻ

5.ശ്രീ. ശശികുമാരൻ

6.ശ്രീ. K. രാധാകൃഷ്ണൻ

7.ശ്രീ. ഫിലിപ്പ്

8.ശ്രീ. രമേശൻ

9.ശ്രീമതി . റോസമ്മ

10.ശ്രീമതി . ആൻസമ്മ

11.ശ്രീ. സെബാസ്റ്റ്യൻ  

12.ശ്രീമതി . തമ്പായി

13.ശ്രീ. M. V. തങ്കച്ചൻ

14.ശ്രീമതി . അനിത

15.ശ്രീ. ആന്റണി

16.ശ്രീമതി . ടെസ്സി ജോർജ്

17.ശ്രീ. രാജൻ കെ കെ

ഇവരായിരുന്നു നമ്മുടെ സ്‌കൂളിന്റെ പ്രഥമാധ്യാപകർ.

നേട്ടങ്ങൾ

2019- 20 അധ്യയന വർഷത്തിൽ എട്ടു വിദ്യാർത്ഥികൾക്ക് തിളക്കമാർന്ന എൽഎസ്എസ് വിജയം

images/c/c7/Lss-20220127-WA0686.jpg

popu

സമഗ്ര പച്ചക്കറി വികസന പദ്ധതി, ജില്ലാതല അവാർഡ്.

:IMG-20220128-WA0169.jpg



വഴികാട്ടി

പെരിയ -വാവടുക്കം,

കോടോത്ത്  വാവടുക്കം

ബേഡകം -വാവടുക്കം

{{#multimaps:12.4608,75.1636|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വാവടുക്കം&oldid=2139138" എന്ന താളിൽനിന്ന് ശേഖരിച്ചത്