"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 281: വരി 281:
പ്രമാണം:44244 mathrubhasha5.jpg
പ്രമാണം:44244 mathrubhasha5.jpg
</gallery>
</gallery>
== അവർ മത്സരിച്ച് ഡയറി എഴുതി ==
ഡയറി എഴുത്തുകളുടെ കാലമാണിത് അതിനാൽ തന്നെ അവർ മത്സരിച്ച് ഡയറി എഴുതി എല്ലാവരും സമ്മാനവും നേടി. ഇടക്കാല വിലയിരുത്തലിൽ ആദ്യം ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ അധ്യാപകർ വിലയിരുത്തി. വരയും വർണവും വാക്കും കൊണ്ട് ജഗപൊഗ. ഇതൊന്നു പ്രസിദ്ധീകരിച്ചാലോ എന്ന് ടീച്ചർമാർക്കൊരു മോഹം. അവരുടെ മോഹം രണ്ടാം ക്ലാസിലെ ടീച്ചർമാരോട് പറഞ്ഞു. എന്നാപ്പിന്നെ ഒന്നും രണ്ടും ചേർത്തങ്ങച്ചടിക്കാം എന്ന് എസ്.ആർ.ജി യിൽ തീരുമാനിച്ചു, ചുമതലയും വിഭജിച്ച് നൽകി. ലേ ഔട്ട്, ഡിസൈൻ എന്നിവ തീരുമാനിച്ചു. അങ്ങനെ "ഇന്ന്" എന്ന സചിത്ര ഡയറി പുറത്തിറങ്ങി. ഞങ്ങൾ സ്കൂൾ സന്ദർശിക്കാൻ എത്തുന്ന അതിഥികൾക്ക് കൂട്ടുകാരുടെ സചിത്രഡയറി കൊടുത്ത് വരവേൽക്കുന്നു. മൂന്നാം ക്ലാസിലെ ടീച്ചർമാർ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചു. എല്ലാം ഒന്നിനൊന്നു മെച്ചം. സമ്മാനം നൽകാതെ ആരെയും ഒഴിവാക്കാനുമാവില്ല. എല്ലാവർക്കും സമ്മാനം കൊടുത്തു. ഡയറിയെഴുത്ത് ഒരു സർഗാത്മക പ്രവർത്തനമാണ്. പ്രൈമറി തലത്തിൽ കുട്ടികൾ ഡയറി എഴുതി തുടങ്ങണം. മൂന്നാം ക്ലാസിലെ എല്ലാ കുട്ടികളും മത്സരിച്ച് ഡയറി എഴുതി. സ്വപ്ന ടീച്ചർ എല്ലാവർക്കും സമ്മാനങ്ങളും നൽകി. ഒരു രക്ഷിതാവിന്റെ കുറിപ്പ് കൂടി ചേർത്തോട്ടെ.
''《 ടീച്ചർ ഡയറി എഴുതാൻ തുടങ്ങിച്ചപ്പോൾ മുതലാണ് എന്റെ മകൻ  എഴുതാനും വായിക്കാനും പഠിച്ചത്. ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ മിടുക്കരാകും ഒരുപാട് സ്നേഹം ടീച്ചർക്ക്  》''
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109028" എന്ന താളിൽനിന്ന് ശേഖരിച്ചത്