"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. | 1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. [[ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം/ചരിത്രം|അധിക വായനക്ക്]] | ||
പ്രേഷിത പ്രവർത്തനത്തിനായി വന്ന ബഹുമാനപ്പെട്ട ആന്റണി മഞ്ഞിൽ അച്ഛനോടുള്ള നാട്ടുകാരുടെ നിരന്തര അഭ്യർത്ഥനകളുടെയും പ്രേരണയുടെയും ഫലമായി നാടിന്റെ ചിരകാല അഭിലാഷമായിരുന്ന ഒരു നഴ്സറി സ്കൂൾ അദ്ദേഹം ആരംഭിക്കുന്നതിന് തീരുമാനിച്ചു. | പ്രേഷിത പ്രവർത്തനത്തിനായി വന്ന ബഹുമാനപ്പെട്ട ആന്റണി മഞ്ഞിൽ അച്ഛനോടുള്ള നാട്ടുകാരുടെ നിരന്തര അഭ്യർത്ഥനകളുടെയും പ്രേരണയുടെയും ഫലമായി നാടിന്റെ ചിരകാല അഭിലാഷമായിരുന്ന ഒരു നഴ്സറി സ്കൂൾ അദ്ദേഹം ആരംഭിക്കുന്നതിന് തീരുമാനിച്ചു. | ||
അഞ്ചു വയസ്സിനു മുമ്പുള്ള കാലഘട്ടമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്നത് എന്ന മനശാസ്ത്ര തത്വം മനസ്സിലാക്കി ദീർഘദൃഷ്ടിയോടെ ഒരു മാതൃക നഴ്സറി സ്കൂൾ നാട്ടുകാരുടെയും ഇടവക കാരുടെയും സഹകരണത്തോടെയും പ്രേരണയോടെയും ശ്രമിദാനത്തോടെയും 28 വിദ്യാർത്ഥികളോടുകൂടി 1980 ജൂൺ 15ന് ആരംഭിച്ചു. | അഞ്ചു വയസ്സിനു മുമ്പുള്ള കാലഘട്ടമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്നത് എന്ന മനശാസ്ത്ര തത്വം മനസ്സിലാക്കി ദീർഘദൃഷ്ടിയോടെ ഒരു മാതൃക നഴ്സറി സ്കൂൾ നാട്ടുകാരുടെയും ഇടവക കാരുടെയും സഹകരണത്തോടെയും പ്രേരണയോടെയും ശ്രമിദാനത്തോടെയും 28 വിദ്യാർത്ഥികളോടുകൂടി 1980 ജൂൺ 15ന് ആരംഭിച്ചു. |
12:51, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം | |
---|---|
പ്രമാണം:44372 logo | |
വിലാസം | |
ഗുഡ് ഷേപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം , മലയിൻകീഴ് പി.ഒ. , 695571 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 0471 2279168 |
ഇമെയിൽ | goodshepherdemhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44372 (സമേതം) |
യുഡൈസ് കോഡ് | 32140400309 |
വിക്കിഡാറ്റ | Q64035154 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 520 |
പെൺകുട്ടികൾ | 408 |
ആകെ വിദ്യാർത്ഥികൾ | 928 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. സിൽവി സി വി |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് ഡി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി യു |
അവസാനം തിരുത്തിയത് | |
09-02-2024 | Goodshepherdups |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ്, മണപ്പുറം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. അധിക വായനക്ക്
പ്രേഷിത പ്രവർത്തനത്തിനായി വന്ന ബഹുമാനപ്പെട്ട ആന്റണി മഞ്ഞിൽ അച്ഛനോടുള്ള നാട്ടുകാരുടെ നിരന്തര അഭ്യർത്ഥനകളുടെയും പ്രേരണയുടെയും ഫലമായി നാടിന്റെ ചിരകാല അഭിലാഷമായിരുന്ന ഒരു നഴ്സറി സ്കൂൾ അദ്ദേഹം ആരംഭിക്കുന്നതിന് തീരുമാനിച്ചു. അഞ്ചു വയസ്സിനു മുമ്പുള്ള കാലഘട്ടമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്നത് എന്ന മനശാസ്ത്ര തത്വം മനസ്സിലാക്കി ദീർഘദൃഷ്ടിയോടെ ഒരു മാതൃക നഴ്സറി സ്കൂൾ നാട്ടുകാരുടെയും ഇടവക കാരുടെയും സഹകരണത്തോടെയും പ്രേരണയോടെയും ശ്രമിദാനത്തോടെയും 28 വിദ്യാർത്ഥികളോടുകൂടി 1980 ജൂൺ 15ന് ആരംഭിച്ചു. സ്കൂൾ മാനേജരായി ബഹു ഫാദർ ആന്റണി മഞ്ഞിൽ OFM CAP അച്ചനും ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ സുഷമ്മാ മാത്യു ഡി എം ഉം സേവനം അനുഷ്ഠിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം 1981 മാർച്ച് 25തീയതി തിരുവനന്തപുരം അതിരൂപത ആർച്ച ബിഷപ്പ് നിതാന്ത വന്ദ്യ ബെനെഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി നിർവഹിച്ചു. നല്ലവരായ നാട്ടുകാരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും പ്രയത്നത്തിന്റെയും സഹകരണത്തിന്റെയും ഫലമായി 1982- 83അധ്യയന വർഷത്തിൽ എൽ പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. അക്ഷീണപ്രയത്നത്തിന്റെയും ത്യാഗോജ്വലമായ പ്രവർത്തനത്തിന്റെയും തൽ സ്വരൂപമായി പ്രവർത്തിച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ സിസ്റ്റർ സുഷമ മാത്യു ഡി എം ആറു വർഷത്തെ പ്രശസ്ത സേവനത്തിനു ശേഷം 1986 സ്ഥലം മാറി പോവുകയും ബഹുമാനപ്പെട്ട സിസ്റ്റർ കൊച്ചുത്രേസ്യ ഡി എം സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1988 89 അധ്യയന വർഷത്തെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ അൽഫോൻസാ ഡി എം ഏറ്റെടുത്തു.
20 3 1991 എൽ പി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ആശീർവാദ കർമ്മം അഭിവന്ദ്യ ലോറൻസ് മാർ അപ്രേം നിർവഹിക്കുകയുണ്ടായി.
2004ൽ സിസ്റ്റർ ബ്രൂണോ ഡിഎംന്റെ കാലഘട്ടത്തിലാണ് മാനേജ്മെന്റ് പിടിയുടെയും അഭ്യുദയകാംക്ഷികളുടെയും വളരെ നാളത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ചിരകാലമായി കാത്തിരുന്ന ഏഴാം ക്ലാസ് വരെ സ്കൂൾ പ്രവർത്തിക്കാനുള്ള ഗവൺമെന്റ് അംഗീകാരം ലഭ്യമായത്. 2004 2005 അധ്യയനവർഷത്തിൽ സ്കൂളിന്റെ രചക ജൂബിലി അഭിവന്ദ്യ ജോഷ്വമാർ ടെക്നാത്യോസ് പിതാവിന്റെ അധ്യക്ഷതയിൽ ബഹു ഗതാഗത മന്ത്രി ശ്രീ എൻ ശക്തൻ ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മാരക മന്ദിരം പൂർത്തിയാക്കാനും ആ വർഷം തന്നെ ഈശ്വരകൃപയാൽ സാധിച്ചു. സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന പിഞ്ചുഹൃദയങ്ങളിൽ വിജ്ഞാനദീപം കൊളുത്തി അവരുടെ എളിയ കഴിവുകൾ വളർത്തി കുട്ടികളുടെ ഉൾക്കാഴ്ചകൾ വർദ്ധിപ്പിക്കാനും സ്വഭാവരൂപീകരണത്തിലും അർദ്ധപൂർണമായ കാഴ്ചപ്പാട് പ്രദാനം ചെയ്യാനും വിശ്വത്തിന്റെ വേരുകൾ ഉറപ്പിക്കാനും വ്യക്തിത്വ വികസനവും സ്വഭാവ രൂപീകരണവും സൗഹാർദവും ഐക്യവും നല്ല പെരുമാറ്റവും സത്യസന്ധതയും കൃത്യനിഷ്ഠയും വളർത്തിയെടുക്കുവാൻ നാടിന്റെ വികാസം വ്യക്തിയുടെ നന്മയാണെന്ന് വളർച്ചയാണെന്ന് ഉറച്ചു വിശ്വസിച്ചു പ്രവർത്തിച്ച പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം അധ്യാപകരും അവർക്ക് നേതൃത്വം നൽകുന്ന സിസ്റ്റേഴ്സും നമ്മുടെ സ്കൂളിന്റെ നാടിന്റെ സൗഭാഗ്യമാണെന്നതിൽ തെല്ലും സംശയമില്ല. സബ്ജില്ലാ ജില്ലാതല കലാകായിക പ്രവർത്തന പരിചയ മത്സരങ്ങൾ ഗാന്ധി ദർശൻ വിദ്യാരംഗം ഹിന്ദി പ്രചാരസഭാതല മത്സരങ്ങൾ തുടങ്ങി എല്ലാ പാഠ്യപാഠേതര പ്രവർത്തനങ്ങളിലും മത്സരങ്ങളിലും ജില്ലയിൽ മികച്ച സ്ഥാനം തന്നെ നിലനിർത്തിക്കൊണ്ട് പോകുവാൻ ഈ സ്കൂളിന് സാധിക്കുന്നു എന്നുള്ളത് സ്കൂൾ എന്ന ഒച്ച മനസ്സായി പ്രവർത്തിക്കുന്ന പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും എന്തിനും ഒപ്പം നിൽക്കുന്ന രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പ്രവർത്തനത്തിന്റെയും പ്രാർത്ഥനയുടെയും ഫലമാണ്. ഗാന്ധിദർശന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗാന്ധി സ്മാരകനിധിയുടെ പ്രോഗ്രാമിൽ വെസ്റ്റ് സ്കൂൾ അവാർഡ് 2017ൽ നമ്മുടെ സ്കൂളിന് ലഭ്യമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.
ദൈവാനുഗ്രഹത്താൽ മാർച്ച് 25 ആം തീയതി 2018 പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2018 ജൂൺ മാസം രണ്ടാം തീയതി പുതിയ ഓഫീസ് സമക്ഷയത്തിന്റെ ആശീർവാദ കർമ്മം ബഹു ഫാദർ ജോസഫ് കൊന്നത്തു കുളം ബഹു ഫാദർ ജോർജ് കൈമലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ഗുഡ് ഷെപ്പേഡ് ചരിത്രത്തിൽ ആദ്യത്തെ എസ്എസ്എൽസി 2019 ബാച്ച് എസ്എസ്എൽസി പരീക്ഷയിൽ വൻ വിജയം കരസ്ഥമാക്കി ഗുഡ് ഷെപ്പേഡിന്റെ ആദ്യ ബാച്ചിന്റെ അഭിമാന താരങ്ങളായി.
ഭൗതികസൗകര്യങ്ങൾ
• വിശാലമായ ക്ലാസ് റൂമുകൾ, • വിപുലമായ ലൈബ്രറി • സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം) • സ്മാർട്ട്ക്ലാസ് സംവിധാനം • ശുചിത്വ പൂർണ്ണമായ ടോയ്‌ലറ്റ് സൗകര്യം • സി സി ടി വി സംവിധാനം
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.48312,77.03994|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 44372
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ