"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 100: | വരി 100: | ||
ശ്രീ റബ്ബീസ് പി എ (2016 - തുടരുന്നു ) | ശ്രീ റബ്ബീസ് പി എ (2016 - തുടരുന്നു ) | ||
== നിലവിലെ അധ്യാപകർ == | |||
റബ്ബീസ് പി എ (H M) | റബ്ബീസ് പി എ (H M) | ||
വരി 111: | വരി 111: | ||
സിനു യൂസഫ് | സിനു യൂസഫ് | ||
== പ്രീ പ്രൈമറി അധ്യാപകർ == | |||
രേവമ്മ | രേവമ്മ | ||
13:16, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ | |
---|---|
വിലാസം | |
ചാമം പതാൽ ചാമം പതാൽ പി.ഒ. , 686517 , കോട്ടയം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04812 454909 |
ഇമെയിൽ | nssglpsvazhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32434 (സമേതം) |
യുഡൈസ് കോഡ് | 32100500603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റബീസ് പി എ |
പി.ടി.എ. പ്രസിഡണ്ട് | റസാഖ് മറ്റത്തിൽ കരോട്ട് |
അവസാനം തിരുത്തിയത് | |
06-02-2024 | MT322 |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്
എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1923 ലാണ് .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലങ്ങളിൽ ഒന്നാണ് ഇത്.വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനും മുന്നേറ്റത്തിനും കഴിയും എന്ന ദീർഘവീക്ഷണത്തോടെ പ്രജാസഭാമെമ്പറായിരുന്ന യശ്ശ :ശരീരനായ ശ്രീ മങ്ങാട്ട് ഗോവിന്ദപ്പിള്ള അവർകൾ മങ്ങാട്ട് കുടുംബവക സ്ഥലത്തു 1923 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിവച്ച ഈ വിദ്യാലയം പിന്നീട് ഏകാധ്യാപക വിദ്യാലയമായും പ്രൈമറി സ്കൂൾ ആയും ഉയർത്തപ്പെട്ടു .മങ്ങാട്ട് കുടുംബത്തിന്റെ വകയായ സ്ഥലം പിന്നീട് നായർ സർവീസ് സൊസൈറ്റി എൽ പി സ്കൂളുകൾ സർക്കാരിന് കൈ മാറിയതിന്റെ ഭാഗമായി ,ഈ വിദ്യാലയവും 1948 ൽ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടു .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശി ,ഈ കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി വാഴുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
23 1/ 2 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി .ബാക്കിയുള്ള ഒരു കെട്ടിടത്തിലായി പ്രി പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസുകൾ ,ലൈബ്രറി ,ഗണിതലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു .
ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് .
എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം സ്കൂളിൽ തയാറാക്കി കുട്ടികൾക്ക് നൽകുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ എസ് എസ് പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പൊതുവിജ്ഞാന ക്ലാസുകൾ
- പ്രവൃത്തി പരിചയ പരിശീലനം
സ്കൂളിന്റെ സാരഥികൾ
ശ്രീമതി പാറുക്കുട്ടി ടീച്ചർ
ശ്രീമതി വി കെ ചന്ദ്രമതിയമ്മ
ശ്രീമതി രോഹിണിയമ്മ (2004 - 2016 )
ശ്രീ റബ്ബീസ് പി എ (2016 - തുടരുന്നു )
നിലവിലെ അധ്യാപകർ
റബ്ബീസ് പി എ (H M)
അനീഷ് ലാൽ കെ വി
അനീഷ റ്റി അജയകുമാർ
രാജി ആർ നായർ
സിനു യൂസഫ്
പ്രീ പ്രൈമറി അധ്യാപകർ
രേവമ്മ
റസീന
ഷാഹിന
വിജയശ്രീ (PTCM)
അൻസിലിന (noon feeding)
വഴികാട്ടി
ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി റൂട്ടിൽ കൊടുങ്ങൂർ എത്തുക .ചങ്ങനാശ്ശേരിയിൽ നിന്നും കൊടുങ്ങൂരേയ്ക്കു 28 കിലോമീറ്റർ .
കൊടുങ്ങൂരിൽ നിന്നും മണിമല റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചു് ചാമംപതാൽ എത്തുക .
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32434
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ