"\പഠനപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മുന്നൊരുക്കം) |
No edit summary |
||
വരി 1: | വരി 1: | ||
<big>'''പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ'''</big> | <big>'''പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ'''</big> | ||
'''<nowiki>{{Yearframe/Header}}</nowiki>''' | |||
'''(2021-2022)''' | '''(2021-2022)''' |
22:28, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
{{Yearframe/Header}}
(2021-2022)
പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ജി യു പി സ്കുൂൾകുറുമ്പലങ്ങോട്. വൈവിധ്യമാർന്ന നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽനടത്തിവരുന്നു.അധ്യാപകരുടേയും മറ്റ്
വിദഗ്ധരുടേയും നിർദ്ദേശങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ അക്കാദമിക മാസ്ററർ പ്ലാനും സ്കൂളിന്റെ മുതൽ കൂട്ടാണ്. മെയ് അവസാനത്താടുകൂടി കുട്ടികളെവാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുകയും
പഠനത്തിന് വേണ്ട മുന്നൊരുക്കപ്രവർത്തനങ്ങൾനടത്തുകയും ചെയ്തു. അധ്യയന വർഷത്തേക്കു പഠനവുായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾമെയ് മാസത്തോടെ ആരംഭിച്ചു.
ക്ലാസധ്യാപകരൂടെ നേതൃത്വത്തിൽ ഓൺലൈ൯ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളെ കുണ്ടെത്തുകയും അഞ്ച് സെന്ററുകളിലായി പഠനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.അധ്യാപകർക്ക് ഓരോസെന്ററുകളുടെയും ചുമതലകൾനൽകി.അധ്യാപകരുടേയും സന്നദ്ധസംഘടനകളുടേയും സഹായത്തോടെ 15 കുട്ടികൾക്ക് മൊബെെൽ ഫോണുകളും
ടാബുകളുംനൽകി.മെയ് ആദ്യവാരം എസ്.ആർ.ജി കൂടി ഓൺലൈൻ ക്ലാസ്സുകൾ,സപ്പോർട്ടിങ്ങ് ക്ലാസ്സുകൾ, പഠനോപകരണങ്ങൾ തയ്യാറാക്കൽ,പ്രവേശനോത്സവം,സർഗോത്സവം
തുടങ്ങിയവയുായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി ധാരണയിലെത്തി. ജൂൺ 1 - ന് ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ ഫോട്ടാകൾ പതിപ്പിച്ച
ആശംസാകാർഡുകൾ അയയ്ക്കുകയും ചെയ്തു. പ്രവേശനോത്സവത്താടനുബന്ധിച്ച് ഹെഡ് മാസ്റ്റർ, പി ടി എ പ്രസിഡൻറ്, പ്രശസ്ത അധ്യാപകനായ ഗിരീഷ് മാരേങ്ങലത്ത് തുടങ്ങിയവർ കുട്ടികൾക്ക് ഓൺലൈനായി പ്രവേശനോത്സവ സന്ദേശം നൽകി.ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകർക്കും
കുട്ടികൾക്കും നേരിട്ട് പരിചയപ്പെടാനുള്ള അവസരം ഒരുക്കി .ജൂൺ രണ്ടിന് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് പി.ടി.എ നടത്തി .
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. കുട്ടികൾ വീടുകളിൽ വൃക്ഷ തൈകൾ നടുന്നതി൯െറ വീഡിയാകൾ ക്ലാസ് ഗ്രൂപ്പുകിൽ ഷെയർ ചെയ്തു.കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണവുായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. എൽപി യുപി വിഭാഗം കുട്ടികൾക്കായി
പാസ്റ്റർ രചന ,ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി. മത്സരവിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.
എൽ എസ് എസ്, യു എസ് എസ്
ജുൺ ആദ്യ വാരം തന്നെ പരീക്ഷയ്ക്കുള്ള കുട്ടികളെ തെരെഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയും കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു .അതിനു
പിന്നാലെ വിഷയാടിസ്ഥാനത്തിൽ അധ്യാപകരെ ചുമതലപ്പെടുത്തുകയും അവർ കുട്ടികൾക്കുവേണ്ട പരിശീലനം നൽകുകയും ചെയ്തു .ആഴ്ചയിലൊരു ദിവസം മോഡൽ
എക്സാം നടത്തി .കൂടുതൽ മാർക്ക് കിട്ടിയവരെ അനുമോദിച്ചു .
സർഗോത്സവം
കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗാത്മകകഴിവുകൾ പ്രാത്സാഹിപ്പിക്കുന്നതിനും അവ പ്രകടിപ്പിക്കുന്നതിനും വേണ്ടി എല്ലാ ആഴ്ചകളിലും ശനി ,ഞായർ ദിവസങ്ങിൽ
സർഗോത്സവങ്ങൾ സംഘടിപ്പിച്ചു.സർഗോത്സവങ്ങളിൽ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കാനുള്ള അവസരങ്ങൾ നൽകി. .നമ്മുടെ സ്കൂളിലെ പ്രീപ്രൈറി മുതൽ
ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു.കുട്ടികളുടെ വിവിധ കഴിവുകൾ മനസ്സിലാക്കാൻ ഇതുകൊണ്ട് സാധിച്ചു.ഏഴാം തരത്തിൽ
പഠിക്കുന്ന നിദ .പി .പി എന്ന കുട്ടിക്ക് ആൽബത്തിൽ പാടാനുള്ള അവസരം ലഭിച്ചത് നമ്മുടെ സ്കൂൾ സർഗോത്സവം പരിപാടിയുടെ മികവായി കാണാം.എല്ലാ
ക്ലാസിലെയും കുട്ടികൾക്ക് അവരവരുടെ അവരവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അവസരംലഭിച്ചു.കാവ്യാലാപനം, ഗാനം, മാപ്പിളപ്പാട്ട്,
ഡാൻസ് , ചിത്രംവര , മോണാആക്ട് ..........എന്നിങ്ങനെ പാചകം വരെ ധാരാളം പരിപാടികൾ ഉണ്ടായിരുന്നു.
പ്രീ പ്രൈമറി ക്ലാസ്സിൽ കളിപ്പാട്ടം പുസ്തകം ഉപയാഗിച്ചുകാണ്ട് പാഠപുസ്തകം നല്ല രീതിയിൽ പഠിപ്പിച്ചു.ടീച്ചർ ഓൺലൈൻ വീഡിയോ ക്ളാസ്സുകളും നല്കുകയുണ്ടായികുട്ടികളുടെ എണ്ണം കൂടിയതുകൊണ്ട് ഒരു പുതിയ ടീച്ചറെയും നിയമിച്ചു.
ജൂൺ 19 മുതൽ 21 വരെ സ്കൂളിൽ വായനാവാരം ആഘാഷിച്ചു യുപി ക്ലാസിലെ കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിക്കുകയും അതിനെക്കുറിച്ച് സംബന്ധിച്ച് ഒരു ആസ്വാദനക്കുറിപ്പ്
തയ്യാറാക്കി. ആസ്വാദനക്കുറിപ്പ് മത്സരം നടത്തുകയും ചെയ്തു ഇതോടൊപ്പം വായനാദിനവുായി ബന്ധപ്പെട്ട സ്കൂളിൽ ഒരു ഓൺലൈൻ ക്വിസ് മത്സരം. നടത്തി .പി എൻ പണിക്കരുടെ ജീവചരിത്രം
ഒരു വീഡിയാ കാണിക്കാനും വായന ദിനത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാനും സാധിച്ചു .ഈ സയത്ത് സ്കൂളിലെ പകുതിയിലധികം കുട്ടികളും ഈ പദ്ധതിയിൽ പങ്കാളിയായി എന്നത്
എടുത്തുപറയാൻ തക്കതായ ഒരു വിജയം തന്നെയാണ്.
ഭക്ഷ്യക്കിറ്റ് വിതരണം
കഴിഞ്ഞ അധ്യയനവർഷത്തെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
കൊച്ചുവർത്തമാനം
ഓരാ ആഴ്ചയിലും കുട്ടികൾക്ക് പരസ്പരം അവരുടെ സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കുട്ടികൾക്ക് പരസ്പരം സംവദിക്കുന്നതിനും ക്ളാസ് തലത്തിൽ വാട്ട്സ്ആപ്പ് വഴി
അവസരമൊരുക്കി.
കുട്ടികളുടെ വായന വളർത്തുന്നതിനായി ലൈബ്രറി ബുക്കുകൾ PDF ആയി അയച്ചുകൊടുക്കുകയും അതിന്റെ ആസ്വാദനക്കുറുപ്പ് മത്സരം നടത്തുകയും മികച്ചത് കണ്ടെത്തി സമ്മാനം ഓൺലൈനായി നൽകൂകയും ചെയ്തു.
കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും രക്ഷിതാക്കൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്നതിനുവേണ്ടിയും ,സംസ്ഥാന അധ്യാപക ജേതാവും ജി യു പി
സ്കൂൾകുറുമ്പലങ്ങോട്ടിലെ മുൻഅധ്യാപകനും മോട്ടിവേഷൻ ട്രെയിനറുായ ശ്രീ ഗിരീഷ് മരേങ്ങലത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ
ക്ലാസ് നടത്തി.
കുളി൪
യോഗ ദിനവുായി ബന്ധപ്പെട്ട് കുട്ടികളുടെ ശാരീരിക ക്ഷത വർദ്ധിപ്പിക്കാനായി കുട്ടികൾക്ക് യോഗ ക്ലിപ്പുകൾ ഗ്രൂപ്പുകൾ വഴി അയക്കുകയും, കുട്ടികൾ യോഗ ചെയ്യുന്നതിന്റെ
വീഡിയാ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു.
ബഷീർ ദിനത്താടനുബന്ധിച്ച് ബഷീറിന്റെ ഡോക്യുമെന്ററികൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു . കൂടാതെ ബഷീർകൃതികളുടെ വായനയും, ക്വിസും
ഓൺലൈനായി അരങ്ങേറി വിജയിയെ കണ്ടെത്തുകയും ചെയ്തു .എല്ലാവരെയും ഏറ്റെടുത്തൊരു പ്രോഗ്രാം ആയിരുന്നു കഥാപാത്ര ആവിഷ്കാരം. ബഷീർ കൃതികളിലെ
കഥാപാത്ര ആവിഷ്കാരം കുട്ടികളെല്ലാം നിറകൈകളോടെ ഏറ്റെടുത്തു.
ലോകജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് ജൂലൈ 11 ന് സ്‍കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന , ക്വിസ് ത്സരം തുടങ്ങിയ പരിപാടികൾ
നടത്തി. വിജയികളായ കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജൂലൈ 21 ന് വിവിധതരത്തിലുള്ള പരിപാടികൾ സ്‍കൂളിൽ സംഘടിപ്പിച്ചു. ക്വിസ് മത്സരം, ഡോക്യൂമെന്ററി പ്രദർശനം, പോസ്റ്റർ
രചന , ചാന്ദ്രദിന ഗാനാലാപനം, ചാന്ദ്രദിന ക്വിസ്, ചാന്ദ്ര നിരീക്ഷണം വീടുകളിൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ആഗസ്റ്റ് ആറിന് ഹിരാഷിമ ദിനവുായിബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂിൽ അരങ്ങേറി . ആഗസ്റ്റ് 9 നാഗസാക്കി ദിനം ക്വിറ്റിന്ത്യാദിനംഎന്നിവയുായി ബന്ധപ്പെട്ടു കൊണ്ട് കൊളാഷ് നിർമ്മാണം, ഫോട്ടാപ്രദർശനം, പോസ്റ്റർ രചന , ക്വിസ് ത്സരം ,കവിതാരചന തുടങ്ങിയ ത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അഭിനന്ദിച്ചു.
ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ഓൺലൈനിലൂടെ ആഘാഷിച്ചു.പിടിഎ പ്രസിഡണ്ട് പതാക ഉയർത്തി . ഹെഡ് മാസ്റ്റർ, സീനിയർ
അസിസ്റ്റൻറ് , പി.ടി.എ പ്രസിഡന്റ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.എൽ പി വിഭാഗം കുട്ടികൾക്ക് പതാക നിർമ്മാണം, സ്വാതന്ത്ര്യസരസേനാനികളുടെ പ്രച്ഛന്നവേഷ
മത്സരം തുടങ്ങിയ പരിപാടികളും യുപി വിഭാഗം കുട്ടികൾക്കായി ദേശഭക്തിഗാനാലാപനമത്സരം ,ദേശീയ ഗാനാലാപന മത്സരംഎന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകി.സ്വാതന്ത്ര്യദിന ക്വിസ് മത്സരം ,സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ.തുടങ്ങിയ വിവിധ മത്സര പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
ഓണാഘോഷ പരിപാടികൾ വരെ മികച്ച രീതിയിൽ തന്നെഓൺലൈനായി ആഘാഷിച്ചു.വൈവിധ്യമാർമാർന്ന നിരവധി പരിപാടികൾ ഓണാഘാഷത്തിന്റെ മാറ്റ് കൂട്ടി.
ഓൺലൈനായി പൂക്കള മത്സരംസംഘടിപ്പിച്ചു. മാവേലിത്തമ്പുരാന്റെ വേഷം ധരിച്ച കുട്ടികളുടെ വീഡിയാകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓണ വിഭവങ്ങൾ
തയ്യാറാക്കുന്ന കുട്ടികളുടെ വീഡിയാകൾ വളരെ മികച്ച നിലവാരം പുലർത്തി.വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സെപ്തംബർ 5 അധ്യാപക ദിനത്താടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആവാനുള്ള അവസരം നൽകി.മികച്ച കുട്ടി അധ്യാപകരെ ക്ലാസ് തലത്തിൽ തെരഞ്ഞെടുക്കുകയും
സമ്മാനവിതരണം നടത്തുകയും ,പങ്കെടുത്ത മറ്റെല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനംനൽകുകയും ചെയ്തു..
ഇംഗ്ലീഷ് ഫെസ്റ്റ്
സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കാണ്ട് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി . എൽപി ,യുപി കുട്ടികൾക്ക് വിവിധപരിപാടികൾ ഒന്നിടവിട്ട ദിവസങ്ങിൽ
പതിനേഴ് ദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാം ആയിരുന്നു . കുട്ടികൾക്കായി ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ശിൽപ്പശാല ,ഇംഗ്ലീഷ് കവിത, ഇംഗ്ലീഷ് കഥ, വേർഡ്സ്
ഫോർമേഷൻ എന്നിവ നടത്തി .
അറബി ഫെസ്ററ്
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കുംഅറബിഗാനം, മത്സരം, ഖുർആൻ പാരായണം, അറബി ക്വിസ് , എന്നിങ്ങനെ വിവിധ പരിപാടികൾ
നടത്തി കുട്ടികളിൽ അറബി പഠിക്കാനുള്ള താൽപര്യം വർദ്ധിപ്പിക്കാനുതകുന്ന ഒരു നല്ല പ്രാഗ്രാം ആയിരുന്നു . മറ്റുു കുട്ടികൾക്ക് അറബി ഭാഷയുടെ പ്രാധാന്യം വ്യക്തമാകാനും
ഈ പ്രോഗ്രാമിന് സാധിച്ചു എന്നുള്ളത് എടുത്തുപറയാവുന്ന കാര്യമാണ്.
അതിജീവനം 2022
കോവിഡ് കാലത്ത് വീട്ടിലിരുന്ന് മാനസികസമ്മർദ്ദവും മറ്റു പ്രശ്നങ്ങളുടെയും കാഠിന്യം കുറയ്ക്കുന്നതിനായി അതിജീവനം 2022 എന്ന പ്രോഗ്രാം സ്കൂൾതലത്തിൽ
ആരംഭിച്ചു എല്ലാദിവസവും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും അവരുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഏകദിന യോഗ ശില്പശാല സംഘടിപ്പിച്ചു.
*മുന്നൊരുക്കം*
സ്കൂൾ പ്രവർത്തന പദ്ധതി രൂപീകരിച്ചു.ഓഫീസ് സ്റ്റാഫ് എന്നിവ വൃത്തിയാക്കി.ആരോഗ്യ സുരക്ഷ സമിതി രൂപീകരിച്ചു.ക്ലാസ് മുറി സ്കൂൾ പരിസരം എന്നിവ അലങ്കരിച്ചു.കുടുംബശ്രീ, അയൽക്കൂട്ടം,വിവിധ ക്ലബ്ബുകൾ അധ്യാപകർ എന്നിവരുടെ സഹായത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി.ബെഞ്ച് ഡെസ്ക് എന്നിവ വൃത്തിയാക്കി.ഇൻറർവെൽ സമയം ക്രമപ്പെടുത്തി. ബയോബൈബിൾ പ്രകാരം കുട്ടികളെ ക്രമീകരിച്ചു. സി പി റ്റി എ ഓൺലൈനിൽ വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായിസ്കൂളിൻറെ പലഭാഗങ്ങളിലായി സൂചനാബോർഡുകൾ ക്രമീകരിച്ചു ,സോപ്പ് വെള്ളം എന്നിവ ഒരുക്കി. തെർമൽ സ്കാനർ റെഡിയാക്കി.
*നവംബർ 1*
ഏറെ നാളത്തെ സ്കൂൾ അവധിക്ക്‌ശേഷം തിരികെ സ്കൂളിലേക്ക് എന്ന ആവേശത്തിൽ കേരള പിറവി ദിനവും പ്രവേശനോൽസവവും ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ , ക്ലാസ് മുറികൾ അലങ്കരിച്ചു. പ്രവേശനോൽസവ ബാനർ തൂക്കി . കേരളപിറവി സന്ദേശം നൽകി ടീച്ചേർസ് കേരളീയ വസ്ത്രം ധരിച്ചു. സ്കൂൾ ഗായക സംഘം കേരളപിറവി ഗാനം ആലപിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരവും നടത്തി. കേരളത്തിന്റെ ഭൂപടം വരച്ച് നിറം നൽകി. പ്രവേശനോൽസവത്തോടനുബന്ധിച്ച് പാൽ പായസം വിതരണം ചെയ്തു. പുതുതായി വന്ന കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ ക്ലാസ് റൂമിലേക്ക് ആനയിച്ചു.രണ്ടു ബാച്ച് നും പ്രത്യേകം പ്രത്യേകം ആയിട്ടാണ് ഈ പരിപാടികൾ നടത്തിയത്.
ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അതാത് ക്ലാസിനു മുന്നിൽ പ്രദർശിപ്പിച്ചു.
ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ശ്രീമതി ഷീജ ടീച്ചർ സന്ദേശം നൽകി.
*ക്രിസ്തുമസ്* *ആഘോഷം*
ക്രിസ്മസ് അപ്പൂപ്പനും , ക്രിസ്മസ് ഫ്രണ്ട്സും ക്രിസ്മസ് ട്രീയും കൊണ്ട് ക്ലാസുകൾ വർണ്ണാഭമായി.ക്ലാസ്സ് തല കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.ക്രിസ്തുമസ് കേക്ക് നൽകി.
*ന്യൂ ഇയർ*
എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ന്യൂയർ സന്ദേശം നൽകി.ആശംസകാർഡുകൾ നിർമ്മിച്ചു.കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡുകൾ അതാത് ക്ലാസ് റൂമിന് മുന്നിൽ പ്രദർശിപ്പിക്കുകയും അത് മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.സ്കൂൾ തുറന്ന് ഓരോ ബാച്ച് കഴിയുമ്പോഴും അധ്യാപകർ ഒരു അവലോകനം നടത്തി.മൂന്നു ദിവസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പ്രയാസങ്ങൾ അനുഭവപ്പെട്ട മേഖലകൾ അധ്യാപകർ ചർച്ച ചെയ്തു. പ്രശ്നപരിഹാരം നടത്തുകയും ചെയ്തു.
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറുമ്പലങ്ങോട് ഗവൺമെൻറ് യുപി സ്കൂളിലേക്കുള്ള അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ജനുവരി ആദ്യ വാരത്തോടെ ആരംഭിക്കാറുണ്ട്,