"ഗവ. എൽ പി എസ് ആറാമട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ഇനിയും മികവിന്റെ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ഇനിയും മികവിന്റെ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ.............'''
[[പ്രമാണം:Kalamela 43201.jpg|ലഘുചിത്രം|kalamela]]
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് ഒരു വിദ്യാലയത്തിന്റെ അഭിമാനമായി മാറുകയാണ് അലീനയും ആൻലിയയും ഡോണയും കൂട്ടുകാരും. ആറാമട ഗവൺമെൻ്റ് എൽ പി  സ്കൂളിലെ നൃത്ത പ്രതിഭയാണ് അലീന ഫ്രെഡിൻ. ശരിക്കും അവൾ ഒരു നർത്തകി മാത്രമല്ല ഒരു മികച്ച കലാകാരി കൂടിയാണ്. പാട്ടുകൾ തെരെഞ്ഞെടുത്ത് , അനുയോജ്യമായ നൃത്തച്ചുവടുകൾ കണ്ടെത്തി  പഠിക്കും.
 
    മൂന്നാം  ക്ലാസ്സിൽ നിന്ന് മറ്റു വിദ്യാലയങ്ങളിലെ മൂന്നും നാലും ക്ലാസ്  വിഭാഗത്തിലെ മുതിർന്ന കൂട്ടുകാരോട് പൊരുതി സബ് ജില്ലാതലത്തിൽ നാടോടി നൃത്തം, മോണോ ആക്ട്, ചിത്രരചന -  ജലഛായം എന്നീ ഇനങ്ങളിൽ  എ ഗ്രേഡും നേടി സബ് ജില്ലാ പ്രതിഭ കൂടിയാവുകയാണ് ഈ കൂട്ടുകാരി. ( ഒരാൾക്ക് 3 വ്യക്തി ഗത ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ ... ) . താൻ കൂടി പങ്കെടുത്ത എൽ പി വിഭാഗം ദേശഭക്തിഗാനം, സംഘഗാനം  മെരിറ്റ് സർട്ടിഫിക്കറ്റും ബി ഗ്രേഡും നേടിയെടുക്കാൻ കൂടി അവൾക്ക് കഴിഞ്ഞു. അതുപോലെയാണ് ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി ആൻലിയ...
 
അഭിനയഗാനം, കഥാകഥനം എന്നിവ ആസ്വദിച്ചു പഠിക്കുകയും അഭിനയിക്കുകയും ചെയ്യും. ഈ ഇനങ്ങളിൽ 73 സ്കൂളുകളിൽ നിന്ന് 4-ാം സ്ഥാനവും A ഗ്രേഡും മെരിറ്റ് സർട്ടിഫിക്കറ്റും നേടിയെടുക്കാൻ കൂടി അവൾക്ക് കഴിഞ്ഞു.
 
ഇതു പോലെ മൂന്നാം ക്ലാസിലെ മറ്റൊരു കൂട്ടുകാരിയാണ് ഡോണ എൻ സ്റ്റാൻലി.പദ്യപാരായണം (B), ചിത്രരചന(B), കടങ്കഥ(C) എന്നീ മത്സരങ്ങൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
 
        കുട്ടികളുടെ കൂട്ടായ്മകൾക്ക് സംഘ പഠനത്തിന് ആവശ്യമായ സ്വാതന്ത്ര്യം നൽകിയാൽ , സ്വന്തം കഴിവുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ അനുവദിച്ചാൽ വിദ്യാലയ പ്രവർത്തനങ്ങളിൽ അത്ഭുതങ്ങൾ വിരിയിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൂട്ടുകാരികളുടെ വിജയത്തിളക്കം.<nowiki>'' കുട്ടിയെ അറിയാൻ , അവരുടെ മനസ്സിലെ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ , അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ , അവരെ അംഗീകരിക്കാൻ , ഒപ്പമുണ്ടെന്ന് വിശ്വസിപ്പിക്കാൻ , അവരെ കേൾക്കാൻ അധ്യാപകർ തയ്യാറായാൽ മാത്രം മതി... വിദ്യാലയങ്ങൾ കുഞ്ഞു പൂമ്പാറ്റകളുടെ സുവർണ്ണ ഭൂമിയായി മാറും.''</nowiki> കഴിഞ്ഞ വർഷം ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത വായനോത്സവം, ശാസ്ത്രോത്സവം, മികവുത്സവം , ദിനാചരണ പ്രവർത്തനങ്ങൾ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൊക്കെ അമ്പരിപ്പിക്കുന്ന ഊർജ്ജമാണ് ഈ കൂട്ടുകാർ പ്രകടിപ്പിച്ചിട്ടുള്ളത്... അലീനയുടെയും ഡോണയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം കൂട്ടുകാർ എന്തിനും മുന്നിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത...
 
       മോണോആക്ട്, നാടോടിനൃത്തം, പെൻസിൽ സ്കെച്ച് (അലീന ഫ്രെഡിൻ - നാലാം സ്ഥാനം A ഗ്രേഡ്) [ Actionsong English - ദിയ വിജയൻ (B ഗ്രേഡ്) ഡോണ - Painting B ഗ്രേഡ്, Recitation - Bഗ്രേഡ്, കടംകഥ - C ഗ്രേഡ്] [ ലളിതഗാനം - അശ്വതി ചന്ദ്രൻ B ഗ്രേഡ് ] [ Recitation - Kannada - കൈലാസ് - A ഗ്രേഡ് Merit Certificate ] [ Actionsong, Storytelling - ആൻലിയ നാലാം സ്ഥാനം A ഗ്രേഡ് മെരിറ്റ് സർട്ടിഫിക്കറ്റ്]ദേശഭക്തി ഗാനം ,സംഘഗാനം എന്നിവയടക്കം സംഘ ഇനങ്ങളിലും നിരവധി വ്യക്തിഗത ഇനങ്ങളിലും നമ്മുടെ കൂട്ടുകാർ കഴിവുകൾ ഇത്തവണ തെളിയിച്ചിട്ടുണ്ട്. ആകെ 29 പോയിൻ്റ് നേടി 80 എൽ പി സ്കൂളിൽ നിന്നും നമ്മുടെ സ്കൂൾ 16->o സ്ഥാനം നേടുകയുണ്ടായി. അഭിമാന നിമിഷമാണ് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയല്ല പ്രധാനം സ്വന്തം പ്രതിഭകൾ നന്നായി പ്രകടിപ്പിക്കാൻ കഴിയുക എന്നതാണ് പ്രധാനം.. അത്യധികം ഉത്സാഹത്തോടെ , ആർജ്ജവത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുക , അതിനുള്ള അവസരമൊരുക്കുക, കരുത്തായി വിദ്യാലയം മാറുക... ഇതാണ് വേണ്ടത്... ഇത് കുഞ്ഞു കൂട്ടുകാരുടെ കലാ കൂട്ടായ്മയാണ്... കലാ വിരുന്നാണ് ....മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാരെയും വിജയം നേടിയവരെയും അഭിനന്ദിക്കുന്നു...ഒപ്പം ടീം എ.ജി.എൽ.എസിന്റെ ഭാഗമായ മുഴുവൻ അധ്യാപകരെയും രക്ഷിതാക്കളെയും...
 
       ഇനിയും മികവിന്റെ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ അലീനയ്ക്കും ഡോണയ്ക്കും ആൻലിയയ്ക്കും  കൂട്ടുകാർക്കും കഴിയട്ടെ .... എന്ന് ആശംസിക്കുന്നു .... ഒപ്പം അഭിനന്ദനങ്ങളും ...{{PSchoolFrame/Pages}}

14:13, 22 ജനുവരി 2024-നു നിലവിലുള്ള രൂപം

ഇനിയും മികവിന്റെ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ.............

kalamela

തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് ഒരു വിദ്യാലയത്തിന്റെ അഭിമാനമായി മാറുകയാണ് അലീനയും ആൻലിയയും ഡോണയും കൂട്ടുകാരും. ആറാമട ഗവൺമെൻ്റ് എൽ പി  സ്കൂളിലെ നൃത്ത പ്രതിഭയാണ് അലീന ഫ്രെഡിൻ. ശരിക്കും അവൾ ഒരു നർത്തകി മാത്രമല്ല ഒരു മികച്ച കലാകാരി കൂടിയാണ്. പാട്ടുകൾ തെരെഞ്ഞെടുത്ത് , അനുയോജ്യമായ നൃത്തച്ചുവടുകൾ കണ്ടെത്തി  പഠിക്കും.

    മൂന്നാം  ക്ലാസ്സിൽ നിന്ന് മറ്റു വിദ്യാലയങ്ങളിലെ മൂന്നും നാലും ക്ലാസ്  വിഭാഗത്തിലെ മുതിർന്ന കൂട്ടുകാരോട് പൊരുതി സബ് ജില്ലാതലത്തിൽ നാടോടി നൃത്തം, മോണോ ആക്ട്, ചിത്രരചന -  ജലഛായം എന്നീ ഇനങ്ങളിൽ  എ ഗ്രേഡും നേടി സബ് ജില്ലാ പ്രതിഭ കൂടിയാവുകയാണ് ഈ കൂട്ടുകാരി. ( ഒരാൾക്ക് 3 വ്യക്തി ഗത ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ ... ) . താൻ കൂടി പങ്കെടുത്ത എൽ പി വിഭാഗം ദേശഭക്തിഗാനം, സംഘഗാനം  മെരിറ്റ് സർട്ടിഫിക്കറ്റും ബി ഗ്രേഡും നേടിയെടുക്കാൻ കൂടി അവൾക്ക് കഴിഞ്ഞു. അതുപോലെയാണ് ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കി ആൻലിയ...

അഭിനയഗാനം, കഥാകഥനം എന്നിവ ആസ്വദിച്ചു പഠിക്കുകയും അഭിനയിക്കുകയും ചെയ്യും. ഈ ഇനങ്ങളിൽ 73 സ്കൂളുകളിൽ നിന്ന് 4-ാം സ്ഥാനവും A ഗ്രേഡും മെരിറ്റ് സർട്ടിഫിക്കറ്റും നേടിയെടുക്കാൻ കൂടി അവൾക്ക് കഴിഞ്ഞു.

ഇതു പോലെ മൂന്നാം ക്ലാസിലെ മറ്റൊരു കൂട്ടുകാരിയാണ് ഡോണ എൻ സ്റ്റാൻലി.പദ്യപാരായണം (B), ചിത്രരചന(B), കടങ്കഥ(C) എന്നീ മത്സരങ്ങൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.

        കുട്ടികളുടെ കൂട്ടായ്മകൾക്ക് സംഘ പഠനത്തിന് ആവശ്യമായ സ്വാതന്ത്ര്യം നൽകിയാൽ , സ്വന്തം കഴിവുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ അനുവദിച്ചാൽ വിദ്യാലയ പ്രവർത്തനങ്ങളിൽ അത്ഭുതങ്ങൾ വിരിയിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൂട്ടുകാരികളുടെ വിജയത്തിളക്കം.'' കുട്ടിയെ അറിയാൻ , അവരുടെ മനസ്സിലെ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ , അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ , അവരെ അംഗീകരിക്കാൻ , ഒപ്പമുണ്ടെന്ന് വിശ്വസിപ്പിക്കാൻ , അവരെ കേൾക്കാൻ അധ്യാപകർ തയ്യാറായാൽ മാത്രം മതി... വിദ്യാലയങ്ങൾ കുഞ്ഞു പൂമ്പാറ്റകളുടെ സുവർണ്ണ ഭൂമിയായി മാറും.'' കഴിഞ്ഞ വർഷം ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത വായനോത്സവം, ശാസ്ത്രോത്സവം, മികവുത്സവം , ദിനാചരണ പ്രവർത്തനങ്ങൾ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൊക്കെ അമ്പരിപ്പിക്കുന്ന ഊർജ്ജമാണ് ഈ കൂട്ടുകാർ പ്രകടിപ്പിച്ചിട്ടുള്ളത്... അലീനയുടെയും ഡോണയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം കൂട്ടുകാർ എന്തിനും മുന്നിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത...

       മോണോആക്ട്, നാടോടിനൃത്തം, പെൻസിൽ സ്കെച്ച് (അലീന ഫ്രെഡിൻ - നാലാം സ്ഥാനം A ഗ്രേഡ്) [ Actionsong English - ദിയ വിജയൻ (B ഗ്രേഡ്) ഡോണ - Painting B ഗ്രേഡ്, Recitation - Bഗ്രേഡ്, കടംകഥ - C ഗ്രേഡ്] [ ലളിതഗാനം - അശ്വതി ചന്ദ്രൻ B ഗ്രേഡ് ] [ Recitation - Kannada - കൈലാസ് - A ഗ്രേഡ് Merit Certificate ] [ Actionsong, Storytelling - ആൻലിയ നാലാം സ്ഥാനം A ഗ്രേഡ് മെരിറ്റ് സർട്ടിഫിക്കറ്റ്]ദേശഭക്തി ഗാനം ,സംഘഗാനം എന്നിവയടക്കം സംഘ ഇനങ്ങളിലും നിരവധി വ്യക്തിഗത ഇനങ്ങളിലും നമ്മുടെ കൂട്ടുകാർ കഴിവുകൾ ഇത്തവണ തെളിയിച്ചിട്ടുണ്ട്. ആകെ 29 പോയിൻ്റ് നേടി 80 എൽ പി സ്കൂളിൽ നിന്നും നമ്മുടെ സ്കൂൾ 16->o സ്ഥാനം നേടുകയുണ്ടായി. അഭിമാന നിമിഷമാണ് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയല്ല പ്രധാനം സ്വന്തം പ്രതിഭകൾ നന്നായി പ്രകടിപ്പിക്കാൻ കഴിയുക എന്നതാണ് പ്രധാനം.. അത്യധികം ഉത്സാഹത്തോടെ , ആർജ്ജവത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുക , അതിനുള്ള അവസരമൊരുക്കുക, കരുത്തായി വിദ്യാലയം മാറുക... ഇതാണ് വേണ്ടത്... ഇത് കുഞ്ഞു കൂട്ടുകാരുടെ കലാ കൂട്ടായ്മയാണ്... കലാ വിരുന്നാണ് ....മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാരെയും വിജയം നേടിയവരെയും അഭിനന്ദിക്കുന്നു...ഒപ്പം ടീം എ.ജി.എൽ.എസിന്റെ ഭാഗമായ മുഴുവൻ അധ്യാപകരെയും രക്ഷിതാക്കളെയും...

       ഇനിയും മികവിന്റെ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ അലീനയ്ക്കും ഡോണയ്ക്കും ആൻലിയയ്ക്കും  കൂട്ടുകാർക്കും കഴിയട്ടെ .... എന്ന് ആശംസിക്കുന്നു .... ഒപ്പം അഭിനന്ദനങ്ങളും ...

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം