"എ.യു.പി.എസ്.കുലുക്കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:

വിദ്യാകൽപലത' എന്ന പേരിൽ  വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്  ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം  ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....

04:08, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്.കുലുക്കല്ലൂർ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുലുക്കല്ലൂർ.

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് .ഗ്രാമത്തിലൂടെ കടന്നു പോകുന്ന പഴക്കമേറിയ നിലമ്പൂർ-ഷൊർണൂർ  റെയിൽപ്പാതയും കുലുക്കല്ലൂർ റെയിൽവേ  സ്റ്റേഷനും ഗ്രാമത്തിന്റെ മുഖ്യ ആകർഷണമാണ് . കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം.

വിദ്യാകൽപലത' എന്ന പേരിൽ വിദ്യാദാന തത്പരനായ ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....

പൊതു ഗതാഗത സൗകര്യങ്ങൾ

കുലുക്കല്ലൂർ റയിൽവെ സ്റ്റേഷൻ

പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ അഥവാ കുലുക്കല്ലൂർ തീവണ്ടിനിലയം (കോഡ് കെ ഇസഡ് സി) . സതേൺ റെയിൽ‌വേയിലെ ഷോറനൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ പട്ടണത്തെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ നിലമ്പൂർ, ഷോർണൂർ, അങ്ങാടിപുറം, വാണിയമ്പലം[[അങ്ങാടിപ്പുറം തീവണ്ടിനിലയം എന്നിവയുമായി ബന്ധിപ്പിക്കുന്നു

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • കൃഷി ഭവൻ
  • ഗവണ്മെന്റ് ,എയ്ഡഡ്  സ്കൂളുകൾ
  • പൊതുമേഖലാ ബാങ്കുകൾ
  • ആയുർവേദ ,ഹോമിയോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
  • പോസ്റ്റ് ഓഫീസ്‌
  • കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത്

പ്രമുഖ വ്യക്തികൾ

ഇ.പി. ഗോപാലൻ എം എൽ എ - കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (ജീവിതകാലം: 1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്..

ഇ.പി. ഗോപാലൻ

1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു. പത്മാവതിയാണ് ഭാര്യ, അരുണ, ഗീത, സുരേന്ദ്രൻ, നരേന്ദ്രൻ എന്നിവർ മക്കളാണ്.