"എം ടി യു പി സ്കൂൾ കറ്റാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= '''ചരിത്രം''' =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= '''ചരിത്രം''' =
= '''ചരിത്രം''' =
കെപി റോഡിൽ കായംകുളം അടൂർ റൂട്ടിൽ കറ്റാനം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കറ്റാനം എം ടി യു പി സ്കൂൾ കൊല്ലവർഷം 1051ൽ കറ്റാനത്തുള്ള തയ്യിലാശാൻറെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ ഭവനത്തിൽ ഒരു ക്ലാസ് ആയി ആരംഭിച്ചു. 1073 മാർത്തോമാ സഭയ്ക്ക് കറ്റാനത്ത് ഇന്ന് കാണുന്ന പള്ളി സ്ഥലം വാങ്ങിയതോടുകൂടി അവിടെ ആരാധനയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഒന്നാം ക്ലാസ് മാറ്റി രണ്ടാം ക്ലാസ് കൂടി ആരംഭിച്ചു. 1962ൽ കറ്റാനം സെൻതോമസ് മാർത്തോമ ഇടവക വികാരിയായിരുന്ന റവ. എൻ എസ് വർഗീസും ഇടവക ജനങ്ങളും പരിശ്രമിച്ചതിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയർത്തുകയും ആ വർഷം തന്നെ ആറാം സ്റ്റാൻഡേർഡ് ആരംഭിക്കുകയും ചെയ്തു.
== '''ഭൂമിശാസ്ത്രം''' ==
ഭരണിക്കാവ് പഞ്ചായത്തിലെ ഒരു വലിയ ഗ്രാമമാണ് കറ്റാനം. വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് കറ്റാനത്തിന്. അതിനുദാഹരണമാണ് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കറ്റാനം ഓർത്തഡോക്സ് വലിയ പള്ളി. അവിടെ പെരുന്നാളുകൾ ആഘോഷിക്കുന്നത് നാനാജാതി മതസ്ഥരുടെ കൂട്ടായ്മയാണ്. അതുകൂടാതെ എടുത്തു പറയാത്ത പ്രത്യേകതയാണ് അതിനകത്തെ പള്ളി മണി. ഭരണിക്കാവ് പഞ്ചായത്തിൽ ഏകദേശം ഗവൺമെൻ്റും പ്രൈവറ്റുമായി 18 സ്കൂളുകൾ സ്ഥിതി ചെയ്യുന്നു.
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
ചരിത്രപരവും, രാഷ്ട്രീയപരവും, സാംസ്കാരികമായി ഉയർന്ന സ്ഥാനം ഉണ്ട് കറ്റാനത്തിന്. എഴുത്തുകാർ, കവികൾ, കലാകാരന്മാർ, രാഷ്ട്രീയ പ്രമുഖർ എന്നിവർ കറ്റാനത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഇവിടെ എടുത്തു പറയേണ്ടുന്ന വ്യക്തിത്വമാണ് ''ശ്രീ. കറ്റാനം ഓമനക്കുട്ടൻ'' സാർ. ഫോക്ലോർ അക്കാഡമിയിൽ നിന്നും നാടൻപാട്ടിന്റെ അവാർഡ് ലഭിച്ച ഒരു വ്യക്തിയാണ് അദ്ദേഹം.
== '''പൊതു സ്ഥാപനങ്ങൾ''' ==
ആരോഗ്യരംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ;
* ''ഹെൽത്ത് സെൻററുകൾ''
* ''ആശുപത്രികൾ''
* ''സബ് സെൻററുകൾ''
* ''ആരോഗ്യ പ്രവർത്തകർ കൂടാതെ''
* ''ഹരിത കർമ്മസേന അംഗങ്ങൾ''                                                                                                                                                            എന്നിവർ കൂട്ടായി പ്രവർത്തിക്കുന്നു. കൂടാതെ ''ബാങ്കുകൾ, സ്വകാര്യപണം ഇടപാട് സ്ഥാപനങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, വൈവിധ്യങ്ങളായ സൊസൈറ്റുകൾ, ടെലഫോൺ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്'' എന്നിവ ജനങ്ങളുടെ ഉന്നമനത്തിനായി സഹായിക്കുന്നു. കൂടാതെ കറ്റാനത്തിന്റെ കിഴക്ക് ഭാഗത്തായി ''നാളികേര വികസന ബോർഡിന്റെ കീഴിൽ ഓണാട്ടുകര'' എന്ന ഒരു വ്യവസായ സ്ഥാപനം പ്രവർത്തിക്കുന്നു. അവിടെ വിവിധങ്ങളായ നാളികേര ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ''കൃഷി, കച്ചവടം, സമ്പത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം'' എന്നിവയിൽ മുൻപന്തിയിലാണ് നമ്മുടെ ഗ്രാമം. നമ്മുടെ നാടിനു മുതൽക്കൂട്ടായി ''ആരോഗ്യ പ്രവർത്തകർ, മത നേതാക്കന്മാർ, എഴുത്തുകാർ, വക്കീലന്മാർ, കലാകാരന്മാർ, അധ്യാപകർ'' എന്നിവർ ഉണ്ട്. കലാകായികരംഗത്തും മികവുപുലർത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കൊണ്ടും നമ്മുടെ ഗ്രാമം സമ്പന്നമാണ്. എന്തുകൊണ്ടും വളരെ സമ്പന്നമായ ഭൂപ്രകൃതിയുള്ള ഒരു പ്രദേശമാണ് കറ്റാനം.
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065030" എന്ന താളിൽനിന്ന് ശേഖരിച്ചത്