"ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർത്തു)
(വിവരങ്ങൾ ചേർത്തു)
വരി 1: വരി 1:
= നിലമ്പൂർ =
= നിലമ്പൂർ =
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ  കേരളത്തിലെ മലപ്പുറം  ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ  കേരളത്തിലെ മലപ്പുറം  ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ഒരു പ്രധാന  പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം  ഇവിടെയാണുള്ളത്.കാനോലി പ്ലോട്ട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ഉണ്ട്. ഇവിടുത്തെ കേരള വനഗവേഷണ കേന്ദ്രത്തിലുള്ള  (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒരു പ്രധാന  പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്.
=== <u>ചരിത്രം</u> ===
പണ്ടുകാലത്ത് "നിലംബപുരം " എന്നറിയപ്പെട്ടിരുന്നതും, പിന്നീട് " നിലംബഊര് " എന്നും,  തുടർന്ന് "നിലമ്പൂർ" എന്നും സ്ഥലനാമ പരിണാമം സംഭവിച്ചു. ഈ പ്രദേശത്തിന്റെ   സാമൂഹിക, രാഷ്ട്രീയ,  സാംസ്കാരിക ചരിത്രം  ആരംഭിക്കുന്നത്  1775 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടതായി കരുതുന്ന തച്ചറക്കാവിലെ  നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ടാണ്. ആദിവാസികളായ മലമുത്തന്മാരും, പാതി നായ്ക്കന്മാരും, ചോല നായ്ക്കന്മാരും, പണിയന്മാരും ആയിരുന്നു ഇവിടുത്തെ   ആദിമ ജനവിഭാഗങ്ങൾ. കോവിലകം ഇവിടെ വരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിന്റെ  പ്രാധാന്യം ആരംഭിക്കുന്നത്.
 
കോവിലകത്തുകാർ നമ്പോല കോട്ടയിൽ നിന്ന്  ആദിവാസികളുടെ കുലദൈവമായ "വേട്ടയ്ക്കൊരുമകനെ" ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയുണ്ടായി. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 'പാട്ടുത്സവ' ചടങ്ങുകൾ ഇന്നും ആദിവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
കൃഷി, കച്ചവടം,  തൊഴിൽ എന്നിവ വികസിപ്പിക്കാനും കോവിലകത്തെ ആവശ്യങ്ങൾക്കുമായി  നായന്മാർ, ചെട്ടിയന്മാർ,    കുംഭാരന്മാർ മുതലായവരെ കൂട്ടിക്കൊണ്ടുവന്ന് കോവിലകത്തുകാർ കോവിലകത്തിന്റെ ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവർ പല കാലങ്ങളായി  നിലമ്പൂരിന്റെ വന സമ്പത്തും, ഫലഭൂവിഷ്ടമായ മണ്ണും     കണ്ട് ഇവിടെ കുടിയേറി പാർത്തവരാണ്.

15:44, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നിലമ്പൂർ

ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ  കേരളത്തിലെ മലപ്പുറം  ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ഒരു പ്രധാന  പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം  ഇവിടെയാണുള്ളത്.കാനോലി പ്ലോട്ട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ഉണ്ട്. ഇവിടുത്തെ കേരള വനഗവേഷണ കേന്ദ്രത്തിലുള്ള  (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചരിത്രം