"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= കടുങ്ങപുരം =
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്‌]]

21:10, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കടുങ്ങപുരം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്.

പാലൂർകോട്ടയിൽ നിന്നും നോക്കിയാൽ പെരിന്തൽമണ്ണ താലൂക്കിന്റെ സിംഹഭാഗവും കാണാം. ചൊവ്വാണക്കടവിലെ ചിറയും താഴെയുള്ള മണൽതുരുത്തും ചിറയിലെ പൂന്തോട്ടവും സായാഹ്നവേളകൾ ചിലവഴിക്കാൻ ആളുകൾ എത്തുന്ന സ്ഥലങ്ങളാണ്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്. ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്കമഹോത്സവ വേളയിൽ സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുടലെടുത്ത അനൈക്യം നാടുവാഴിനായന്മാരും ചാവേർപ്പട തലവൻമാരും അധിവസിച്ചിരുന്ന കോട്ടക്കൽ പ്രദേശം വിട്ടുപോരാൻ വള്ളുവക്കോനാതിരിയെ പ്രേരിപ്പിച്ചു. അന്നവരെ അനുഗമിച്ച പ്രമുഖരായിരുന്നു കരുവായൂര് മൂസ്സത്മാരും, മുതൽപുരേടത്ത് നായന്മാരും, വെങ്കിട മുസ്ളീം തറവാട്ടുകാരും. പിന്നീട് വള്ളുവക്കോനാതിരിയുടെ കേന്ദ്രസ്ഥാനമായിത്തീർന്ന തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെയും, അങ്ങാടിപ്പുറത്തിന്റെയും പരിസര പ്രദേശങ്ങളായ പുഴക്കാട്ടിരി, കടുങ്ങപുരം, കട്ടിളശ്ശേരി, കരിഞ്ചാപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ അവർ താവളമുറപ്പിച്ചു. കരുവായൂർ മൂസ്സത്മാർ പുഴക്കാട്ടിരിയിലും, കടുങ്ങപുരത്തുമായി വാസമുറപ്പിച്ചപ്പോൾ മുതൽപുരേടത്തുകാർ കട്ടിളശ്ശേരിയും, വെങ്കിട്ടമുസ്ളീം തറവാട്ടുകാർ പുണർപയുമാണ് കേന്ദ്രമാക്കിയത്. വള്ളുവക്കോനാതിരിയുടെ ഭരണകാര്യങ്ങളിൽ മുസ്സതിന് രണ്ടാംപദവിയായ പ്രധാനമന്ത്രിസ്ഥാനം തന്നയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളായ എം.പി.നാരായണമേനോന്റെയും, കട്ടിളശ്ശേരി മുഹമ്മദ് മുസ്ള്യാരുടെയും ജന്മസ്ഥമായ കട്ടിളശേരിയും അവരുടെ ജന്മഗൃഹങ്ങളും ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചവയാണ്. ദുഷ്ടതയുടേയും, ക്രൂരതയുടേയും മൂർത്തീരൂപമായ ഫ്യൂഡൽ-ജന്മിത്തത്തിന്റെ ഫലമായി കർഷകർ അനുഭവിച്ചിരുന്ന കഷ്ടതകൾക്കെതിരായി കോഡൂർ, പൊൻമള, കുറുവ എന്നീ പ്രദേശങ്ങളിൽ കുടിയാൻപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്ന കട്ടിളശ്ശേരിമുസ്ളീയാർ, വള്ളുവനാട് ഖിലാഫത്ത് കോൺഗ്രസ്സ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂക്കോട്ടൂരിനടുത്ത എട്ടുതറ എന്ന സ്ഥലത്ത് വമ്പിച്ച കുടിയാൻപ്രക്ഷോഭയോഗം സംഘടിപ്പിക്കുവാൻ മുസ്ളീയാരും, എം.പി.നാരായണമേനോനും വിശ്രമമില്ലാതെ പ്രവർത്തിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് 144-ാം വകുപ്പുപ്രകാരം യോഗങ്ങൾ നിരോധിക്കുകയും കട്ടിളശ്ശേരിയെയും, എം.പി.യെയും അറസ്റ്റ് ചെയ്യാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കട്ടിളശ്ശേരിമുസ്ള്യാർ ഫ്രഞ്ച് അധീനപ്രദേശമായ പുതുശേരി(പോണ്ടിച്ചേരി)യിലേക്ക് രക്ഷപ്പെടുകയും, എം.പി.നാരായണമേനോൻ 1921 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് പാത്രമാകുകയും ചെയ്തു. 1960-ൽ പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസ് സ്ഥാപിതമാവുന്നതു വരെ അഞ്ചലോട്ടക്കാരായിരുന്നു തപാൽ വിതരണം നടത്തിയിരുന്നത്. പാതിരമണ്ണ, മണ്ണുംകുളം, കോട്ടുവാട്, പുഴക്കാട്ടിരി എന്നീ പ്രദേശങ്ങളാണ് പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസിന്റെ പരിധിയിൽ വരുന്നത്. ചെത്തുവഴി എന്നറിയപ്പെട്ടിരുന്ന അങ്ങാടിപ്പുറം-പടപ്പറമ്പ് റോഡ്, ആദ്യകാലത്ത് കാളവണ്ടികൾക്കും ബ്രിട്ടീഷുകാരുടെ കുതിരവണ്ടികൾക്കും പോകാൻ മാത്രം പര്യാപ്തമായ നിലയിലുള്ളതായിരുന്നു. കോഴിക്കോട്-മദ്രാസ് ട്രങ്ക് റോഡ് എന്നറിയപ്പെട്ടിരുന്ന രാമപുരം റോഡായിരുന്നു അക്കാലത്ത് ദുരയാത്രയ്ക്കുള്ള ഏക ആശ്രയം. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന പുഴക്കാട്ടിരി, 1961-ലാണ് പുഴക്കാട്ടിരി പഞ്ചായത്തായി രൂപം പ്രാപിക്കുന്നത്. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവിൽ വരുന്നത് 1964-ലാണ്. 1969-ലാണ് ഇപ്പോഴുള്ള സ്വന്തം കെട്ടിടത്തിൽ പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത്. ആദ്യ പ്രസിഡന്റ് പാലോളി മുഹമ്മദ് കുട്ടിയായിരുന്നു.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ

പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് മക്കരപറമ്പ്, മങ്കട ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് കുറുവ ഗ്രാമപഞ്ചായത്ത്, തെക്ക് മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് അങ്ങാടിപ്പുറം എന്നിവയാണ്.ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. അമ്മിനിക്കാട് മലയിൽ നിന്നും ഉത്ഭവിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്നതും പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്നതുമായ ചെറുപുഴയാണ് കാർഷിക ജലസേചനത്തിനുള്ള മുഖ്യ ഉപാധി. പ്രധാനമായും മണിക്കേറ് കടവ്, കക്കാട്ടിലെപ്പടി കടവ്, കോന്നംവല്ലം കടവ്, കോതരപ്പുഴ കടവ്, കട്ടക്കുണ്ട് കടവ്, വെള്ളിക്കടവ്, ഉടുമ്പാനശേരി തിരുണ്ട് കടവ്, പൂളക്കുണ്ട് കടവ്, വെളിയം പുറത്ത് കടവ്, ചൊവ്വാംകുണ്ട് കടവ് എന്നിവയാണ് ഈ ജലസ്രോതസ്സിലേക്കു തുറക്കുന്ന വാതായനങ്ങൾ. പഞ്ചായത്തിലെ എല്ലാതോടുകളും ചെറുപുഴയിലാണ് ചേരുന്നത്. ഈ പുഴയ്ക്ക് ഉടുംബനാശേരി, ചൊവ്വാണ എന്നിവിടങ്ങളിൽ ചിറകളുണ്ട്. തോടുകളിൽ പ്രധാനചിറ അടങ്ങൻ ചിറയാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചെറുചെരിവ്, താഴ്വരകൾ, സമതലം, ചെറുതോടുകൾ എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം പാലൂർ കോട്ടയാണ്. വെള്ളുപറമ്പ്, ചെമ്മീൻപറമ്പ്, കണ്ടംപറമ്പ് എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന മറ്റു പ്രദേശങ്ങൾ. ചെങ്കൽ മണ്ണാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്ന മണ്ണിനം.

പ്രകൃതി.

തൊഴിൽ മേഖലകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 22.69 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,982
പുരുഷന്മാർ 10,609
സ്ത്രീകൾ 11,373
ജനസാന്ദ്രത 1193
സ്ത്രീ : പുരുഷ അനുപാതം 1072
സാക്ഷരത 89.45

ചരിത്രപരമായ വിവരങ്ങൾ

ആദികലാരൂപങ്ങളുടെ വിളനിലമായിരുന്ന പുഴക്കാട്ടിരിയിലെ രാമപുരം ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ചുനടത്തിയിരുന്ന ഏകാദശിവിളക്ക് ജാതിമതവർഗ്ഗഭേദമെന്യേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. അതിന്റെ ഭാഗമായി കഥകളിയും നാടൻകലാരൂപങ്ങളും പതിവായി അരങ്ങേറിയിരുന്നു. വളരെ പുരാതനകാലം മുതൽ തന്ന ആഘോഷിച്ചുവരുന്ന കടുങ്ങപുരം നേർച്ചയും ഏറെ പ്രസിദ്ധമാണ്. കോൽക്കളി, അർവനമുട്ടുകളി, പരിചമുട്ടുകളി, ചെറുമക്കളി തുടങ്ങിയവ പണ്ടുമുതൽ തന്ന ഇവിടെ നിലനിന്നിരുന്ന പാരമ്പര്യകലാരൂപങ്ങളാണ്. വേളൂർ ജുമാ അത്ത് പള്ളി, കടുങ്ങപുരം ജുമാ അത്ത് പള്ളി, കട്ടിളശ്ശേരിപള്ളി രാമപുരം, പുഴക്കാട്ടിരി പള്ളികൾ എന്നിവയാണ് പഴയ മുസ്ളീം ആരാധനാകേന്ദ്രങ്ങൾ. പനങ്ങാങ്ങര ശിവക്ഷേത്രം, രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, പുഴക്കാട്ടിരി ശിവക്ഷേത്രം, മാലാപ്പറമ്പ് അയ്യപ്പൻകാവ്, കടുങ്ങപുരംകോവിൽ എന്നിവയാണ് പ്രധാനക്ഷേത്രങ്ങൾ. കോൺഗ്രസ്-സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) പ്രവർത്തകരുടെ നേതൃത്വത്തിൽ 1936-37 കാലഘട്ടത്തിൽ പുഴക്കാട്ടിരിയിൽ സ്ഥാപിതമായ മഹാത്മാ വായനശാലയാണ് പഞ്ചായത്തിലെ ആദ്യഗ്രന്ഥശാല. മാതൃഭൂമി പത്രമായിരുന്നു സ്ഥിരമായി വായനശാലയിൽ എത്തിയിരുന്നത്. സി.എസ്.പി.യുടെ മുഖപത്രമായിരുന്ന പ്രഭാതം ദ്വൈവാരിക ഷൊർണ്ണൂരിൽ നിന്നും എത്തിയിരുന്നു. ഉദയം എന്ന പേരിൽ ഒരു കൈയ്യെഴുത്തുമാസികയും ഇറക്കിയിരുന്നു. മഹാത്മാ വായനശാലയുടെ പതനത്തിനു ശേഷമാണ് കടുങ്ങപുരത്തെ ഐ.എൻ.എ.നാരായണമേനോൻ സ്മാരക വായനശാല ആരംഭിക്കുന്നത്. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നയാളായ കെ.നാരായണമേനോൻ ജോലിതേടി സിങ്കപ്പൂരിലേക്ക് പോവുകയും അവിടെ വെച്ച് നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ ചേരുകയും ബ്രിട്ടീഷുകാർക്കെതിരെ പൊരുതി, ഇംഫാലിൽ വെച്ച് യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കായിട്ടായിരുന്നു ഐ.എൻ.എ.നാരായണമേനോൻ വായനശാല സ്ഥാപിക്കപ്പെട്ടത്. ആ കാലഘട്ടത്തിൽ തന്ന പ്രവർത്തിച്ചിരുന്ന മറ്റൊരു ഗ്രന്ഥശാലയാണ് രാമപുരം വായനശാല. സർക്കാർ സഹായത്തോടുകൂടി പുഴക്കാട്ടിരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പൊതുജന വായനശാല പഞ്ചായത്തിലിപ്പോൾ നിലവിലുണ്ട്

സ്ഥാപനങ്ങൾ

പ്രധാന വ്യക്തികൾ

സംഭാവനകൾ

വികസനമുദ്രകൾ

തടയണ നിർമ്മാണം

പുഴ സംരക്ഷണത്തിൻറെ ഭാഗമായി തടയണകൾ നിർമ്മിച്ച് പുഴയിലെ ജവനിരപ്പ് സുസ്ഥിരമായി നിലനിർത്തുകയും തന്മൂലം പരിസര പ്രദേശങ്ങളിലെ കിണറുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവയിലെ ജലലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. നെൽകൃഷി ചെയ്യുന്ന പ്രധാന സ്ഥലങ്ങളായ രാമപുരം, കട്ടിലശ്ശേരി, നാലാം പാടം എന്നിവയിൽ വർഷത്തിൽ രണ്ട് വിള ഇറക്കാൻ സാധ്യമാക്കാനും ഇപ്പോൾ നിലവിലുള്ള ഈ പ്രദേശങ്ങളിലെ നെൽകൃഷിയുടെ വിസ്തൃതിയിൽ ഗണ്യമായ മാറ്റം വരുത്താൻ സാധിക്കുക വഴി ഉൽപാദന വർദ്ധനവ് കൈവരിക്കാനും സാധിക്കും.

പുഴയുടെ പാർശ്വ സംരക്ഷണം

ചെറുപുഴയുടെ പലഭാഗങ്ങളിലായി പാർശ്വങ്ങൾ പുഴയിലേക്ക് ഇടിഞ്ഞ് വിഴുകയും ഇതുവഴി പുഴയുടെ ആഴം കുറയുകയും തന്മൂലം സ്വാഭാവിക നീരോഴുക്ക് തടസ്സപ്പെടുകയും ആയത് പുഴയുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. (കയർ ഭൂവസ്ത്രം, കൈത, കരിമ്പ് എന്നിത്യാതികൾ വിന്യസിക്കുക)

മാലിന്യങ്ങൾ നീക്കം ചെയ്യൽ

നീരൊഴുക്ക് കുറഞ്ഞതോടെ ആശുപത്രി, കട കമ്പോളങ്ങൾ എന്നിവയിൽ നിന്നും വന്നടിഞ്ഞ മാലിന്യങ്ങൾ പുഴയുടെ അതിജീവനത്തെ സാരമയി ബാധിച്ചിട്ടുണ്ട്. ആയത് നീക്കം ചെയ്യുന്നതിന് പ്രത്യേകം പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.

പ്രശ്നങ്ങൾ

Ø മഴക്കാലം കഴിയുന്നതോടെ പുഴ ഒരു നീർച്ചാലായി മാറുന്നു

Ø പുഴയുടെ തീരമിടിച്ചിൽ മൂലം കൃഷി ഭൂമി നഷ്ടപ്പെടുന്നു

Ø പ്ലാസ്റ്റിക്ക് ,അറവ് മാലിന്യങ്ങൾ മറ്റു പാഴ് വസ്തുക്കൾ തള്ളുന്നു.

Ø മണലൂറ്റൽ മൂലം ജലസംഭരണ ശേഷി നഷ്ടപ്പെടുന്നു

Ø പുഴയിലെ വെള്ളം കുറയുന്നതോടെ പ്രദേശത്താകെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു

Ø പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴുകി വന്ന് നെൽപ്പാടങ്ങളിലും കൃഷിയിടങ്ങളിലും അടിഞ്ഞ് കൂടുന്നു

Ø ആശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികൾ മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടുകയും നീർവാർച്ചക്ക് സമയമെടുക്കുകയും ചെയ്യുന്നു ഇത് കൃഷി വെള്ളം മൂടി നശിക്കുന്നതിന് കാരണമാകുന്നു.

Ø പുഴയുടെ സമീപത്തെ നെൽപ്പാടങ്ങളെ തരം മാറ്റുന്ന പ്രവണത കൂടി വരുന്നു.

Ø വെള്ളം കെട്ടി നിർത്തുന്ന ഭാഗങ്ങളിൽ കുളവാഴയും ചണ്ടിയും അടിഞ്ഞുകൂടുന്നു

Ø സമീപ പഞ്ചായത്തുകളിൽ നിന്നും ആശുപത്രിമാലിന്യങ്ങൾ ചെറുപുഴയിലേക്ക് ഒഴുക്കുന്നത് മൂലം വിവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

Ø പുഴയുടെ പല ഭാഗങ്ങളിലും കൈയേറ്റങ്ങൾ കാരണം സ്വഭാവിക ഒഴുക്കിന്

തടസ്സം വരുന്നു.

Ø ചെറുപുഴയിൽ കിണറടക്കമുള്ള അശാസ്ത്രീയ നിർമ്മാണം പുഴയുടെ

Ø പാട ശേഖരങ്ങളിലെ കീടനാശിനി പ്രയോഗം ജല മലിനീകരണത്തിന്

ഇടവരുത്തുന്നു

Ø പലയിടങ്ങളിലും സംരക്ഷണ ഭിത്തികൾ

പരിഹാരങ്ങൾ

§ കരയിടിച്ചിലുള്ള ഭാഗങ്ങളിൽ യഥാർത്ഥ വീതി തിട്ടപ്പെടുത്തി പാർശ്വ ഭിത്തികൾ കെട്ടി സംരക്ഷണ പ്രവർത്തനം

§ കോതരപ്പുഴ,ഉടുമ്പനാശ്ശേരി,തിരുണ്ട്.ചൊവ്വാണ,തോട്ടതൊടി,നാറാണത്ത്

എന്നിവിടങ്ങളിലെ ചിറകൾ പുനർ നിർമ്മാണം നടത്തുക

§ ആവശ്യമായ സ്ഥലങ്ങളിൽ ഉചിതമായ തടയണകൾ നിർമ്മിക്കുക

§ വിനോദ സഞ്ചാര സാധ്യതകളെ കണ്ടെത്തി ഉപയോഗപ്പെടുത്തുക.

§ .നിലവിലുള്ള കുളിക്കടവുകളെ ഉപയോഗ യോഗ്യമാക്കുകയും

പുതിയ കുളിക്കടവുകൾ നിർമ്മിക്കുകയും ചെയ്യുക

§ പുഴയിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുക.

§ പുഴയുടെ അരികുകൾ ബലപ്പെടുത്തി സഞ്ചാര യോഗ്യമാക്കുക

§ പുഴയോരത്തെ ജന സമ്പർക്ക മേഘലകളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കുക

§ ചെറുപുഴയിലെ കൈവഴികളെ സംരക്ഷിക്കുക.

§ കൃഷിയിടങ്ങളിലേക്കുള്ള ജല ലഭ്യത ഉറപ്പ് വരുത്തുക

§ ജൈവ വൈവിധ്യം പരിഗണിച്ച് കൊണ്ടുളള സംരക്ഷണ പ്രവർത്തനം നടത്തുക

§ ബോധവൽക്കരണം, ക്ലീൻ ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുക

പൈതൃകം

കലാരൂപങ്ങൾ

ഭാഷാഭേദങ്ങൾ

വിനോദസഞ്ചാരസാധ്യതകൾ

പാലൂർകോട്ട വെള്ളച്ചാട്ടം
പാലൂർ കോട്ട ഒരു വിവരണം