"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== എന്റെ വിദ്യാലയം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== എന്റെ വിദ്യാലയം ==
== എന്റെ വിദ്യാലയം ==
താനാളൂർ പഞ്ചായത്തിലെ പ്രാചീന കേരളത്തിന്റെ മധ്യഭാഗം എന്നു കരുതപ്പെടുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്.നമ്മുടെ ദേശീയ നേതാവും ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവുമായിരുന്ന ഗോപാല കൃഷ്ണ ഗോഖലെ പൂനെ കേന്ദ്രമായി സ്ഥാപിച്ച സർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ ഒരു പ്രധാന പ്രവർത്തകനായിരുന്ന ഗോപാല കൃഷ്ണ ദേവധാർ മലബാർ കലാപകാലത്ത് അഭയാർത്ഥികൾ ആയി തീർന്ന ആയിരകണക്കിന് ആളുകൾക്ക് സഹായവും ആശ്വാസവും നൽകാൻ വടക്കെ ഇന്ത്യയിൽ നിന്ന് സംഭരിച്ച വലിയൊരു കുറച്ചു സഹപ്രവർത്തകരോടൊപ്പം മലബാറിൽ എത്തുകയായിരുന്നു. ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റ്‌ (ഡി. എം. ർ. ഡി)എന്ന ട്രസ്റ്റിൽ പണം നിക്ഷേപിക്കുകയും ആ ട്രസ്റ്റ്‌ മലബാറിന്റെ പല ഭാഗങ്ങളിലും സേവന കേന്ദ്രങ്ങളും സ്കൂളുകളും സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ 1924 ലാണ് ദേവധാർ സ്കൂൾ താനൂരിൽ സ്ഥാപിതമായത്.1951ൽ  ഡി. എം. ർ. ഡി    താനൂർ കേന്ദ്രം കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയ്ക്ക് (ഗണപത് സ്കൂൾ മാനേജ്മെന്റ് )കൈ മാറി. സൊസൈറ്റിയുടെ സെക്രട്ടറി ശ്രീ സർവോത്തമറാവു മാനേജരായിരുന്ന കാലത്താണ് ഈ കേന്ദ്രം ഹൈസ്കൂൾ ആയി ഉയർത്തിയത്.1990ൽ ഹയർസെക്കന്ററി സ്കൂൾ ആയി ഉയർത്തി. ഇരുപത്തിൽ അധികം ക്ലബ്ബുകൾ ഇന്ന് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. പ്രസക്തവും പ്രാധാന്യവുമുള്ള ദിനചാരണങ്ങൾ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടക്കുന്നു. സ്കൗട്ട്സ്, ഗൈഡ്സ്, എൻ. എസ്. എസ്, വളണ്ടിയർ ടീം, ശുചിത്വസേന, സ്കൂൾ പാർലമെന്റ്, ഹെല്പ് ഡെസ്ക്, കായിക വേദി, മലയാള വേദി എന്നിങ്ങനെ ഒരു കൂട്ടായ്മ ഇവിടെ നില നില്കുന്നു. 2023-2024 അക്കാദകമിക വർഷത്തിൽ സ്കൂൾ സബ് ജില്ലാ തലത്തിൽ കലാമേള, ശാസ്ത്രമേള ഒന്നാമതായി. ജില്ലാതലത്തിൽ സാമൂഹ്യ ശാസ്ത്രമേള വിഭാഗത്തും ഒന്നാമതായി.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053438" എന്ന താളിൽനിന്ന് ശേഖരിച്ചത്