"ഗവ. എൽ.പി.ബി.എസ്. കരകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= <u>കരകുളം</u> =
= <u>കരകുളം</u> =
== <u>കരകുളം</u> ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമമാണ് കരകുളം.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമമാണ് കരകുളം.



20:51, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരകുളം

കരകുളം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമമാണ് കരകുളം.

ഭൂമിശാസ്ത്രം

കേരളത്തിന്റെ വിഭവസമ്പന്നമായ ഭൂവിഭാഗമായ ഇടനാടിന്റെ ഉത്തമമാതൃകയാണെന്ന് പേരുകൊണ്ടുതന്നെ വിളിച്ചറിയിക്കുന്ന കരകുളം എന്ന മനോഹരമായ ഗ്രാമം. പച്ചപ്പണിഞ്ഞു തലയുർത്തിനിൽക്കുന്ന കുന്നുകൾ. കുത്തിറക്കമുള്ള ചെരിവുകൾ, കുന്നിൻതടങ്ങളിലെ വയൽപ്പണകൾ, സമതലങ്ങൾ എല്ലാം ചേർന്ന് കരയും കുളവുമൊരുക്കുന്ന ഈ മണ്ണ് കൃഷീവലന്റെ സ്വർഗ്ഗമാണെന്ന് പറയാം. ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി കരകുളം പഞ്ചായത്തുപ്രദേശത്തെ ഒരു മലനാടൻഗ്രാമം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഉയർന്ന കുന്നുകളും താഴ്വരകളും കുന്നുകൾക്കിടയിലെ നിരപ്പായ വെള്ളക്കെട്ടുകളും ഇടകലർന്നുകിടക്കുന്ന ഒരു ഭൂവിഭാഗമാണിത്. തിരുവനന്തപുരം താലൂക്കിനോട് തൊട്ടുകിടക്കുന്നതും നെടുമങ്ങാട് താലൂക്കിന്റെ തെക്കൻ പ്രദേശവുമായ ഈ പഞ്ചായത്ത് കരകുളം, വട്ടപ്പാറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നതാണ്. ഭൂമിയുടെ കിടപ്പനുസരിച്ച് മിക്ക കുന്നുകളുടെ മുകളിലും സമനിരപ്പായ സ്ഥലങ്ങളുണ്ട്. ഉയർന്ന ലാറ്ററേറ്റ് ഭൂവിഭാഗമായ ഈ പ്രദേശം മൊത്തം കൃഷിയിടത്തിന്റെ 20 ശതമാനത്തോളം വരും. കുന്നിൻമുകളിലെ നിരപ്പു കഴിഞ്ഞാൽ പിന്നെയുള്ളത് ചരിവുകളാണ്. 15-20 ഡിഗ്രി മുതൽ 65-70 ഡിഗ്രി വരെയുള്ള ചരിഞ്ഞ പ്രദേശങ്ങളാണ് ഇവയിലധികവും. കരകുളം പഞ്ചായത്തിന്റെ ഒരു പ്രധാന സവിശേഷത ഭൂവിസ്തൃതിയിൽ ഗണനീയമായ ഒരു ഭാഗം പാറക്കെട്ടുകളാണെന്നുള്ളതാണ്. കിള്ളിയാർ ഏകദേശം 4.5 കിലോമീറ്റർ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ പ്രദേശത്ത് ഒരുകാലത്ത് ധാരാളം കുളങ്ങൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കരകുളം എന്ന പേര് കിട്ടിയതെന്നും കേൾക്കുന്നു. വില്ലേജോഫീസ് രജിസ്റ്ററുകൾ പരിശോധിക്കുമ്പോൾ തന്നെ ഇതു സത്യമാണെന്ന് ബോധ്യപ്പെടും. കരകുളം എന്ന നാമത്തിലെ കുളം എന്ന പദത്തിൽ ഒളിഞ്ഞിരിക്കുന്ന ജലസമൃദ്ധി പരമാവധി ഉപയോഗപ്പെടുത്തിയ ഒരു ജനതയായിരുന്നു ഇവിടുണ്ടായിരുന്നത്. തിരുവിതാംകൂർ രാജാവിന്റെ ധാന്യപുരയിലേക്ക് ഒഴുകിയെത്തിയ കാർഷികസമ്പത്തിൽ ചെറുതല്ലാത്തൊരു ഭാഗം കരകുളത്തെ ജനങ്ങളുടെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ആകെത്തുകയായിരുന്നു.

ദേശചരിത്രം

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കിരയായവർ ഇന്നാട്ടിൽ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പൻപിള്ള, എ.കെ.കരകുളം മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടൻപിള്ള, മൂലൈകട്ടയ്ക്കാൽ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻപിള്ള, പാറയിൽ രാമൻപിള്ള ഇനിയും ഇവിടേക്ക് ചേർത്തുവയ്ക്കേണ്ട ത്യാഗവര്യൻമാരുടെ പേരുകൾ പലതുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് യോഗം ചേരുന്നത് സർക്കാർ നിരോധിച്ച കാലം. സർ.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തിൽ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ കോൺഗ്രസ്സിന് യോഗംചേരാൻ സർവ്വവിധസംരക്ഷണവും സഹായവും നൽകാൻ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ 1119 മീനം 9-നു കരകുളം മുക്കോലയിൽ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.

പ്രാക് ചരിത്രം

യുവരാജവായ മാർത്താണ്ഡവർമയും പ്രബല ക്ഷത്രിയവിഭാഗമായ എട്ടുവീടരും തമ്മിലുണ്ടായ സംഘർഷത്തിന്റെ ചരിത്രമുറങ്ങുന്ന പ്രദേശമാണിത്. എട്ടുവീട്ടിൽ പിള്ളമാരുടെ സഹായിയും യുദ്ധനിപുണനും തദ്ദേശിയ ജന്മിയുമായിരുന്നു കരകുളം പിള്ള. ഈ പ്രദേശം ഒരു കാലത്ത് ബുദ്ധമതവിശ്വാസികളുടെ കേന്ദ്രമായിരുന്നുവത്രെ. തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.

ഗതാഗതം

എല്ലാ പ്രദേശങ്ങളേയും കൂട്ടിയിണക്കത്തക്കവിധത്തിൽ സാമാന്യം മെച്ചപ്പെട്ട ഒരു റോഡുശൃംഖല കരകുളം പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ കഴുനാട്, പന്തപ്ലാവ് വാർഡുകളെയും മരുതൂർ, ചിറ്റാഴ വാർഡുകളെയും വേർതിരിക്കുന്ന എം.സി.റോഡ് മരുതൂർ മുതൽ വട്ടപ്പാറ കണക്കോട് വരെയുള്ള 4 കിലോമീറ്റർ ദൂരം പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ വഴയില നിന്നു തുടങ്ങി കരകുളം-കെൽട്രോൺ പ്രദേശത്തു കൂടി അന്തർസംസ്ഥാനപാതയായ തിരുവനന്തപുരം-ചെങ്കോട്ട റോഡും കടന്നു പോകുന്നു. പ്രധാനപ്പെട്ട ഈ റോഡുകളിലൂടെയാണ് കരകുളം, വട്ടപ്പാറ മേഖലകളിലെ ജനങ്ങൾക്ക് തിരുവനന്തപുരം, നെടുമങ്ങാട് നഗരപ്രദേശങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നത്. 1954-ൽ ഇന്നത്തെ കരകുളം പാലം ജംഗ്ഷൻ വരെ മാത്രമേ അന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് സിറ്റി സർവ്വീസ് ഉണ്ടായിരുന്നുള്ളൂ. അതുതന്നെ രാവിലെയും വൈകിട്ടും മാത്രമായിരുന്നു. അരുവിക്കര, ഇരുമ്പ മുതലായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചികിത്സാ ആവശ്യങ്ങൾക്കും മറ്റും ആശുപത്രിയിൽ പോകുവാൻ വേണ്ടി ഈ ബസ് സർവ്വീസ് എട്ടാമതു മൈൽകുറ്റി വരെ (8-ം കല്ല്) നീട്ടിക്കൊടുക്കണമെന്ന് അന്നത്തെ പഞ്ചായത്തുകമ്മിറ്റി പ്രമേയം പാസാക്കിയതായി രേഖകളിൽ കാണുന്നു (ജൂലായ് 3,1954).

വിദ്യാഭ്യാസരംഗം

പണ്ടുകാലത്ത് ഇന്നാട്ടുകാർക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മൈലുകൾ താണ്ടി പോകേണ്ടിവന്നിരുന്നു. ഇതിനൊരു പരിഹാരമുണ്ടായത് കരകുളം ഗവൺമെന്റ് ഹൈസ്ക്കുൾ സ്ഥാപിതമായതോടെയാണ്. നാട്ടുകാരുടെ സാമ്പത്തികസഹായത്തോടെ കരകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ പ്രാരംഭഘട്ടത്തിൽ എട്ടാം ക്ലാസ്സുവരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. സ്ക്കൂളിന് കെട്ടിടമില്ലാഞ്ഞതിനാൽ ആറന്നൂർകോണം പത്മനാഭൻപിള്ളയുടെ വീടിനോടനുബന്ധിച്ച് ഒരു ഓലഷെഡ് കെട്ടിയാണ് ക്ലാസ്സ് ആരംഭിച്ചത്. തുടർന്ന് സ്കൂളിന് സ്വന്തമായി ഒരു മന്ദിരം നിർമ്മിക്കുകയും ക്രമേണ ഇന്നതു വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി പരിണമിക്കുകയും ചെയ്തു. ഇന്ന് പ്രൈമറി തലത്തിലും സെക്കന്ററി തലത്തിലും നിരവധി സ്കൂളുകൾ കരകുളം ഗ്രാമത്തിൽ ഉണ്ട്.

ആരാധനാലയങ്ങൾ

കരകുളം ജുമാ മസ്ജിദ്,തിരുമാനൂർ മഹാദേവർ ക്ഷേത്രം, കുന്നൂർക്കൽ ക്ഷേത്രം,പതിയനാട് ശ്രീ ഭദ്രകാളി ക്ഷേത്രം,മാങ്കോട് ഇലങ്കത്ത് ദേവത, മുദിശാസ്താംകോട് ക്ഷേത്രം, മരുതൂർ സഭ മേലതിൽ തമ്പുരാൻ ക്ഷേത്രം ഏണിക്കര ശിവ ക്ഷേത്രം പ്രധാന ആരാധനാലയങ്ങൾ.1836 ൽ സ്ഥാപിതമായ ക്രൈസ്റ്റ്നഗർ പള്ളിയും തിരുവിതാംകൂർ രാജവംശം സ്ഥാപിച്ച തെക്കേടം തമ്പുരാൻ ക്ഷേത്രവും വളരെ പുരാതനമാണ്.