"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 98: | വരി 98: | ||
== ജൂനിയർ റെഡ്ക്രോസ്== | == ജൂനിയർ റെഡ്ക്രോസ്== | ||
== ഇക്കോ ക്ലബ്ബ് == | == ഇക്കോ ക്ലബ്ബ് == | ||
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും സമൂഹത്തിന് പരിസ്ഥിതി അവബോധം പകർന്നു നൽകാനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഇക്കോ ക്ലബ്ബ്. | |||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് | * ലിറ്റിൽ കൈറ്റ് യൂണിറ്റ് | ||
* ദിശ | * ദിശ |
12:57, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി | |
---|---|
വിലാസം | |
കൈനകരി കൈനകരി , കൈനകരി പി.ഒ. , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0477 2724230 |
ഇമെയിൽ | holyfamilyghskainakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46056 (സമേതം) |
യുഡൈസ് കോഡ് | 32110800204 |
വിക്കിഡാറ്റ | Q87479463 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈനകരി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 307 |
ആകെ വിദ്യാർത്ഥികൾ | 307 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | യോഹന്നാൻ തരകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | തങ്കമണി |
അവസാനം തിരുത്തിയത് | |
09-01-2024 | 46056HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.'ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിലെ കൈനകരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഗേൾസ് ഹൈസ്ക്കൂൾ
ചരിത്രം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ ആദ്യമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു. 1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു. 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 -2006 ൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോൾ പത്താം ക്ലാസ്സ് വരെ എത്തി മഠം സ്ക്കൂൾ എന്നാണ് നാട്ടുകാർ സ്കൂളിനെ വിളിക്കുന്നത്.
നേട്ടം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ ആദ്യമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു. 1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു. 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 -2006 ൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോൾ പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010 എസ്.എസ്.എൽ.സി. പരീക്ഷകളി ൽ100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആർ സി. പറീക്ഷയിൽ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകൾ.2010 എസ്.എസ്.എൽ .സി.പരീക്ഷയിൽ ആലപ്പുഴ റവന്യുജില്ലയിൽ മലയാളഭാഷയിൽ ഏറ്റവും കൂടുതൽ
എ പ്ലസ് ലഭിക്കുകയുണ്ടആയി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഒരു ഓഡിറ്റോറിയവും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 14 കമ്പ്യൂട്ടർ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഭാരത് സ്കൗട്ട് & ഗൈഡ്സ്
ലോകത്തെ ഏറ്റവും വലിയ യൂണിഫോഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡസ് അസോസിയേഷൻ. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ സന്നദ്ധസേവന സംഘത്തിന് രൂപം നൽകിയത്. ഇന്ത്യയിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഇതിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ കേരള വിദ്യാഭ്യസ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നമ്മുടെ സംസ്ഥാനത്ത് സംഘടന പ്രവർത്തിക്കുന്നത്. കുട്ടനാട് ജില്ലാ അസോസിയേഷന്റെ കീഴിലാണ് നമ്മുടെ സ്മകൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്.
ജൂനിയർ റെഡ്ക്രോസ്
ഇക്കോ ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും സമൂഹത്തിന് പരിസ്ഥിതി അവബോധം പകർന്നു നൽകാനും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഇക്കോ ക്ലബ്ബ്.
- ലിറ്റിൽ കൈറ്റ് യൂണിറ്റ്
- ദിശ
- കെ സി എസ് എൽ
- വിൻസന്റ് ഡി പോൾ സൊസൈറ്റി
- നന്മ
- മാതൃഭൂമി - സീഡ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- എഴുത്തുകൂട്ടം-വായനക്കൂട്ടം
- ക്ലാസ് മാഗസിൻ.
- കലാ-കായികമേള
- പഠനയാത്ര
1. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ഇവിടെ പ്രവർത്തിക്കുന്നു. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്‌റ്റോപ് പബ്ലിഷിംഗും,ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ യൂണിറ്റ് തലത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ഉണ്ട്.
2017 മുതൽ കൈനകരി ഹോളിഫാമിലി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുന്നു. 20 കുട്ടികൾ വീതം ഓരോ വർഷവും ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു. 2022 - 23 വർഷങ്ങളിൽ 24 കുട്ടികളാണ് കൈറ്റിൽ അംഗത്വം എടുത്തിട്ടുള്ളത്. 2022 ജനുവരി ഇരുപതാം തീയതി ഈ വർഷത്തെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള പ്രാഥമിക ക്യാമ്പ് സംഘടിപ്പിച്ചു. മികവുപുലർത്തിയ 6 കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. മാതൃകാപേജ്/സ്കൗട്ട്&ഗൈഡ്സ്
2. സ്കൗട്ട് ഗൈഡ്
പഠനത്തോടൊപ്പം കുട്ടികളിൽ ധാർമിക മൂല്യങ്ങളും ദേശസ്നേഹവും വളർത്തിയെടുക്കുന്നതിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയ്ക്ക് നിസ്തുലമായ പങ്കുണ്ട്. കുട്ടികളുടെ കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. കൈനകരി ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ 2020 - 21 അധ്യയനവർഷം മുതൽ സ്കൗട്ട് ആൻഡ് ഗൈഡ് പുതിയ യൂണിറ്റ് ആരംഭിക്കുന്നത് ലേക്കുള്ള ക്രമീകരണങ്ങൾ നടത്തപ്പെടുക യുണ്ടായി. ശ്രീമതി സോണിയാമ്മടീച്ചർ സ്കൗട്ട് ആൻഡ് ഗൈഡ് പുതിയ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ടു.
3. വിദ്യാരംഗം
കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വളർത്തുക , സർഗ്ഗാത്മക ശേഷി ഉണർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നു.
4. സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ സാമൂഹ്യബോധവും പൗരബോധവും ദേശസ്നേഹവും വളർത്തിയെടുക്കുന്നതിൽ ഈ സ്കൂളിലെ സോഷ്യൽസയൻസ് ക്ലബ് അതിന്റെതായ പങ്കുവഹിക്കുന്നു. നാൽപ്പതോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ അന്ന മോൾ ജോസഫ് ഇതിന്റെ സാരഥ്യം വഹിക്കുന്നു. വിവിധ ദിനാചരണങ്ങളും മത്സരങ്ങളും വഴി സോഷ്യൽ സയൻസ് അധ്യാപകരോടൊപ്പം മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നു
5. സയൻസ് ക്ലബ്
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയിൽ സയൻസ് ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു. ഹരിത ക്ലബ്ബ്, എക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, SEP... തുടങ്ങി വിവിധ ക്ലബ്ബുകളുടെ ഒരു സമുച്ചയമാണ് സയൻസ് ക്ലബ്. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ സയൻസ് അധ്യാപകർ നേതൃത്വം കൊടുക്കുന്ന ഈ ക്ലബ്ബിൽ ശാസ്ത്ര ആഭിമുഖ്യമുള്ള, പരിസ്ഥിതിയോട് സ്നേഹമുള്ള ഒരു പറ്റം കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന് കൂടുതൽ ഊർജ്ജസ്വലമാകുന്നു.
സ്കൂളും പരിസരവും ശുചിയായും വൃത്തിയായും സൂക്ഷിക്കുന്നതിലും, ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നത് ലും, കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നതിലും ഈ ക്ലബ്ബ് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നു. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് സ്കൂളിലെത്തുന്ന കുട്ടികളെ സാനിറ്റൈസ് ചെയ്യുക, ടെമ്പറേച്ചർ നോക്കുക, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുന്നതിൽ ശ്രദ്ധിക്കുക, ആവശ്യമായ ബോധവൽക്കരണ പരിപാടികൾ നടത്തുക, തറകൾ നിർമ്മിക്കുക, പ്രദർശിപ്പിക്കുക, SEP ലൂടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക ഇങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാണ് സ്കൂൾ ശാസ്ത്രക്ലബ്ബ്. കുമാരി ജോബിയ ജോജി ശാസ്ത്ര ക്ലബ്ബിന്റെ കുട്ടികളുടെ സാരഥിയായി പ്രവർത്തിക്കുന്നു.
6. ഗണിതശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ഗണിത ശാസ്ത്ര അഭിരുചി വളർത്തുക, പ്രോത്സാഹിപ്പിക്കുക, വിവിധ മത്സരങ്ങൾക്ക് വേണ്ടത്ര പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി സ്കൂൾ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രമേള കളിലും മറ്റ് വിവിധ മത്സരങ്ങളിലും ധാരാളം കുട്ടികളെ ഒരുക്കുന്നതിനും വിജയികൾ ആക്കുന്നതിനും, ഈ സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
7. പരിസ്ഥിതി ക്ലബ്
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യവും പരിസ്ഥിതിയോടുള്ള സ്നേഹവും അടുപ്പവും കുട്ടികളിൽ രൂപപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്ന തിനെ തുടർന്ന് അധ്യയനവർഷത്തിൽ ഉടനീളം വിവിധ പ്രവർത്തനങ്ങളുമായി ഈ ക്ലബ് മുന്നേറുന്നു. ഡ്രൈഡേ ആചരിക്കുക, സ്കൂളും പരിസരവും മാലിന്യമുക്ത മായി സംരക്ഷിക്കുക, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുക, കാർഷികമേഖലയോടും പരിസ്ഥിതി വിഭവങ്ങളോടും താല്പര്യം ജനിപ്പിച്ച് വീട്ടിലെ പച്ചക്കറി തോട്ടം,വിഷരഹിത ഭക്ഷണം ഒക്കെയും സാധ്യമാക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്.
8. കലാ സാഹിത്യ ക്ലബ്
കുട്ടികളിലെ സർഗ്ഗശേഷി, സാഹിത്യവാസന, കലാഭിരുചി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടത്തപ്പെടുന്നു. വ്യത്യസ്ത മേഖലകളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നതിന് ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.. ഈ വർഷം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ജില്ലാതല പോസ്റ്റർ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അനിറ്റാ സിറിയക് ഒന്നാം സ്ഥാനത്തിന് അർഹയായി.
9. സ്പോർട്സ് ക്ലബ്
നീന്തൽ ഉൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവു പുലർത്തുന്നു. ആരോഗ്യകായിക ക്ഷമത വർദ്ധിപ്പിക്കുക എന്ന എന്ന ലക്ഷ്യം മുൻനിർത്തി പരിമിതമായ ചുറ്റുപാടുകളിലും കായിക വിദ്യാഭ്യാസം നൽകുന്നതിൽ സ്പോർട്സ് ക്ലബ് വിജയിക്കുന്നു.
10. ഹിന്ദി ക്ലബ്
രാഷ്ട്ര ഭാഷയോട് അഭിരുചിയും സ്നേഹവും താൽപര്യവും ഭാഷാ സ്വാധീനവും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ അനുബന്ധിച്ച് ഹിന്ദിയിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും കൊച്ചിയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നതിലും ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതാകോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ. പെരിയ ബഹു. ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ. ഫാ.മനോജ് കറുകയിൽ കോർപറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. റവ.സിസ്റ്റർ ഫ്സവർലറ്റ് സി.എം.സി. യാണ് ലോക്കൽ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രഥമാധ്യാപകന്റെ പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | ശ്രീ .മാത്യു മാമ്പ്ര | 1925- 1927 | |
2 | സിസ്റ്റർ മരിയ തെരേസ് CMC | 1927- 1950 | |
3 | സിസ്റ്റർ ക്രൂസിഫിക്സ് CMC | 1950 | |
4 | സിസ്റ്റർ മേരി ജുസ്സെ CMC | 1950 -1977 | |
5 | സിസ്റ്റർ ഫ്രാൻസിസ് തെരേസ CMC | 1977 | |
6 | സിസ്റ്റർ മഡൊണ CMC | 1977 - 1984 | |
7 | സിസ്റ്റർ മേരി ജോസഫ് CMC | 1984 -1988 | |
8 | സിസ്റ്റർ ഫിലോപോൾ CMC | 1988 - 1990 | |
9 | സിസ്റ്റർ ജെസ്സിൻ CMC | 1990 -1992 | |
10 | സിസ്റ്റർ ലെയോ മരിയ CMC | 1992 - 1993 | |
11 | സിസ്റ്റർ കൊർണേലിയ CMC | 1993 -1998 | |
12 | സിസ്റ്റർ വിൻസി CMC | 1998 - 2003 | |
13 | സിസ്റ്റർ മിസ്റ്റിക്ക CMC | 2003 -2004 | |
14 | സിസ്റ്റർ ഫിൽസി CMC | 2004- 2006 | |
15 | ശ്രീമതി ത്രേസ്യാമ്മ ജോസഫ് | 2006 -2010 | |
16 | ശ്രീമതി എലിസബത്ത് മാത്യു | 2010 -2015 | |
17 | ശ്രീമതി മിന്നി ലൂക്ക് | 2015 -2017 | |
18 | സിസ്റ്റർ അർച്ചന CMC | 2017-2021 | |
19 | ശ്രീമതി ജെസ്സമ്മ ജോസഫ് | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ. സിസ്റ്റർ സാങ്റ്റാ സി. എം. സി. - സുപ്പീരിയർ ജനറൽ ഒഫ് സി. എം. സി.
- റവ. ഡോ. സിസ്റ്റർ ജസി മരിയ എസ്. എച്ച്. - ഡി. ജി. ഒ. മെഡിക്കൽ സെന്റർ കോട്ടയം.
- പ്രൊഫ. സാലീ മാത്യു - റിട്ട്. പ്രൊഫ. അസമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി.
ക്രമം | പേര് | കർമമേഖല | ചിത്രം |
---|---|---|---|
രാജലക്ഷ്മി.വി.കെ. | സാമൂഹ്യ പ്രവർത്തക(USA) | ||
നേഹ ഖയാൽ | ചലച്ചിത്ര സംവിധായക | ||
നേട്ടം
27025S&G1.jpg പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ ഇദമ്പ്രദമമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു. 1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു. 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 -2006 ൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോൾ പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010 എസ്.എസ്.എൽ.സി. പരീക്ഷകളി ൽ100% വിജയം നേടി. ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആർ സി. പറീക്ഷയിൽ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകൾ.2010 എസ്.എസ്.എൽ .സി.പരീക്ഷയിൽ ആലപ്പുഴ റവന്യുജില്ലയിൽ മലയാളഭാഷയിൽ ഏറ്റവും കൂടുതൽ എപ്ലസ് ലഭിക്കുകയുണ്ടായി. 2012 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷകളിൽ 100% വിജയം നേടാൻ ഈ വിദ്യാലയത്തിനു സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ 14 കമ്പ്യൂട്ടർ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.
വഴികാട്ടി
- NH 47ൽ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനിൽ എത്തി ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനി
ലെത്തി വലത്തോട്ട് 50 മീ.നടന്ന് പമ്പയാറിന്റെ തീരത്തുള്ള സ്ക്കൂളിലെത്താം.അല്ലെങ്കിൽ AC- റോഡ് പൂപ്പള്ളി ജംഗ്ഷനിൽ നിന്ന് MLA റോഡു വഴി കൈനകരി റോഡു മുക്കിൽ നിന്ന് വലത്തോട്ട് 50 m - പമ്പാ നദിയുടെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്നു
{{#multimaps: 9.4769354,76.3869026 | zoom=18 }}
അവലംബം
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46056
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ