"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox person
{{Infobox person
|name                      = മമ്മൂട്ടി
|name                      = മമ്മൂട്ടി
|image                    = Mamooty.jpg
|image                    = Mammootty Shahin Musthafa wikimedia commons.jpg
|caption                  = മമ്മൂട്ടി
|caption                  = മമ്മൂട്ടി
|birth_name                = മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ
|birth_name                = മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ

12:49, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മമ്മൂട്ടി
മമ്മൂട്ടി
ജനനംമുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ
(1951-09-07) 7 സെപ്റ്റംബർ 1951 (വയസ്സ് 72)[1][2]
ചെമ്പ്, കോട്ടയം, കേരളം
പഠിച്ച സ്ഥാപനങ്ങൾ തേവര സേക്രട്ട് ഹാർട്ട് കോളജ്
എറണാകുളം മഹാരാജാസ് കോളജ്
എറണാകുളം ലോ കോളജ് (എൽ എൽ ബി)
തൊഴിൽചലച്ചിത്ര അഭിനേതാവ്
ചലച്ചിത്ര നിർമ്മാതാവ്
സജീവം1979– ഇതുവരെ
ജീവിത പങ്കാളി(കൾ)സുൽഫത്ത് (1979–ഇതുവരെ)[3]
കുട്ടി(കൾ)സുറുമി
ദുൽഖർ സൽമാൻ
പുരസ്കാര(ങ്ങൾ)1988 ൽ പത്മശ്രീ പുരസ്കാരം
1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
1999 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
2010 ൽ ഡോക്ടറ്റേറ്റ് - കേരള സർവ്വകലാശാല
2010 ൽ ഡോക്ടറേറ്റ് - കാലിക്കറ്റ് സർവ്വകലാശാല
വെബ്സൈറ്റ്www.mammootty.com

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. [4][5]

മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. [6] കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

കുടുംബവും, ആദ്യകാല ജീവിതവും

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. [7][8] കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം[9] എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്.[10] അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.

സിനിമാ ജീവിതം

പുരസ്കാരങ്ങൾ

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം ലഭിച്ചു.[11]

ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്.

ഫിലിംഫെയർ അവാർഡുകൾ

കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജർമ്മനിയിലെ മെറ്റ്മാൻ നഗരത്തിലെത്തിയ മമ്മൂട്ടിയെ മെറ്റ്മാൻ മേയർ (Bernd Günther) നേരിൽ സന്ദർശിച്ച്, ആയുർവേദ ചികിത്സക്കായി കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചതോടൊപ്പം ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.[12]

ചലച്ചിത്രങ്ങൾ

ഫലകം:പ്രലേ

ബ്ലോഗ്

2009 ജനുവരി ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ ബ്ലോഗ് തുടങ്ങി.. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു. തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.[13]

അവലംബം

ചിത്രങ്ങൾ

ഫലകം:Commons category ഫലകം:മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചവർ-മലയാളം

"https://schoolwiki.in/index.php?title=മമ്മൂട്ടി&oldid=2042202" എന്ന താളിൽനിന്ന് ശേഖരിച്ചത്