"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 18: വരി 18:


== വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി ==
== വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി ==
[[പ്രമാണം:Bix44244.jpg|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി....|ഇടത്ത്‌|315x315ബിന്ദു]]വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:Bix44244.jpg|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി....|ഇടത്ത്‌|315x315ബിന്ദു]]വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും  കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.
ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും  കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.  





20:31, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 പ്രവർത്തനങ്ങൾ

2022-23 പ്രവർത്തനങ്ങൾ

ഓൺലൈൻ കലോത്സവം

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് നേരിട്ട മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലും ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനും സർഗാത്മകകഴിവുകൾ പ്രകടമാകുന്നത്തിനുമായി ഓൺലൈൻ കലോത്സവം രണ്ടു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. 19. 7. 2021 മുതൽ 31. 7. 2021 വരെയുള്ള ദിവസങ്ങൾ ഒന്നാംഘട്ട മത്സരങ്ങൾക്കും 29. 9. 2021 മുതൽ 18.10. 2021 വരെയുള്ള ദിവസങ്ങൾ രണ്ടാംഘട്ടം മത്സരങ്ങൾക്കും തെരഞ്ഞെടുത്തു. എൽ. പി വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകാർക്ക് 11 മത്സരങ്ങളും മൂന്ന്, നാല് ക്ലാസ്സുകാർക്ക് 22 മത്സരങ്ങളും യു.പി വിഭാഗത്തിൽ 26 മത്സരങ്ങളും നടത്തി. 59 മത്സരങ്ങളിലായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുകയും 118 വിജയികൾ ഉണ്ടാവുകയും ചെയ്തു. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മത്സരങ്ങൾക്ക് മുമ്പായി ഇവർക്ക് പരിശീലനം നൽകുകയും ചെയ്തു. സിനിമ -സീരിയൽ രംഗത്തും കലാസാഹിത്യ മേഖലയിലും പ്രമുഖരായ 20 ഓളം വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. മത്സരം നടക്കുന്ന ദിവസം തന്നെ ഫല പ്രഖ്യാപനം നടത്തുകയും തൊട്ടടുത്ത ദിവസം സമ്മാനം വിജയികൾക്ക് വീട്ടുമുറ്റത്ത് നൽകുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെത്തി സമ്മാനം വാങ്ങാനുള്ള അവസരമൊരുക്കി.

ശാസ്ത്ര പാർക്ക്

ശാസ്ത്ര ആശയങ്ങൾ നേരിട്ട് പഠിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ശാസ്ത്രകൗതുകങ്ങളിലൂടെ കുട്ടികളിൽ ജിജ്ഞാസവളർത്തുകയും തുടർന്ന് കൗതുകങ്ങളുടെ കാരണം അന്വേഷിച്ചു പഠനത്തിലെത്തുകയും ചെയ്യുകയാണ് സയൻസ് പാർക്ക്. അന്വേഷണ താല്പര്യം വളർത്തുക ,ശാസ്ത്ര സർഗാത്മകത വളർത്തുക ,ശാസ്ത്ര തത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കുക ,പഠനം രസകരമാക്കുക തുടങ്ങിയവയാണ് സയൻസ് പാർക്കിലൂടെ ലക്ഷ്യമിടുന്നത് .

  • സമഗ്ര ശിക്ഷാ കേരള ശാസ്ത്ര പാർക്കിനായി 25000 രൂപ അനുവദിച്ചു
  • ഏകദേശം എഴുപതോളം ശാസ്ത്ര ഉപകരണങ്ങൾ ശാസ്ത്ര പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി

നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി....

വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.




വ്യാപാരികൾ 'സുരക്ഷാ സാമഗ്രികൾ സ്കൂളിന് കൈമാറി.

  • തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന. നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി.
  • പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.
*
  • എൻ.ജി.ഒ യൂണിയൻ തെർമൽ സ്കാനർ നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.

[[പ്രമാണം:

]]

ഹലോ ഇംഗ്ലീഷ്

കൈനിറയെ മധുരവുമായി ഗോഡ് വിൻ മാഷെത്തി. മടങ്ങിയത് മനസു നിറയെ മധുരവുമായി. നേമം ഗവ.യു.പി.എസിൽ ഇനി ഹലോ ഇംഗ്ലീഷ് കാലം. ഭാഷ ആശയ വിനിമയത്തിനാണെന്നും ആശയ വിനിമയത്തിന് മാത്രമാണെന്നും പലവട്ടം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ഇനി ഞങ്ങളുടെ കൂട്ടുകാർ അരികിലുണ്ടാവും. ഹലോ ഇംഗ്ലീഷ് ലോഞ്ചിംഗ് സെറിമണിയുടെ ഉത്സവപകലിൽ ഉദ്ഘാടകനായെത്തിയത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.ചന്തുകൃഷ്ണയായിരുന്നു. ഗോഡ് വിൻ മാഷാകട്ടെ ആട്ടവും പാട്ടും കൊണ്ട് പള്ളിക്കൂടത്തിലെ തുറന്ന ക്ലാസ് മുറിയെ ഉത്സവപ്പറമ്പാക്കി. കൂട്ടുകാർക്കായി കൈനിറയെ ചോക്കലേറ്റ് പായ്ക്കറ്റുകൾ നെഞ്ചിൻ ചേർത്ത് പിടിച്ചായിരുന്നു, സാറിന്റെ ഓഫീസ് മുറിയിലേക്കുള്ള എൻട്രി. പുസ്തകച്ചുവരിനടുത്തെത്തി ഫോട്ടോയെടുത്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് സർ, കുട്ടുകാരെ കണ്ടപ്പോൾ മനസു നിറയെ മധുരം നിറഞ്ഞു.

സുരീലി ഹിന്ദി

കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് തുടക്കമായി. യു.പി വിഭാഗത്തിലെ എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

സുരീലി ഹിന്ദി

പുസ്തകച്ചുവരുകൾ

പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. കൂടുതൽ വായനക്ക്.

[[പ്രമാണം:

[[പ്രമാണം:]]

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം

പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ വർഷത്തിലും തുടരാനാണ് ആലോചന.

മന്ത്രി നേമംസ്കൂളിൽ

കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ

കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ... എന്നതിന്റെ ഭാഗമായി 6B യിലെ റെസികയുടെ വീട്ടിൽ എത്തിയപ്പോൾ

[[പ്രമാണം:]]

ഔഷധസസ്യത്തോട്ടം ഒരുക്കി

കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.

ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.


പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണൻ നേമം ഗവ.യു പി എസിൽ


നേമം ഗവ.യു.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു.

ശില്പശാല സംഘടിപ്പിച്ചു.

[[പ്രമാണം:

ചങ്ങാത്തം


' ഡയാറിയം 2022 ഫെബ്രുവരി 28 പുസ്തകച്ചുവരിനൊപ്പം അതിരുകളില്ലാത്ത ആവിഷ്ക്കാരത്തിന് വഴിതുറന്ന് 'ഡയാറിയം' കൂട്ടുകാരുടെ കൈകളിൽ എത്തുകയാണ്. 2022 ഫെബ്രുവരി 28 തിങ്കളാഴ്ച ദേശീയ ശാസ്ത്ര ദിനത്തിൽ പകൽ 1.30 ന് നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ പ്രിയപ്പെട്ട ദിയ എ.എസ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.കെ.ചന്തു കൃഷ്ണയ്ക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം.

[[പ്രമാണം:

'ഡയാറിയം'


2022 ഫെബ്രുവരി 28 പുസ്തകച്ചുവരിനൊപ്പം അതിരുകളില്ലാത്ത ആവിഷ്ക്കാരത്തിന് വഴിതുറന്ന് 'ഡയാറിയം' കൂട്ടുകാരുടെ കൈകളിൽ ഡയാറിയം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് 2022 ഫെബ്രുവരി 28ന് 1.30 pm ന് SMC ചെയർമാൻ മനുസാറിൻ്റെ അധ്യക്ഷതയിൽ 1.30 pm ന് 'സ്കൂൾ ആഡിറ്റോറിയത്തിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സ്വാഗതം പറയുകയും ഡയാറിയത്തിൻ്റെ പ്രകാശന ചടങ്ങിനെക്കുറിച്ചും അതിൻ്റെ പ്രധാന്യത്തെക്കുറിച്ചും വിശദമായിത്തന്നെ പറയുകയുണ്ടായി. നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ ദിയ എ എസ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ' കെ.കെ ചന്തു കൃഷ്ണയ്ക്ക് ഡയാറിയം എന്ന പുസ്തകം കൈമാറി.അതിനു ശേഷം കുട്ടികളോട് സംവദിക്കുകയും പുസ്തക ചുമരുകൾ സന്ദർശിക്കുകയും ചെയ്തു

ഡയാറിയം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ്


                "നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക്"
                 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗണിതപാർക്കുകൾ ആരംഭിക്കും
           പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾ ആരംഭിക്കുന്നത്.


          സർക്കാറിൻറെ നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാർക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാർക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതൽ 30 വരെ സെൻറ് സ്ഥലത്താണ് ഗണിത നിർമിതികളാൽ തയാറാക്കുന്ന പാർക്ക് നിർമ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തിൽ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിൻറേതായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാർക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

          നേമം യുപി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത പാർക്കിൻറെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വിരസമല്ലാതെ ഗണിതാശയങ്ങൾ സ്വായക്തമാക്കുവാൻ കുട്ടികൾ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളിൽ നിർമ്മിക്കുന്ന ഒന്നേകാൽ കോടി രൂപയുടെ ബഹുനില മന്ദിരത്തിൻറെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.
         കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി.

[[പ്രമാണം:|ലഘുചിത്രം]]

[[പ്രമാണം:|ലഘുചിത്രം]]

[[പ്രമാണം:|ലഘുചിത്രം]]

‘ഗണിതപാർക്ക് 2022’


ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി*

        ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി* പ്രകാശനം ചെയ്തു.

ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്.

പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു.SMC വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. തൊട്ടാവാടി എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് HM