"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2022-23 അധ്യയനവർഷത്തെ മികച്ചപ്രവർത്തനങ്ങൾ എന്ന താൾ എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary

വരി 53: വരി 53:
യങ്ങ്  ഇന്നവേറ്റേഴ്സ്  പ്രോഗ്രാം YIP ശാസ്ത്രപഥം  നമ്മുടെ കുട്ടികളിൽ നിന്നും കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുവാനായി സർക്കാരിന്റെ കീഴിലുള്ള ഒരു ബൃഹത് പദ്ധതിയാണ് YIP .  കുട്ടികളിലെ ഗവേഷണാത്മത പ്രോത്സാഹിപ്പിക്കാനും ഒപ്പം നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ഈ പ്രോജക്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും നാല് ടീം പങ്കെടുക്കുന്നുണ്ട്.
യങ്ങ്  ഇന്നവേറ്റേഴ്സ്  പ്രോഗ്രാം YIP ശാസ്ത്രപഥം  നമ്മുടെ കുട്ടികളിൽ നിന്നും കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുവാനായി സർക്കാരിന്റെ കീഴിലുള്ള ഒരു ബൃഹത് പദ്ധതിയാണ് YIP .  കുട്ടികളിലെ ഗവേഷണാത്മത പ്രോത്സാഹിപ്പിക്കാനും ഒപ്പം നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ഈ പ്രോജക്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും നാല് ടീം പങ്കെടുക്കുന്നുണ്ട്.
=== '''ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
=== '''ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതശാസ്ത്ര ത്തെ പേടി കൂടാതെ സമീപിക്കുന്നതിന്റെയും ഭാഗമായി ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗെയിംസ് ,ക്വിസ്, മാഗസിൻ നിർമ്മാണം , ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ച് പതിപ്പ് ചാർട്ടുകളുടെ നിർമ്മാണം ,വീടുകളിൽ ഗണിതോദ്യാനം തയ്യാറാക്കൽ, ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് കുട്ടികൾ ഗണിത പൂക്കളങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കൽ എന്നിവ അവയിൽ ഉൾപ്പെടും.കാട്ടാക്കട സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ 10 A യിലെരാഹുൽ, 9A യിലെആൻസി , കൃഷ്ണജിത്ത് എന്നിവർ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

സമഗ്ര ശിക്ഷാ കേരളം 2022-23 വാർഷിക പദ്ധതിയിലും സ്റ്റാർസ് പദ്ധതിയിലും ഉൾപ്പെടുത്തി പഠന പരിപോഷണ പരിപാടി യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ  നടത്തുന്ന ഒരു പരിപാടിയാണ് ഇല -ഗുണിത പഠന പരിപോഷണ പരിപാടി കോവിഡ് കാലത്തിനുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കുണ്ടാകുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിനും കുട്ടികൾക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത് .സാധാരണ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ ഈ പ്രവർത്തനങ്ങളും നടത്തേണ്ടത് . യുപി ക്ലാസുകളിലെ ഗണിതശാസ്ത്ര പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനാണ് നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തിരി ക്കുന്നത് . 2022 നവംബർ ഒന്നിന് ആരംഭിച്ച 2023 ജനുവരി 20 വരെ നീണ്ടുനിൽക്കുന്ന പരിപാടിയാണ്.അതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി ശ്രീമതി.ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
=== '''ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
ഈ അധ്യയന വർഷം സെപ്റ്റംബർ 14 ന് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ഹിന്ദി ദിനാഘോഷം വൻ വിജയമാക്കി തീർക്കുവാൻ നമ്മുടെ സ്കൂളിലെ യു പി തലത്തിലെയും ഹൈസ്കൂൾ തലത്തിലെയും  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.  ഹിന്ദിയിൽ അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും  കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ ഗാനാലാപനവും ഹിന്ദി പ്രസംഗവും  ഉണ്ടായിരുന്നു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഹിന്ദി ഭാഷയെ ലളിതമായി കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള സംരംഭമാണ് സൂരീലീ ഹിന്ദി. ജനുവരി 10 വിശ്വ ഹിന്ദി ദിവസമായി ആചരിച്ചു വരുന്നു. അന്നേദിവസം  സുരീലി ഹിന്ദിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ബീന ടീച്ചർ നിർവഹിച്ചു. സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ കുട്ടികൾ തയ്യാറാക്കി വന്നു.  കുട്ടികളുടെ സൃഷ്ടികൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിച്ചു.
=== '''JUNIOR RED CROSS പ്രവർത്തനങ്ങൾ''' ===
ഒരുകൂട്ടം സേവന തൽപരരായ വിദ്യാർഥികളെയാണ് നമുക്ക് ഈ വർഷം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളായി ലഭിച്ചത്.  റെഡ് ക്രോസിന്റെ ആശയങ്ങളായ ആരോഗ്യ പരിപാലനം ,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ എന്നിവ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടാണ് അവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരായത് . സ്കൂളിലെ എല്ലാ പരിപാടികളിലും ഈ കേഡറ്റുകൾ വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചു പോരുന്നു. സ്വാതന്ത്ര്യദിന റാലിയിലും ഇവരുടെ സാന്നിധ്യം വളരെയധികം പ്രാധാന്യം ഉൾക്കൊണ്ടു. നവംബർ 11ന് അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആശ്വാസ്  വൃദ്ധസദനം സന്ദർശിച്ച് അവിടെ യുള്ള മുഴുവൻ അംഗങ്ങൾക്കും ഒരു നേരത്തെ ഭക്ഷണം JRC cadetകൾ തന്നെ സ്കൂളിലെ കുട്ടികളിൽ നിന്നും സ്വീകരിച്ച് അവിടെ എത്തിക്കുകയുണ്ടായി.

Junior Red Cross കുട്ടികൾക്ക് വേണ്ടി വിളപ്പിൽശാല Health Inspector ശ്രീ. അലക്സ് സാർ പകർച്ചവ്യാധികളെ കുറിച്ചും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും. First Aid നെക്കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.
=== '''USS & NMMS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം''' ===
ഏഴാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷയാണ് USS. അതിനുവേണ്ടി മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്തു വേണ്ടുന്ന പരിശീലനം ആറാം ക്ലാസ് തൊട്ട് വളരെ കാര്യക്ഷമമായി നൽകിവരുന്നു.  കഴിഞ്ഞവർഷം നമ്മുടെ സ്കൂളിലെ ഗംഗാഗിരിഷ്, അജയ്ശ്രീ എന്നീ കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. എട്ടാം ക്ലാസിലെ കുട്ടികളുടെ  നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിനുള്ള പരിശീലനവും അതിന് യോഗ്യരായ കുട്ടികൾക്ക് പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിവരുന്നുണ്ട്.
=== '''വിദ്യാജ്യോതി പ്രവർത്തനങ്ങൾ''' ===
അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ SRG യോഗവും സബ്ജക്ട് കൗൺസിൽ യോഗവും കൂടി No D+ എന്ന ആശയത്തെ മുൻനിർത്തി 2023 SSLC  പരീക്ഷ എഴുതാൻ പോകുന്ന പത്താം ക്ലാസിലെ കുട്ടികളെ ഫോക്കസ് ചെയ്തിട്ടുള്ള പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു. അതിൽ പ്രകാരം ഡിസംബർ 30ന് അകം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു റിവിഷനുകൾ ആരംഭിച്ചു .ഓരോ യൂണിറ്റ് കഴിഞ്ഞിട്ടും ടെസ്റ്റ് പേപ്പറുകൾ നടത്തി വരുന്നു . കൂടാതെ Monthly Test, Mid term  എന്നിവയും time table പ്രകാരം നടത്തി വരുന്നു.

വിദ്യാജ്യോതി പ്രവർത്തനങ്ങളുടെ ഔപചാരിക  ഉദ്ഘാടനം  2023 January 12 ജില്ലാ പഞ്ചായത്തംഗം ശ്രീ . വിളപ്പിൽ രാധാകൃഷണൻ സാർ നിർവ്വഹിച്ചു. സ്കൂൾ പാഠ്യ സമയത്തിന് പുറമേ രാവിലെയും വൈകുന്നേരവും സ്പെഷ്യൽ ക്ലാസുകൾ നൽകിവരുന്നു ജനുവരിയ്ക്ക് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി രാവിലെയും വൈകുന്നേരം 5.30 വരെയും എക്സ്ട്രാ ടൈം ക്ലാസുകൾ ടൈംടേബിൾ അനുസരിച്ച് നൽകിവരുന്നുണ്ട് കൂടാതെ ലഘുഭക്ഷണവും നൽകിവരുന്നു.

ഓരോ Monthly Test കഴിഞ്ഞിട്ട് subject wise evaluation analysis  നടത്തുകയും കുട്ടികൾ പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി കൂടുതൽ ക്ലാസുകൾ നൽകി വരുന്നുണ്ട്. വിദ്യാജ്യോതി വർക്ക് ഷീറ്റുകൾ  പ്രയോജനപ്പെടുത്തുന്ന തോടൊപ്പം സമഗ്രയിലെ  question pool സഹായത്തോടെയും പഠന ആശയങ്ങൾ ഊട്ടിയുറപ്പിക്കാൻ  കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നൽകിവരുന്നു. മുൻവർഷങ്ങളിൽ ആവർത്തിച്ചു വരുന്ന ചോദ്യോത്തരങ്ങൾ ആവർത്തിച്ചു പഠിപ്പിച്ചു വരുന്നു.

കുട്ടികളുടെ പരീക്ഷ പേടിയും ഉത്കണ്ഠ ഒഴിവാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് വേണ്ടിയുമുള്ള മോട്ടിവേഷൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം പ്രത്യേകം പ്രശസ്ത മോട്ടിവേഷണലിസ്റ്റ് ആയ അനൂപ് വൈക്കം സാറിന്റെ നേതൃത്വത്തിൽ നൽകി. ഓരോ Monthly Test കഴിഞ്ഞതിനു ശേഷവും സ്പെഷ്യൽ ക്ലാസ് പിടിഎ വിളിച്ച് കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും അവരുടെ പഠനനിലവാരം ഉയർത്തുന്നതിന് രക്ഷിതാക്കളുടെ പൂർണ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്തു വരുന്നു.
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031982" എന്ന താളിൽനിന്ന് ശേഖരിച്ചത്