"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഹരിത ക്ലബ്ബ്) |
(ചെ.) (→അംഗങ്ങൾ -) |
||
വരി 95: | വരി 95: | ||
ഇപ്രകാരം സ്കൂൾ ഹരിതാഭമാക്കുന്ന വിവിധ പ്രവർത്തങ്ങളെ പഠനത്തോടൊപ്പം മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടെ ഹരിത ക്ലബിന് സാധിക്കുന്നുണ്ട്. | ഇപ്രകാരം സ്കൂൾ ഹരിതാഭമാക്കുന്ന വിവിധ പ്രവർത്തങ്ങളെ പഠനത്തോടൊപ്പം മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടെ ഹരിത ക്ലബിന് സാധിക്കുന്നുണ്ട്. | ||
==നൈതികം== | ==നൈതികം== |
14:59, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഗണിത ക്ലബ്ബ്
കൺവീനർ - ഷിബു കുമാർ
അംഗങ്ങൾ - 25 വിദ്യാർഥികൾ
ശാസ്ത്ര ക്ലബ്ബ്
കൺവീനർ - ദീപ
അംഗങ്ങൾ - 35 വിദ്യാർഥികൾ
പ്രവർത്തി പരിചയ ക്ലബ്ബ്
കൺവീനർ - ലീന
അംഗങ്ങൾ - 27 വിദ്യാർഥികൾ
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
കൺവീനർ - കാവ്യ ഹരികുമാർ
അംഗങ്ങൾ - 25 വിദ്യാർഥികൾ
പരിസ്ഥിതി ക്ലബ്ബ്
കൺവീനർ - ദീപ
ഗാന്ധിദർശൻ ക്ലബ്ബ്
കൺവീനർ - ഷംന
അംഗങ്ങൾ - 28 വിദ്യാർഥികൾ
വിദ്യാരംഗം ക്ലബ്ബ്
കൺവീനർ - ശ്രീകല
അംഗങ്ങൾ - 29 വിദ്യാർഥികൾ
*വിദ്യാരംഗംകലാ
............................സാഹിത്യ വേദി
..........................*
2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം 2023 ജൂൺ 30 ന് കവിയും അധ്യാപകനുമായ ശ്രീ. മടവൂർ കൃഷ്ണൻകുട്ടി നിർവഹിച്ചു.ഇതോടനുബന്ധിച്ച് കുട്ടികൾ സ്വന്തമായി രചിച്ച കഥകളും കവിതകളും ഉൾപ്പെടുത്തി ഒരു പതിപ്പ് പ്രകാശനം ചെയ്യുകയുണ്ടായി. ജൂലൈ 22 ന് ചന്തവിള ഗവ.യു.പി.എസിൽ വച്ചു നടന്ന കണിയാപുരം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളിൽ സ്കൂളിൽ നിന്നും ശിവ നന്ദ, നേഹ, നീരജ L വിനോദ് എന്നീ കുട്ടികൾ പങ്കെടുത്തു. ഇംഗ്ലീഷ് സ്റ്റോറി ടെല്ലിംഗ്, പെൻസിൽ ഡ്രായിംഗ്, ജലച്ചായം എന്നീ ഇനങ്ങളിലാണ് പങ്കെടുത്തത്.
ജൂലൈ 25 ന് വിദ്യാരംഗം ഭാഷാ പ്രതിഭാ നിർണയ പരീക്ഷയായ വാങ്മയം സ്കൂൾ തലത്തിൽ നടത്തുകയും ശിവനന്ദ, മുഹമ്മദ് ഹാഫിസ് എന്നീ കുട്ടികളെ സ്കൂൾ തലഭാഷാ പ്രതിഭകളായി തെരഞ്ഞെടുക്കുകയും ചെയ്തു.
കേരളപ്പിറവി യോടനുബന്ധിച്ച് കേരളത്തിലെ പതിന്നാലു ജില്ലകളെയും കുറിച്ച് എൽ കെ ജി മുതൽ നാലാം സ്റ്റാൻഡേർഡു വരെ ഓരോ ക്ളാസുകാരും എഴുതി തയ്യാറാക്കിയ ഓരോ ജില്ലകളുടെയും പ്രത്യേകതകൾ ഉൾപ്പെടുന്ന ഒരു ബിഗ്ബുക്ക് വിദ്യാരംഗം ക്ളബ് നവംബർ 1ന് സ്കൂൾ അസംബ്ലിയിൽ പ്രകാശനം നടത്തി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കണിയാപുരം ഉപജില്ലാ തല സർഗോത്സവം നവംബർ 29 ന് ഗവ. യു പി എസ് ചന്തവിള വച്ച് നടക്കുകയുണ്ടായി. അഭിനയ ഗാനം, നാടൻ പാട്ട് ആലാപനം, കാവ്യാ ലാപനം, പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിൽ നടന്ന ശില്പശാലകളിൽ സ്കൂളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചു.കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.
ഇംഗ്ലീഷ് ക്ലബ്ബ്
കൺവീനർ - ശ്രീകല
അംഗങ്ങൾ - 29 വിദ്യാർഥികൾ
Arts ക്ലബ്ബ്
കൺവീനർ - സരിത
അംഗങ്ങൾ - 32 വിദ്യാർഥികൾ
ഹെൽത്ത് ക്ലബ്ബ്
കൺവീനർ - രമ്യാ റാണി
അംഗങ്ങൾ - 35 വിദ്യാർഥികൾ
ഹരിത ക്ലബ്ബ്
കൺവീനർ -
അംഗങ്ങൾ -
കന്യാകുളങ്ങര ഗവ. എൽ. പി. എസിലെ പരിസ്ഥിതി ക്ലബും ഹരിത സേനയും വെക്കേഷൻ മുതൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. പാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് പഞ്ചായത്ത് ഹരിത സേനയ്ക്ക് നൽകി. തുടർന്ന് ക്ലീൻ ക്യമ്പസ് ഗ്രീൻ ക്യാമ്പസ് മുദ്രാവാക്യ മുയർത്തി സ്കൂളിൽ സ്കൂളിനെ ഹരിതാഭമാക്കുന്ന പ്രവർത്തനങ്ങൾ 2 ദിവസമായി നടത്തി. ആദ്യഘട്ടമായി സ്കൂൾ പൂന്തോട്ടം നിർമ്മാണം നടത്തി. ചുറ്റുമതിൽ കേന്ദ്രീകരിച്ച് ചെമ്പരത്തിത്തോട്ടം ,കരിമ്പ് , നെല്ലി മരങ്ങൾ എന്നിവ നട്ടു. സ്കൂൾ മുറ്റത്തെ ജൈവ വൈവിധ്യ പാർക്ക് നവീകരണം , പുഷ്പ ചെടികൾ വച്ച് പിടിപ്പികൽ എന്നിവയും നടന്നു.
രണ്ടാം ദിവസം കുട്ടികളുടെ നേതൃത്വത്തിൽ വിത്തു ബോംബ് നിർമ്മാണം നടക്കുകയും അവ സൂക്ഷി ക്കേണ്ട രീതിയും , ബോംബ് ഉപയോഗ പ്പെടുത്തേണ്ട രീതിയും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഈ ബോംബുകൾ വർഷ കാലത്ത് സ്കൂൾ പരിസരത്തും മറ്റ് സ്ഥലങ്ങളിലും നിക്ഷേപിക്കാനും തീരുമാനമായി.
ചുറ്റും ഹരിതാഭമായാൽ വിഷരഹിത ഭക്ഷ്യ സുരക്ഷ കൂടിയാണ് ഉറപ്പാകുന്നത് എന്നത് കുട്ടികളെ ബോധ്യ പ്പെടുത്താനായി വിവിധ തരം മാങ്ങ, പുളി ഞ്ചിക്ക , ജാമ്പയ്ക്ക, പാഷൻ ഫ്രൂട്ട്, പൈനപ്പിൾ എന്നിവയുടെ സ്ക്വാഷ് , ജാം എന്നിവ സ്കൂളിൽ നിർമ്മിച്ച് കുട്ടികൾക്ക് നൽകി.
തുടർന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. അതിന്റെ ഭാഗമായി സ്കൂളിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റ് ശേഖരണത്തിനായി പച്ച ഓലയിൽ നിർമ്മിച്ച വല്ലങ്ങൾ സ്ഥാപിച്ചു.
സ്കൂളിൽ പൊതിച്ചോറ്, പിറന്നാൾദിനമിഠായി എന്നിവ നിരോധിച്ച് ഹെഡ് മിസ്ട്രെസ്സ് ഉത്തരവിറക്കി .
അന്നേ ദിവസം തന്നെ വെമ്പായം കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി ത്തോട്ട നിർമ്മാണം ആരംഭിച്ചു. തുടർന്ന് നടന്ന് വിപുലമായി നടന്ന പച്ചക്കറി ത്തോട്ടത്തെ കുറിച്ച് ദൂരദർശൻ, കൈരളി ടിവി എന്നിവ ഡോക്യുമെന്ററികൾ ചിത്രീകരിച്ച് ചാനലുകളിൽ പ്രദർശിപ്പിച്ചു .
കേരള സർക്കാർ കൃഷി മാസികയായ കേരള കർഷനിലും സ്കൂളിലെ പച്ചക്കറി തോട്ടത്തെ കുറിച്ച് ഫീച്ചർ പ്രസിദ്ധീകരിച്ചു.
ഇപ്പോൾ രണ്ടാം ഘട്ട കാർഷിക പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കം നടന്നു വരുന്നു.
പഠനത്തോടൊപ്പം പരിസ്ഥിതി ക്ലബും എന്ന ആപ്ത വാക്യത്തോടെ നാലാം ക്ലാസ്സിലെ കുട്ടികൾ രചിച്ച അക്ഷര കവിതകൾ 11 പച്ച ആലിലയിൽ എഴുതി ബിഗ് ബുക്കായി പ്രദർശിപ്പിച്ചത് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദരുടെ പ്രശംസകൾ ഏറ്റുവാങ്ങി.
ഇപ്രകാരം സ്കൂൾ ഹരിതാഭമാക്കുന്ന വിവിധ പ്രവർത്തങ്ങളെ പഠനത്തോടൊപ്പം മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടെ ഹരിത ക്ലബിന് സാധിക്കുന്നുണ്ട്.
നൈതികം
കൺവീനർ - ദീപ
ജീവകാരുണ്യ സാമൂഹ്യ സന്നദ്ധത പ്രവർത്തന മികവിന് കന്യാകുളങ്ങര എൽ പി എസിന് നാടിന്റെ ആദരം. പഠന നമെന്നത് പാഠ പുസ്തക പഠനം മാത്രമല്ലന്നും സമൂഹത്തിനുതകുന്ന കുരുന്നുകളാണ് തങ്ങളെന്നും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ തെളിയിച്ച കന്യാകുളങ്ങര എൽ പി എസിലെ കുട്ടികൾ നയിക്കുന്ന " നൈതികം " ക്ലബിനാണ് വെമ്പായം കേന്ദ്രമായി പ്രവർത്തിക്കുന്ന " ഒരുമ " കൂട്ടായ്മയുടെ ആദരവ് ലഭിച്ചത്. സമൂഹം മാതൃകയാക്കേണ്ട ഒട്ടനവധി പ്രവർത്തനങ്ങളാണ് നൈതികം ക്ലബ് ഇതിനകം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അഗതിമന്ദിരങ്ങൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കൽ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, ആർ സി സി യിലേയ്ക്ക് ഭക്ഷണം ശേഖരിച്ച് എത്തിക്കുക തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് നടന്നു വരുന്നു.ജീവകാരുണ്യ മേഖലയിൽ തനതുവ്യക്തി മുദ്ര പതിപ്പിച്ച സംഘടനയാണ് വെമ്പായം ഒരുമ കൂട്ടായമ .